ഇനി ആഘോഷങ്ങളുടെ നാൾ…! വൈക്കത്തഷ്‌ടമി ഉത്സവത്തിന് ഇന്ന്‌ കൊടിയേറും; പ്രസിദ്ധമായ വൈക്കത്തഷ്‌ടമി ഡിസംബര്‍ അഞ്ചിന്

ഇനി ആഘോഷങ്ങളുടെ നാൾ…! വൈക്കത്തഷ്‌ടമി ഉത്സവത്തിന് ഇന്ന്‌ കൊടിയേറും; പ്രസിദ്ധമായ വൈക്കത്തഷ്‌ടമി ഡിസംബര്‍ അഞ്ചിന്

Spread the love

വൈക്കം: അഷ്‌ടമി ഉത്സവത്തിന്‌ ഇന്ന്‌ കൊടികയറും.

തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത്‌ മേക്കാട്‌ മാധവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ രാവിലെ 8.45നും 9.05നും ഇടയിലാണ്‌ കൊടിയേറ്റ്‌.

തുടര്‍ന്ന്‌ ദേവസ്വം കമ്മീഷണര്‍ ബി.എസ്‌ പ്രകാശ്‌ കൊടിക്കീഴില്‍ ദീപം തെളിയിക്കും. കലാമണ്ഡപത്തില്‍ നടി രമ്യ നമ്പീശന്‍ ദീപം തെളിയിക്കും. ഡിസംബര്‍ അഞ്ചിനാണ്‌ പ്രസിദ്ധമായ വൈക്കത്തഷ്‌ടമി.
ആറിന്‌ നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാം ഉത്സവ ദിനമായ ഇന്ന്‌ എന്‍.എസ്‌.എസ്‌ കരയോഗം വക അഹസ്സ്‌, പ്രാതല്‍ ലക്ഷദീപം പുഷ്‌പാലങ്കാരം എന്നിവയും, രാവിലെ 9.30ന്‌ സോപാന സംഗീതം 9.30ന്‌ ശ്രീബലി, 10ന്‌ മാനസജപ ലഹരി, ഉച്ചക്ക്‌ 12ന്‌ നാരായണീയ പാരായണം, 12.30ന്‌ സംഗീതാര്‍ച്ചന, ഒന്ന്‌ മുതല്‍ മൂന്ന്‌ വരെ പാരായണം, മൂന്നിന്‌ ഭജന, 3.30ന്‌ പ്രഭാഷണം, വൈകിട്ട്‌ നാലിനും 4.30നും ആറിനും തിരുവാതികകളി, അഞ്ചിന്‌ നൃത്തനൃത്യങ്ങള്‍, 6.45നും 7.45നും സംഗീതക്കച്ചേരി, രാത്രി ഒന്‍പതിന്‌ കൊടിപ്പുറത്ത്‌ വിളക്ക്‌.

രണ്ടാം ഉത്സവ ദിനമായ നാളെ എന്‍.എസ്‌.എസ്‌ കരയോഗം അഹസ്‌, പ്രാതല്‍, ലക്ഷദീപം, പുഷ്‌പാലങ്കാരം, രാവിലെ അഞ്ച്‌ മുതല്‍ പാരായണം, എട്ടിന്‌ ശ്രീബലി, ഭക്‌തിഗാനസുധ, ഒന്‍പത്‌ മുതല്‍ പാരായണം, ഉച്ചക്ക്‌ 1.15 മുതല്‍ വൈകിട്ട്‌ 4.30 വരെ സംഗീതക്കച്ചേരി, 4.30നും 5.30നും തിരുവാതിര കളി, അഞ്ചിന്‌ കാഴ്‌ചശ്രീബലി, ആറിന്‌ ഭജന്‍സ്‌, 6.45ന്‌ സോപാനസംഗീതം, 7.45ന്‌ മോഹിനിയാട്ടം, രാത്രി എട്ടിനും ഒന്‍പതിനും നൃത്തനൃത്യങ്ങള്‍.

മൂന്നാം ഉത്സവ ദിനമായ 26ന്‌ രാവിലെ അഞ്ചു മുതല്‍ പാരായണം, എട്ടിന്‌ ശ്രീബലി, 10.40നും 11നും 12നും 3.30നും സംഗീത സദസ്‌, രണ്ടിനും മൂന്നിനും, നാലിനും 4.30നും തിരുവാതിര കളി, അഞ്ചിന്‌ കാഴ്‌ച ശ്രീബലി, ആറിന്‌ ഭരതനാട്യം, 6.45ന്‌ ഡാന്‍സ്‌, ഏഴിന്‌ പൂത്താലം വരവ്‌, 7.30ന്‌ ഭക്‌തിഗാനമേള, ഒന്‍പതിന്‌ വിളക്ക്‌.

നാലാം ഉത്സവ ദിനമായ 27ന്‌ രാവിലെ അഞ്ചു മുതല്‍ പാരായണം, എട്ടിന്‌ ശ്രീബലി, 10.40നും 12നും 12.30നും, ഒന്നിനും സംഗീത സദസ്‌, 1.20ന്‌ വയലിന്‍, 1.40ന്‌ ഭജന, 2.20നും മൂന്നിനും 3.30നും നാലിനും തിരുവാതിര കളി, 4.30ന്‌ സംഗീത സദസ്‌, അഞ്ചിന്‌ തിരുവാതിര കളി, കാഴ്‌ച ശ്രീബലി, ആറിന്‌ പൂത്താലം വരവ്‌, കുത്തിയോട്ട പാട്ടും ചുവടും, എട്ടിന്‌ സംഗീത സദസ്‌, ഒന്‍പതിന്‌ വിളക്ക്‌, 9.30നും 10നും നൃത്തനൃത്യങ്ങള്‍.

അഞ്ചാം ഉത്സവദിനമായ 28ന്‌ രാവിലെ അഞ്ചു മുതല്‍ പാരായണം, എട്ടിന്‌ ശ്രീബലി, 10.30ന്‌ ഭജന, 11ന്‌ ഉടുക്കുപാട്ട്‌, 11.30ന്‌ സംഗീത സദസ്‌, 12ന്‌ ഭജന്‍സ്‌, 12.30ന്‌ കോലാട്ടം, ഒന്നിന്‌ ഉത്സവബലി ദര്‍ശനം, പ്രഭാഷണം, 1.30ന്‌ തിരുവാതിര കളി, നാലിന്‌ ഭജന്‍സ്‌, അഞ്ചിന്‌ കാഴ്‌ച ശ്രീബലി, 5.30ന്‌ സംഗീതക്കച്ചേരി, ആറിന്‌ പൂത്താലം വരവ്‌, ഭജന്‍സ്‌, 6.30മുതല്‍ നൃത്തനൃത്യങ്ങള്‍, 10.20ന്‌ ഭരതനാട്യം, 11ന്‌കൂടിപൂജ വിളക്ക്‌.

ആറാം ഉത്സവ ദിനമായ 29ന്‌ രാവിലെ അഞ്ചു മുതല്‍ പാരായണം, 6.50ന്‌ സംഗീത സദസ്‌, എട്ടിന്‌ ശ്രീബലി, 10.30നും 11.30നും ഒന്നിനും 1.30നും രണ്ടിനും 2.30നും സംഗീത സദസ്‌, 12.30ന്‌ ഭജന്‍സ്‌, ഒന്നിന്‌ ഉത്സവബലി ദര്‍ശനം, 12നും 12.30നും ഭജന്‍സ്‌, മൂന്നിന്‌ പ്രഭാഷണം, 3.30നും 4.30നും അഞ്ചിനും 5.30നും തിരുവാതിര കളി, അഞ്ചിന്‌ കാഴ്‌ച ശ്രീബലി, ആറിന്‌ പൂത്താലം വരവ്‌, നൃത്ത നൃത്യങ്ങള്‍, രാത്രി ഒന്‍പതിന്‌ വിളക്ക്‌.

എഴാം ദിവസമായ 30ന്‌ രാവിലെ അഞ്ചു മുതല്‍ പാരായണം, ആറിന്‌ പ്രഭാഷണം, 6.40ന്‌ ഭജന്‍സ്‌, എട്ടിന്‌ ശ്രീബലി, 11ന്‌ പഞ്ചവാദ്യം, 11 മുതല്‍ സംഗീത സദസ്‌, ഒന്നിന്‌ ഭക്‌തി ഗാനസുധ, 1.30ന്‌ വില്‍പാട്ട്‌, 2.30മുതല്‍ തിരുവാതിര കളി, നാലിന്‌ ലയതരംഗം, അഞ്ചിന്‌ കാഴ്‌ച ശ്രീബലി, ആറിന്‌ പൂത്താലം വരവ്‌, നൃത്തനൃത്യങ്ങള്‍, ഏഴിന്‌ ഭക്‌തിഗാനസുധ,എട്ടിന്‌ ജുഗല്‍ ബന്ദി, ഒന്‍പതിന്‌ ഭക്‌തി ഗാനമേള, 11ന്‌ ഋഷഭവാഹനം എഴുന്നള്ളിപ്പ്‌, ഒന്നിന്‌ വെടിക്കെട്ട്‌.

എട്ടാം ദിവസമായ ഡിസംബര്‍ ഒന്നിന്‌ രാവിലെ അഞ്ചിന്‌ പാരായണം, ഏഴിന്‌ സംഗീത സദസ്‌, എട്ടിന്‌ ശ്രീബലി, 10.30ന്‌ പുല്ലാംകുഴല്‍ കച്ചേരി, 11.30 മുതല്‍ സംഗീത സദസ്‌, ഒന്നിന്‌ പ്രഭാഷണം, 1.30ന്‌ ഭക്‌തി ഗാനമേള, രണ്ടിന്‌ ഉത്സവബലി ദര്‍ശനം, തിരുവാതിര കളി, മൂന്നിന്‌ പുല്ലംകുഴല്‍ കച്ചേരി, 3.30 മുതല്‍ സംഗീത സദസ്‌, 4.30 മുതല്‍ തിരുവാതിര കളി, അഞ്ചിന്‌ കാഴ്‌ച ശ്രീബലി, സംഗീത സദസ്‌, ഏഴിന്‌ ഡാന്‍സ്‌, എട്ട്‌ മുതല്‍ നൃത്തനൃത്യങ്ങള്‍, 10ന്‌ കഥകളി. രാവിലെ അഞ്ചിന്‌ വിളക്ക്‌, വടക്കുംചേരിമേല്‍ എഴുന്നളളിപ്പ്‌.

ഒന്‍പതാം ദിനമായ രണ്ടിന്‌ രാവിലെ അഞ്ച്‌ മുതല്‍ പാരായണം, 7.20ന്‌ സംഗീത സദസ്‌, എട്ടിന്‌ ഗജപൂജ, സംഗീത സദസ്‌, 1.30ന്‌ തിരുവാതിര കളി, നാലിന്‌ ആനയൂട്ട്‌, 4.30ന്‌ കാഴ്‌ച ശ്രീബലി, 6.20ന്‌ വീണ കച്ചേരി, 9.20 മുതല്‍ ഡാന്‍സ്‌, 10ന്‌ കഥകളി, രാവിലെ അഞ്ചിന്‌ വിളക്ക്‌, തെക്കുംചേരിമേല്‍ എഴുന്നള്ളിപ്പ്‌.

പത്താം ദിനമായ മൂന്നിന്‌ രാവിലെ അഞ്ചിന്‌ പാരായണം, 8.30ന്‌ ഭക്‌തി ഗാനമേള, 10ന്‌ ശ്രീബലി, ഒന്നിന്‌ പഞ്ചവാദ്യം, 1.30ന്‌ ഓട്ടന്‍തുള്ളല്‍, 3.30ന്‌ തിരുവാതിരകളി, നാലിന്‌ സംഗീത സദസ്‌, അഞ്ചിന്‌ കാഴ്‌ച ശ്രീബലി, 6.30ന്‌ സംഗീത സദസ്‌, 8.30ന്‌ ഭക്‌തി ഗാനമേള, 11ന്‌ വലിയ വിളക്ക്‌.

പതിനൊന്നാം ദിനമായ നാലിന്‌ രാവിലെ അഞ്ചിന്‌ പാരായണം, എട്ടിന്‌ ശ്രീബലി, 11.40ന്‌ സംഗീത സദസ്‌, വൈകിട്ട്‌ അഞ്ചിന്‌ കാഴ്‌ച ശ്രീബലി, ഏഴിന്‌ ഭക്‌തി ഗാനമേള, 7.30ന്‌ ഭരതനാട്യം, 9.30ന്‌ സംഗീത സദസ്‌, 10.30ന്‌ നൃത്തനൃത്യങ്ങള്‍, 12ന്‌ വിളക്ക്‌, പുലര്‍ച്ചെ രണ്ടിന്‌ ഹരികഥ.

അഷ്‌ടമി ദിനമായ അഞ്ചിന്‌ രാവിലെ 4.30ന്‌ അഷ്‌ടമി ദര്‍ശനം, 7.45ന്‌ സംഗീത സദസ്‌, ഒന്‍പതിന്‌ നാദസ്വര കച്ചേരി, ഒന്നിന്‌ ചാക്യാര്‍ കൂത്ത്‌, രണ്ടിന്‌ ഓട്ടന്‍ തുള്ളല്‍, നാലിന്‌ സംഗീത സദസ്‌, ‘ആറിന്‌ ഹിന്ദുമത കണ്‍വന്‍ഷന്‍, 7.30ന്‌ ഭരതനാട്യം, ഒന്‍പതിന്‌ സംഗീത സദസ്‌, 11ന്‌ ഉദയനാപുരത്തപ്പന്റെ വരവ്‌, പുലര്‍ച്ചെ രണ്ടിന്‌ അഷ്‌ടമി വിളക്ക്‌, വലിയ കാണിക്ക, 3.30ന്‌ ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ്‌
ആറാട്ട്‌ ദിനമായ ആറിന്‌ വൈകിട്ട്‌ അഞ്ചിന്‌ ഭക്‌തിഗാനമേള, ആറിന്‌ ആറാട്ടെഴുന്നള്ളിപ്പ്‌, ഏഴിന്‌ നൃത്തസന്ധ്യ, രാത്രി എട്ടിന്‌ ഭക്‌തി ഗാനമേള, 11ന്‌ ഉദയനാപുരം ക്ഷേത്രത്തില്‍ കൂടി പൂജ വിളക്ക്‌ എന്നിവ നടക്കും.