വൈക്കത്ത് തെങ്ങുകയറ്റ യന്ത്രത്തില്‍ ഇരുകാലുകളും കുടുങ്ങി തലകീഴായി കിടന്നത് അരമണിക്കൂറോളം; ഫയര്‍ഫോഴ്സ് എത്തി 30 അടി ഉയരത്തിലുള്ള തെങ്ങില്‍ കയറി തൊഴിലാളിയെ താഴെ ഇറക്കിയത് അതിസാഹസികമായി

വൈക്കത്ത് തെങ്ങുകയറ്റ യന്ത്രത്തില്‍ ഇരുകാലുകളും കുടുങ്ങി തലകീഴായി കിടന്നത് അരമണിക്കൂറോളം; ഫയര്‍ഫോഴ്സ് എത്തി 30 അടി ഉയരത്തിലുള്ള തെങ്ങില്‍ കയറി തൊഴിലാളിയെ താഴെ ഇറക്കിയത് അതിസാഹസികമായി

Spread the love

വൈക്കം: തെങ്ങുകയറ്റത്തിനിടയില്‍ തെങ്ങുകയറ്റ യന്ത്രത്തില്‍ ഇരുകാലുകളും കുടുങ്ങി തലകീഴായി അരമണിക്കൂറോളം കിടന്ന തൊഴിലാളിയെ ഫയര്‍ഫോഴ്സ് രക്ഷിച്ചു.

ഉല്ലല പുത്തൻപുരയ്ക്കല്‍ സാജു (43)വിനെയാണ് 30 അടി ഉയരത്തിലുള്ള തെങ്ങില്‍ കയറി ഫയര്‍ഫോഴ്സ് സാഹസികമായി താഴെ ഇറക്കിയത്.

തലയാഴം പഞ്ചായത്ത് 14-ാം വാര്‍ഡില്‍ മലയില്‍ ജോഷിയുടെ വീട്ടിലെ തെങ്ങില്‍ ഇന്നലെ രാവിലെ10.20നാണ് സാജു കുടുങ്ങിയത്. തെങ്ങുകയറ്റ യന്ത്രത്തില്‍ ഇരുകാലുകളും കുടുങ്ങി തലകീഴായി വീണുകിടന്ന സാജുവിനെ രക്ഷിക്കാൻ ഒരു മാര്‍ഗവും കാണാതെ നാട്ടുകാര്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം അഗ്നിരക്ഷാ നിലയത്തില്‍ നിന്നും രണ്ട് യൂണിറ്റ് എത്തി. അഗ്നിശമന സേനാംഗങ്ങള്‍ തെങ്ങില്‍ കയറി ആളെ വീഴാതെ കെട്ടി നിര്‍ത്തി.

പിന്നീട് കാലുകള്‍ യന്ത്രത്തില്‍ നിന്ന് വേര്‍പെടുത്തി സാഹസികമായി താഴെ ഇറക്കി. ഫയര്‍ഫോഴ്സ് വാഹനത്തില്‍ വൈക്കം ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേഷൻ ഓഫീസര്‍ ടി. ഷാജികുമാര്‍, ഫയര്‍ ആൻഡ് റെസ്ക്യു ഓഫീസര്‍മാരായ വര്‍ഗീസ്, പ്രജീഷ്, ജസ്റ്റിൻ, അഭിലാഷ്, പ്രജീഷ് ടി. വിഷ്ണു, സി.കെ. അരുണ്‍രാജ്, കെ. ജയകൃഷ്ണൻ എന്നിവര്‍ നേതൃത്വം നല്‍കി.