വൈക്കത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ച നിലയിൽ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം വൈക്കത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ച നിലയിൽ. വൈക്കം കൊതവറയിലെ കരിവേലി കടത്തിനു സമീപം കരിയറിൽ കുളിക്കാനിറങ്ങിയ . നികർത്തിൽ അനുരാഗ് (33) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ഓടെയായിരുന്നു സംഭവം. ഭാര്യ ശ്രുതി. മക്കൾ: പള്ളിയാട് സ്കൂളിലെ വിദ്യാർഥികളായ അനു രഞ്ജിനി, അനു ദ്രുപത്.

സെമിനാരിയിലെ കുളത്തില്‍ 19കാരനായ വൈദിക വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് വൈക്കം സ്വദേശി; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖിക കൊച്ചി: സെമിനാരിയിലെ കുളത്തില്‍ വൈദിക വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മലയാറ്റൂര്‍ നീലേശ്വരം കരേറ്റമാത പള്ളി സെമിനാരിയിലെ കുളത്തിലാണ് വൈദിക വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈക്കം സ്വദേശിയായ ആഗ്നലാണ് മരിച്ചത്. കാലടി പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; വെച്ചൂർ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ അംബികമാർക്കറ്റ് മണ്ണശേരിൽ വീട്ടിൽ സെൻബാബു(42) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.ഐ അജ്മൽ ഹുസൈൻ, സുധീർ,സിജി, സി.പി.ഒ സുദീപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

വൈക്കത്ത് ഗാന്ധി ശില്പത്തോട് അനാദരവ്: നടപടിയെടുക്കാന്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം; ഗാന്ധി ശില്പം വികൃതമായ നിലയില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചത് സംഘാടകരുടെ പിടിപ്പുകേടാണെന്ന് ഫൗണ്ടേഷന്‍

സ്വന്തം ലേഖിക കോട്ടയം: വൈക്കം സത്യഗ്രഹ ശതാബ്ദിയോടനുബന്ധിച്ചു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തിയ ഗാന്ധി ശില്പം അനാദരിക്കപ്പെട്ട സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി കോട്ടയം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വൈക്കത്ത് ഗാന്ധി ശില്പം അനാദരിക്കപ്പെട്ടതു സംബന്ധിച്ചു മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് മുഖ്യമന്ത്രി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ശതാബ്ദി ആഘോഷ ചടങ്ങുകള്‍ക്കു ശേഷം മുഖ്യമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തിയ ഗാന്ധി ശില്പം വികൃതമായ […]

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം; സമരനേതാക്കള്‍ക്ക് പുഷ്പാർച്ചനയോടെ ആഘോഷങ്ങൾക്ക് തുടക്കം; പോരാട്ടത്തിൽ ഒന്നിച്ചു നിൽക്കുക എന്ന വലിയ മാതൃകയാണ് വൈക്കം സത്യാഗ്രഹം മുന്നോട്ടുവെച്ചതെന്ന് പിണറായി വിജയൻ; നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍

സ്വന്തം ലേഖകൻ കോട്ടയം: വൈക്കം സത്യഗ്രഹനേതാക്കള്‍ക്ക് ആദരമര്‍പ്പിച്ച് സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം. ശതാബ്ദി ആഘോഷവേളയില്‍ വൈക്കം സത്യഗ്രഹത്തിന് മുന്നണിയില്‍ നിന്ന നേതാക്കള്‍ക്കും സത്യഗ്രഹികള്‍ക്കും ആദരം അര്‍പ്പിച്ചുകൊണ്ടാണ് തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിനും ചേര്‍ന്ന് വൈക്കം വലിയ കവലയില്‍ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധി, തന്തെ പെരിയാര്‍, ടി.കെ മാധവന്‍, മന്നത്ത് പത്മനാഭന്‍ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. സത്യാഗ്രഹികളായ കുഞ്ഞാപ്പി, ബാഹുലേയന്‍, ഗോവിന്ദപ്പണിക്കര്‍, ആമച്ചാടി തേവര്‍, രാമന്‍ ഇളയത് എന്നിവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ സ്മൃതി മണ്ഡപത്തിലും നവോത്ഥാന […]

“കേരളത്തിലെ പ്രിയ സഹോദരീ സഹോദരന്മാരെ….! വൈക്കം സത്യാഗ്രഹം ഇന്ത്യയിലെ ഏറ്റവും വലിയ പോരാട്ടം, ചിന്തകൊണ്ട് താനും പിണറായി വിജയനും ഒന്ന്; വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത് എം കെ സ്റ്റാലിന്‍

സ്വന്തം ലേഖിക കോട്ടയം: വൈക്കം സത്യഗ്രഹം കേരളത്തിന് മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പോരാട്ടമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിന്‍. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ പ്രസംഗം ആരംഭിച്ച തമിഴ്നാട് മുഖ്യമന്ത്രി, ദ്രാവിഡ ഭാഷ കുടുംബത്തില്‍പ്പെട്ട മലയാളം സംസാരിക്കുന്ന കേരളത്തിലെ പ്രിയ സഹോദരീ സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്താണ് ആരംഭിച്ചത്. പരിപാടി സംഘടിപ്പിച്ചതിന് തമിഴ് മക്കളുടെ പേരില്‍ നന്ദി അറിയിക്കുന്നുവെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ക്ഷണിച്ചിരുന്നു. ശരീരം കൊണ്ട് രണ്ടാണെങ്കിലും ചിന്തകൊണ്ട് താനും […]

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തം; മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെ യോഗം ചേർന്നു

സ്വന്തം ലേഖിക കോട്ടയം: ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന വൈക്കം സത്യഗ്രഹം ശതാബ്ദി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ച്ചടങ്ങിലും 603 ദിവസം നീളുന്ന ആഘോഷങ്ങളിലും ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സജീവമായി പങ്കെടുക്കും. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ നടന്ന നഗരസഭ ചെയർമാൻമാരുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും ഓൺലൈൻ യോഗത്തിലാണ് തീരുമാനം. ഏപ്രിൽ ഒന്നിന് വൈകിട്ട് മൂന്നിന് നടക്കുന്ന പരിപാടിയിൽ ലക്ഷം പേർ പങ്കെടുക്കും. വൈക്കം സത്യഗ്രഹത്തിന്റെ പ്രാധാന്യം പുതുതലമുറയിലേക്ക് പകർന്നു നൽകുംവിധം ശതാബ്ദി ആഘോഷങ്ങളിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ സജീവ ഇടപെടൽ നടത്തണമെന്നും മന്ത്രി പറഞ്ഞു. […]

പ്രൈവറ്റ് ബസുകളിൽ നിന്ന് ബാറ്ററികൾ മോഷ്ടിച്ച ആമ്പല്ലൂർ സ്വദേശി പിടിയിൽ..!

സ്വന്തം ലേഖകൻ വൈക്കം : പ്രൈവറ്റ് ബസ്സുകളുടെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആമ്പല്ലൂർ കുലയിറ്റിക്കര ഭാഗത്ത് പൊങ്ങനാത്തുപറമ്പ് വീട്ടിൽ രാധാകൃഷ്ണൻ മകൻ അഖിൽലാൽ പി. ആർ (28) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം രാത്രിയിൽ ദളവാക്കുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് പ്രൈവറ്റ് ബസ്സുകളിൽ നിന്നായി ആറ് ബാറ്ററികളാണ് മോഷ്ടിച്ചുകൊണ്ട് കടന്നുകളഞ്ഞത്. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. […]

വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം; ഗാന്ധിജിയുടെ ഓർമ്മകൾ അലയടിച്ച് ഇണ്ടംതുരുത്തിമന

സ്വന്തം ലേഖകൻ വൈക്കം: കേരള നവോത്ഥാന പ്രക്ഷോഭത്തിൻ്റെ ചരിത്ര സ്മാരകങ്ങളിൽ പ്രധാന ഏടാണ് വൈക്കം ക്ഷേത്രത്തിന് സമീപമുള്ള ഇണ്ടംതുരുത്തിമന.വൈക്കം സത്യഗ്രഹ സമരത്തിന്‍റെ ശതാബ്ദി ആഘോഷത്തിന് കേളികൊട്ടുയരുമ്പോള്‍ സത്യഗ്രഹസമര ചരിത്രത്തിന്‍റെ ഭാഗമായ ഇണ്ടംതുരുത്തിമനയിലും സ്മരണകള്‍ ഇരമ്പുന്നു. വൈക്കം സത്യഗ്രഹ സമരത്തിന് ആവേശം പകരാനെത്തിയ മഹാത്മജി വൈക്കം മഹാദേവ ക്ഷേത്രത്തിന്‍റെ ഊരാഴ്മ അവകാശമുണ്ടായിരുന്ന ഇണ്ടംതുരുത്തിമനയിലെത്തി കാരണവരായിരുന്ന നീലകണ്ഠന്‍ നമ്പൂതിരിയുമായി ചര്‍ച്ച നടത്തിയതോടെയാണ് ഇണ്ടംതുരുത്തിമന സത്യഗ്രഹ സമരചരിത്രത്തില്‍ ജ്വലിക്കുന്ന ഏടായി മാറിയത്. അധഃസ്ഥിതര്‍ക്ക് വൈക്കം മഹാദേവ ക്ഷേത്രത്തിന്‍റെ നാലു നടകളിലെ നിരത്തുകളിലൂടെ നടക്കാനുള്ള അവകാശത്തിനു വേണ്ടിയായിരുന്നു സത്യഗ്രഹസമരം. 1925 […]

വൈക്കത്ത് മുൻ വൈരാഗ്യത്തെ തുർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് വെച്ചൂർ സ്വദേശികൾ

സ്വന്തം ലേഖിക വൈക്കം: വൈക്കത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ തോട്ടപ്പള്ളി ഭാഗത്ത് മകയിരഭവൻ വീട്ടിൽ സതീശൻ മകൻ അപ്പു എന്ന് വിളിക്കുന്ന അർജുൻ (22), വെച്ചൂർ വെള്ളിയാംപള്ളിൽ വീട്ടിൽ ബാബു മകൻ ബിജിൽ (31) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് വൈക്കം സ്വദേശിയായ യുവാവിനെ കഴിഞ്ഞമാസം 25- ആം തീയതി രാത്രി വെച്ചൂർ തോട്ടപ്പള്ളി ഭാഗത്ത് വച്ച് വടിവാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവരും യുവാവും തമ്മിൽ മുൻ […]