
കോട്ടയം: പാലായില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്.
പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കം സംഘര്‍ഷമായി മാറി.
അതിനിടെ പ്രദേശത്ത് ബിജെപി പ്രവര്‍ത്തകരും സംഘടിച്ച് എത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് ഇരുസംഘങ്ങള്‍ക്കും നടുക്ക് നില്‍ക്കുകയും ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ പരിശ്രമിക്കുകയുമാണ്.
സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐഒയിലേക്ക് പരാതി നല്‍കിയത് ഉള്‍പ്പെടെ കേസില്‍ ഷോണ്‍ ജോര്‍ജ് നിര്‍ണായക ഇടപെടലുകള്‍ നടത്തിയിരുന്നു.
ഇതേ തുടര്‍ന്നാണ് ഇ ഡിയും വിഷയത്തില്‍ റെയ്ഡ് നടത്തിയത്.
ഈ പശ്ചാത്തലത്തിലായിരുന്നു ഷോണിന്റെ വീട്ടിലേക്കുള്ള ഡിവൈഎഫ്‌ഐ പ്രതിഷേധം.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ അവരെ പരിഹസിക്കുന്ന തരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൂകിവിളിക്കുന്ന സ്ഥിതി ഉണ്ടായി.
പരസ്പരം പോര്‍വിളി ഉയർത്തുകയും ചെയ്തു. കൊടി ദണ്ഡയില്‍ കെട്ടി, വടികളും മറ്റുമായാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രദേശത്ത് തമ്പടിച്ചത്.
ഡിവൈഎസ്പി അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നു
അഞ്ച് മണിയോടെ മാർച്ച് നടത്തുമെന്നായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകർ അറിയിച്ചിരുന്നത്.
എന്നാൽ മഴയെ തുടര്‍ന്ന് മാർച്ച് വൈകി. ഇതോടെ ബാരിക്കേഡുകള്‍ മതിയായ രീതിയില്‍ സജ്ജീകരിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല.
ഇതോടെ ഡിവൈഎഫ്ഐ പ്രവർത്തർ ഇരച്ചെത്തുകയായിരുന്നു. തുടർന്ന് പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു







