ഭവന വായ്പ തട്ടിപ്പ്: തലയോലപ്പറമ്പ് മുന്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് രണ്ട് വര്‍ഷം കഠിന കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി

സ്വന്തം ലേഖിക കോട്ടയം: ഭവന വായ്പ തട്ടിപ്പ് കേസില്‍ മുൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസര്‍ക്ക് രണ്ടുവര്‍ഷം കഠിനതടവും പിഴയും. കോട്ടയം തലയോലപ്പറമ്പ് പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറായിരുന്ന ശ്രീദേവിയെയാണ് ഭവന വായ്പ ഇടപാടുമായി ബന്ധപ്പെട്ട പണാപഹരണ കേസില്‍ കോട്ടയം വിജിലൻസ് കോടതി ജഡ്ജി രണ്ടുവര്‍ഷം കഠിന തടവിനും ഒന്നരലക്ഷം രൂപ പിഴക്കും ശിക്ഷിച്ചത്. 2006-’07ല്‍ തലയോലപ്പറമ്പ് വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറായിരുന്ന ശ്രീദേവി പഞ്ചായത്തിന്‍റെ ഭവന നിര്‍മാണ പദ്ധതി സംബന്ധിച്ച ഇടപാടുകള്‍ വഴി 1.85 ലക്ഷം രൂപ അപഹരിച്ചെന്ന് കോട്ടയം വിജിലൻസ് മുൻ ഡിവൈ.എസ്.പി കൃഷ്ണകുമാറിന്‍റെ […]

വൈക്കം പോലീസ് സ്റ്റേഷനില്‍ എസ്‌എച്ച്‌ഒ ഇല്ലാതായിട്ട് രണ്ട് മാസം; സ്റ്റേഷനില്‍ നടക്കുന്നത് കുത്തഴിഞ്ഞ ഭരണം; സർക്കാർ ജീവനക്കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ശല്യം ചെയ്ത കേസിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിൻ്റെ പേരിൽ എസ് ഐ ഉൾപ്പെടെ നാല് പേർ സസ്പെൻഷനിലായിട്ടും വൈക്കം സ്റ്റേഷനിൽ കാര്യങ്ങൾ തോന്നുംപടി !

സ്വന്തം ലേഖകൻ വൈക്കം: വൈക്കം പോലീസ് സ്റ്റേഷനില്‍ എസ്‌എച്ച്‌ഒ ഇല്ലാതായിട്ട് രണ്ടു മാസം പിന്നിടുന്നു. എസ്എച്ച്‌ഒ ആയിരുന്ന കൃഷ്ണൻ പോറ്റി രണ്ടു മാസം മുൻപാണ് മെഡിക്കല്‍ ലീവെടുത്തത്. പകരം എസ്‌എച്ച്‌ഒ എത്തിയില്ല. നാഥനില്ലാത്തതു മൂലം കേസ് അന്വേഷണം കാര്യക്ഷമമാകുന്നില്ലെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞദിവസം എറണാകുളത്ത് ജോലി ചെയ്യുന്ന ജീവനക്കാരി വൈക്കത്ത് എത്തി വീട്ടിലേക്ക് മടങ്ങവേ യുവാവ് വഴിയിൽ തടഞ്ഞു നിർത്തി ശല്യം ചെയ്തിരുന്നു. ഇത് യുവതിയുടെ ഭർത്താവ് ചോദ്യം ചെയ്തതോടെ പ്രതി സ്കൂട്ടറിൽ കടന്നു കളയുകയായിരുന്നു. ഇതിനിടെ സ്കൂട്ടർ മറിഞ്ഞ് പ്രതിക്ക് പരിക്ക് പറ്റിയിരുന്നു. […]

വൈക്കത്ത് പടുത വാങ്ങാൻ എന്ന വ്യാജേനെ സ്റ്റേഷനറി കടയിലെത്തി പണം മോഷ്ടിച്ചു; ആലപ്പുഴ സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക വൈക്കം: സ്റ്റേഷനറി കടയിൽ നിന്നും പണം മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പള്ളിപ്പാട്, നടുവട്ടം ഭാഗത്ത് ജീവൻ വില്ലാ വീട്ടിൽ ജിൻസ് തോമസ് (18), ആലപ്പുഴ ചെട്ടികുളങ്ങര ഭാഗത്ത് ഡെന്നി ഭവനം വീട്ടിൽ ഡെന്നി ഡാനിയേൽ (25) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടാം തീയതി ഉച്ചയോടുകൂടി വെച്ചൂർ അച്ചിനകം ഭാഗത്ത് പ്രവർത്തിക്കുന്ന സ്റ്റേഷനറി കടയിൽ പടുത വാങ്ങാൻ എന്ന വ്യാജേനെ ജിൻസ് തോമസ് എത്തുകയും, കടയുടമ ബാഗിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ […]

എക്സൈസ് സംഘത്തിൻ്റെ പെട്രോളിംഗിനിടെ ചെമ്പ് പഞ്ഞിപ്പാലത്ത് വീണ് പരിക്കേറ്റ് കിടന്ന യുവാവിനെ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി

സ്വന്തം ലേഖിക വൈക്കം: എക്സൈസ് സംഘത്തിൻ്റെ പെട്രോളിംഗിനിടെ ചെമ്പ് പഞ്ഞിപ്പാലത്ത് വീണ് പരിക്കേറ്റ് കിടന്ന യുവാവിനെ വൈക്കം താലൂക്ക് ഹോസ്പിറ്റലിലെത്തിച്ച് ചികിത്സ നൽകി. ചെമ്പ് പഞ്ഞിപ്പാലത്ത് വെച്ച് ബൈക്കിൽ നിന്നും വീണ് ചെമ്മനാകരി സ്വദേശി എബിൻ റോയ്ക്കാണ് പരിക്ക് പറ്റിയത്. വൈക്കം റേഞ്ചിലെ പ്രിവെന്റീവ് ഓഫീസർ ജി രാജേഷിന്റെ നേതൃത്വത്തിൽ ഇയാളെ വൈക്കം താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ച് പ്രഥമ ശുശ്രുഷ നൽകി.

വൈക്കത്ത് കള്ളുഷാപ്പിനുള്ളിൽ പുനലൂർ സ്വദേശിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് തലയാഴം സ്വദേശി

സ്വന്തം ലേഖിക വൈക്കം: പുനലൂർ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ 48 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം തലയാഴം തോട്ടകം ഭാഗത്ത് പുത്തൻതറ വീട്ടിൽ സജീവൻ (48) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ രാവിലെ 9 മണിയോട് കൂടി വൈക്കം ലിങ്ക് റോഡിന് സമീപമുള്ള ഷാപ്പിന് മുൻവശം വച്ച് പുനലൂർ സ്വദേശിയായ ബിജു ജോർജ് എന്നയാളെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇവർ തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. തുടർന്ന് ഇന്നലെ രാവിലെ ഷാപ്പിൽ വച്ച് കാണുകയും വാക്ക് തർക്കം ഉണ്ടാവുകയും […]

മോഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം; വൈക്കത്ത് കള്ളുഷാപ്പിനുള്ളില്‍ മധ്യവയസ്കൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റില്‍

സ്വന്തം ലേഖിക വൈക്കം: കോട്ടയം വൈക്കത്ത് കള്ള് ഷാപ്പിനുള്ളില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് പുനലൂര്‍ സ്വദേശി ബിജു ജോര്‍ജ് കുത്തേറ്റ് കൊല്ലപ്പെട്ടത്. കേസില്‍ ജോര്‍ജിന്റെ സുഹൃത്ത് സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുനലൂര്‍ സ്വദേശിയായ ബിജു ജോര്‍ജ് കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് വൈക്കം വലിയ കവല പെരിഞ്ചില തോടിന് സമീപത്തെ കള്ള് ഷാപ്പിനു മുന്നില്‍ കുത്തേറ്റ് മരിച്ചത്. രാവിലെ 8. 23ന് ബിജു കള്ളുഷാപ്പിലേക്ക് കയറി പോകുന്നതിന്റെയും 8.30 ഓടെ ഷാപ്പില്‍ നിന്ന് […]

വൈക്കത്ത് കള്ളുഷാപ്പിന് മുന്നില്‍ മധ്യവയസ്കൻ കുത്തേറ്റ് മരിച്ചു; മരിച്ചത് കോവലത്തുംകടവ് മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളി; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

സ്വന്തം ലേഖിക കോട്ടയം: വൈക്കം പെരിഞ്ചില്ല കള്ളുഷാപ്പിന് മുന്നില്‍ തൊഴിലാളി കുത്തേറ്റ് മരിച്ചു. പുനലൂര്‍ സ്വദേശി ബിജു ജോര്‍ജ് (55) ആണ് മരിച്ചത്. കോവലത്തുംകടവ് മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായിരുന്നു ബിജു ജോര്‍ജ്. ഇന്ന് രാവിലെയാണ് സംഭവം. കള്ളുഷാപ്പിനകത്ത് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.കുത്തേറ്റ നിലയില്‍ കള്ളുഷാപ്പിന് പുറത്തേയ്ക്ക് വന്ന ബിജു റോഡിലേക്ക് വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കള്ളുഷാപ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ കുറിച്ച് പൊലീസ് വിവരം ലഭിച്ചതായാണ് സൂചന. വൈക്കം പൊലീസ് സംഭവസ്ഥലത്ത് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി […]

ലഹരിക്കെതിരായി ബൈക്ക് റാലിയുമായെത്തിയ ഷൈനിക്കും മകനും സ്വീകരണമൊരുക്കി എക്‌സൈസ്; വൈക്കം റേഞ്ച് പ്രിവന്റീവ് ഓഫീസർ ജി രാജേഷ് പൂച്ചെണ്ടു നൽകി സ്വീകരിച്ചു

സ്വന്തം ലേഖിക വൈക്കം: ലഹരിക്കെതിരെ പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഷൈനി രാജ്കുമാറും മകൻ ലെനിൻ ജോഷ്വയും ഹിമാചൽ പ്രദേശിലെ സ്പിറ്റിവാലിയിൽ നിന്ന് തുടങ്ങി തിരുവനന്തപുരം വരെയുള്ള ബൈക്ക് റാലിക്ക് വൈക്കം എക്‌സൈസ് റേഞ്ച് ഓഫീസ് സ്വീകരണം നൽകി. വൈക്കം റേഞ്ച് പ്രിവന്റീവ് ഓഫീസർ ജി. രാജേഷ് പൂച്ചെണ്ടു നൽകി സ്വീകരിച്ചു. വൈക്കം സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ സുനിൽ, എക്സൈസ് ഇൻസ്പെക്ടർ സുജിത്, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ വിനു വിജയൻ, സിവിൽ എക്സൈസ് ഓഫീസർ ദീപക്, സെന്റ് സേവ്യേഴ്‌സ് കോളേജ് […]

വൈക്കത്ത് 14 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; സ്ഥിരീകരണം തിരുവല്ല മൃഗസംരക്ഷണ വകുപ്പിന്റെ വൈറോളജി ലാബിലെ പരിശോധനയിൽ

സ്വന്തം ലേഖിക വൈക്കം: വൈക്കത്ത് പതിനാല് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മറവന്‍തുരുത്ത് മൃഗാശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുന്നതിനിടെ ഇന്നലെയായിരുന്നു നായ ചത്തത്. തുടര്‍ന്ന് തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ വൈറോളജി ലാബില്‍ പരിശോധനയ്ക്കയച്ചിരുന്നു. ഈ പരിശോധനയിലാണ് നായക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തെരുവുനായയുടെ ആക്രമണം തുടര്‍ക്കഥയാകുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് തൃശൂരില്‍ രണ്ടിടങ്ങളില്‍ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. വല്ലച്ചിറ, ഊരകം ഭാഗങ്ങളില്‍ ആളുകളെ ആക്രമിച്ച തെരുവുനായക്കായിരുന്നു പേവിഷബാധ സ്ഥിരീകരിച്ചത്.

വൈക്കം മറവന്‍തുരുത്തില്‍ 12 പേരെ കടിച്ച തെരുവുനായ ചത്തു; നായയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവല്ല വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി; കടിയേറ്റവര്‍ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചു

സ്വന്തം ലേഖിക വൈക്കം: മറവൻതുരുത്ത് അപ്പക്കോട് കോളനി പരിസരത്ത് 12 പേരെ കടിച്ച തെരുവ് നായ ചത്തു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നായയെ പിടികൂടി കൂട്ടിലടച്ച്‌ നിരീക്ഷിച്ച്‌ വരികയായിരുന്നു. ഇന്നലെ രാവിലെയാണ് കൂടിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. നായയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവല്ലയിലെ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി. നായയുടെ കടിയേറ്റവര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. തെരുവുനായകള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് നടപടികളും പഞ്ചായത്ത് ഊര്‍ജിതമാക്കി. പാലാംകടവ് മുതല്‍ ടോള്‍ ജംഗ്ഷൻവരെയുള്ള പ്രദേശത്തെ 23 തെരുവ് നായകള്‍ക്കാണ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയത്. മറ്റുനായകള്‍ക്കും നായയുടെ കടിയേറ്റിട്ടുണ്ടാകുമെന്നാണു കരുതുന്നത്. […]