തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറ് മരണം; ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്ന് സംശയം

സ്വന്തം ലേഖകൻ തിരിച്ചി: തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് 6 മരണം. കാർ യാത്രികരായ സ്ത്രീയും കുട്ടിയും അടക്കമാണ് മരണപ്പെട്ടത്. അപകടത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. സേലം ജില്ലയിലെ ഇടപ്പാടിയിൽ നിന്നും കുംഭകോണത്തേക്ക് ക്ഷേത്ര സന്ദർശനത്തിനായി പോയ ഒൻപതംഗ സംഘത്തിൻറെ കാറാണ് അപകടത്തിൽ പെട്ടത്. നാമക്കൽ ഭാഗത്ത് നിന്നും തിരുച്ചിറ പള്ളിയിലേക്ക് തടി കയറ്റി വന്ന ലോറിയുമായി കൂട്ടിയിരിക്കുകയായിരുന്നു. കാർ പൂർണമായും തകർന്ന നിലയിലാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ആണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റുമോട്ടത്തിനായി തിരിച്ചിറ പള്ളിയിലെ ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റി. […]

മലമ്പുഴക്ക് സമീപം മത്സ്യത്തൊഴിലാളി കാട്ടാന കൂട്ടത്തിന് മുന്നിൽ പെട്ടു; രക്ഷപ്പെട്ടത് തലനാരിഴക്ക്

സ്വന്തം ലേഖകൻ പാലക്കാട്: മലമ്പുഴ ഡാമിന് സമീപം കാട്ടാനക്കൂട്ടത്തിനു മുന്നിൽ പെട്ട മത്സ്യത്തൊഴിലാളി തലനാരിഴക്ക് രക്ഷപ്പെട്ടു. കല്ലേപ്പുള്ളി സ്വദേശി സുന്ദരനാണ് കാട്ടാന കൂട്ടത്തിനു മുന്നിൽ പെട്ടത്. ആനകളെ കണ്ടതും സുന്ദരൻ വണ്ടിയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട സുന്ദരന്റെ ഇരുചക്രവാഹനം കാട്ടാനക്കൂട്ടം പൂർണ്ണമായും നശിപ്പിച്ചു. പുലർച്ചെ അഞ്ചുമണിക്കാണ് സംഭവം. അതേസമയം വനം വകുപ്പ് ഉദ്യോഗസ്ഥരെ അടക്കം അധികൃതരെ വിവരമറിയിച്ചിട്ടും വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

കാറും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം; അപകടം ദേശീയപാതയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കാറും ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.പെരുമുഖം സ്വദേശി ധനീഷ് (58) ആണ് മരിച്ചത്. പന്തീരാങ്കാവ് അറപ്പുഴ പാലത്തിന് മുകളിലാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരനാണ് അപകടത്തിൽ മരിച്ചത്. അപകടം നടന്നത് ദേശീയപാതയിലാണ്.ധനീഷിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

മണലില്‍ തെന്നി റോഡിന് നടുവിലേക്ക് വീണു, പിന്നാലെ എത്തിയ കാര്‍ ദേഹത്ത് കയറി; ബൈക്ക് യാത്രികന്‍ മരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: മഴയെ തുടര്‍ന്ന് റോഡിലേക്ക് ഒലിച്ചെത്തിയ മണലില്‍ തെന്നി വീണ ബൈക്ക് യാത്രക്കാരൻ ദേഹത്ത് കാര്‍ കയറി മരിച്ചു. പാണപിലാവ് കരിമാലിപ്പുഴ കെ എം അനില്‍കുമാര്‍ (സജി-55) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ശബരിമലപാതയില്‍ എംഇഎസ് കോളേജിനും മുക്കൂട്ടുതറയ്ക്കും ഇടയ്ക്കുള്ള വളവിലായിരുന്നു അപകടം ഉണ്ടായത്. ബൈക്ക് മണലില്‍ കയറി നിയന്ത്രണം വിട്ട് റോഡിന് നടുവിലേക്ക് മറിയുകയായിരുന്നു. പിന്നാലെ എത്തിയ കാറിന്റെ ഡ്രൈവര്‍ക്ക് കാര്‍ നിര്‍ത്താനോ വെട്ടിച്ചുമാറ്റാനോ കഴിഞ്ഞില്ല. വാരിയെല്ലിനും ശ്വാസകോശത്തിനും പരുക്കേറ്റ അനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. […]

തിരുനക്കര മഹാദേവ ക്ഷേത്ര ഉൽസവം; 22ന് വൈകിട്ട് 6.30ന് പടിഞ്ഞാറെ നട ഭക്തജന സമിതിയുടെ വലിയ വിളക്കും, ദീപകാഴ്ച്ചയും

സ്വന്തം ലേഖകൻ കോട്ടയം : തിരുനക്കര ഉത്സവത്തിൽ ആഘോഷപൂർവം നടന്നുവരുന്ന ചടങ്ങാണ് പടിഞ്ഞാറെനട ഭക്തജന സമിതിയുടെ വലിയ വിളക്കും ദീപകാഴ്ച്ചയും. പടിഞ്ഞാറെനട മുതൽ കുട്ടികളുടെ ലൈബ്രറി വരെ നീളുന്നതാണ് ഈ ദീപകാഴ്ച്ച.ആയിരക്കണക്കിന് ദീപങ്ങൾ അണിനിരന്നു നിൽക്കുന്ന മനോഹരമായ കാഴ്ച്ച ഉത്സവത്തിന്റെ മാറ്റ് കൂട്ടുന്നു.22ന് വൈകിട്ട് 6.30നാണ് വലിയ വിളക്കും ദീപക്കാഴ്ചയും തിരുനക്കര ഉത്സവത്തിന്റെ പ്രധാന ആകർഷണവും ഈ ദീപകാഴ്ച്ചയാണ്. ശിവപാർവതിമാർ സകുടുംബം അനുഗ്രഹം നൽകാൻ എത്തുന്ന മുഹൂർത്തത്തിൽ ദീപകാഴ്ച്ചയിൽ ദീപം തെളിക്കുന്നത് അനുഗ്രഹമായാണ് ഭക്തജനങ്ങൾ കാണുന്നത്.

ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഇടുക്കി മൂലമറ്റത്താണ് സംഭവം; ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ മൂലമറ്റം: ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പ്രവിത്താനം വട്ടമറ്റത്തിൽ ജിത്തു ജോർജ് (28) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ജോസ്‌വിനെ പരിക്കുകളോടെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറോടെയാണ് അപകടം ഉണ്ടായത്. ഇരുവരും ചെറുതോണിയിൽ പോയി മടങ്ങുകയാണ് അപകടം. അറക്കുളം മൈലാടിക്ക് സമീപം എത്തിയപ്പോൾ എതിരെ വന്ന കെഎസ്ആർടിസി ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ ജീപ്പ് മറിയുകയായിരുന്നു. 40 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്.

കുളനട പഞ്ചായത്തിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു; ഒഴിവായത് വൻദുരന്തം; സംഭവത്തിൽ അട്ടിമറി ആരോപിച്ച് ബി ജെ പി ജില്ലാ പ്രസിഡൻ്റ്

സ്വന്തം ലേഖകൻ പത്തനംതിട്ട: കുളനട മത്സ്യച്ചന്തയ്ക്ക് സമീപം വേർതിരിക്കാനായി സൂക്ഷിച്ചിരുന്ന ടൺ കണക്കിനു മാലിന്യക്കൂമ്പാരത്തിനു തീപിടിച്ചു. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. വേർതിരിച്ച മാലിന്യം ശേഖരിച്ചിരുന്ന സമീപത്തെ കെട്ടിടത്തിലും തീപിടിച്ചു. അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും ശ്രമഫലമായി ഒരു മണിക്കൂറോളം സമയമെടുത്താണ് അപകടാവസ്ഥ ഒഴിവാക്കിയത്. തുടക്കത്തിൽ പ്രദേശമാകെ പുക പടർന്നത് ആശങ്ക വർധിപ്പിച്ചു. തൊട്ടുചേർന്ന് വീടുകളും വ്യാപാരസ്ഥാപനങ്ങളും ആശുപത്രിയും പ്രവർത്തിച്ചിരുന്നത് പരിഭ്രാന്തിക്ക് കാരണമായി. വലിയ ഉയരത്തിൽ കൂട്ടിയിട്ടിരുന്ന മാലിന്യം വ്യാപകമായി കത്തിയതോടെ ചന്തയുടെ ഇരുമ്പ് മേൽക്കൂരയിൽ വലിയ വിള്ളൽ രൂപപ്പെട്ടു. മത്സ്യഫെഡ് നേരത്തെ കോൾഡ് സ്റ്റോറേജിനായി നിർമിച്ച […]

വളപട്ടണം പോലീസ് സ്റ്റേഷൻ പരിസരത്ത് തീപിടുത്തം; മൂന്ന് വാഹനങ്ങൾ കത്തിനശിച്ചു;സംഭവത്തിന് പിന്നിൽ കാപ്പ കേസ് പ്രതിയെന്ന് സംശയം

സ്വന്തം ലേഖക കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ തീപിടിത്തം ഉണ്ടായി. ഒരു കാര്‍, ജീപ്പ്, ഇരുചക്രവാഹനം എന്നിവയ്ക്കാണ് തീപിടിച്ചത്. പോലീസ് സ്‌റ്റേഷനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന വിവിധ കേസുകളില്‍ പിടിച്ച വാഹനങ്ങളാണ് കത്തിനശിച്ചത്. ഇതില്‍ ഒരു വാഹനം പൂര്‍ണമായും മറ്റ് രണ്ട് വാഹനങ്ങള്‍ ഭാഗികമായും കത്തി നശിച്ചു. കാപ്പ കേസ് പ്രതിയായ ചാണ്ടി ഷമീം എന്നയാൾ വാഹനങ്ങൾക്ക് തീകൊളുത്തിയതാണെന്ന സംശയവും പോലീസിനുണ്ട്. ഇയാൾ തിങ്കളാഴ്ച പോലീസ് സ്‌റ്റേഷനിലെത്തി ബഹളംവെച്ചിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തതിനെ തുടർന്നായിരുന്നു ഇയാള്‍ ബഹളം വയ്ക്കുകയും […]

കോട്ടയത്ത് നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി ബസ്സ് പിന്നിലേയ്ക്കുരുണ്ട് അപകടം; നാല് വാഹനങ്ങളിൽ ഇടിച്ചു; അപകടം നടന്നത് പുളിമൂട് ജംഗ്ഷനിൽ

സ്വന്തം ലേഖകൻ കോട്ടയം:കോട്ടയം നഗരമധ്യത്തിൽ നിയന്ത്രണം നഷ്ടമായ കെഎസ്ആർടിസി ബസ് പിന്നിലേയ്ക്കുരുണ്ട് അപകടം. കോട്ടയം പുളിമൂട് ജംഗ്ഷനിൽ രാവിലെ 11.30 ഓടെയാണ് അപകടം ഉണ്ടായത്.പിന്നിലേയ്ക്കുരുണ്ട കെഎസ്ആർടിസി ബസ് നാല് വാഹനങ്ങൾ ഇടിക്കുകയായിരുന്നു. പുളിമൂട് ജംഗ്ഷനിൽ നിർത്തിയ ശേഷം മുന്നോട്ടെടുത്ത് ടിബി റോഡിലേയ്ക്കു പോകുന്നതിനിടെ ബസ് ഓഫായി പോവുകയും പിന്നിലേയ്ക്ക് ഉരുണ്ട ബസ് പിന്നാലെ എത്തിയ രണ്ടു കാറിലും, ഒരു ഓട്ടോയിലും ഒരു സ്കൂട്ടറിലും ഇടിക്കുകയുമായിരുന്നു. ആലപ്പുഴയിൽ നിന്നും കോട്ടയത്തേയ്ക്കു വരികയായിരുന്ന ആലപ്പുഴ ഡിപ്പോയിലെ കെഎസ്ആർടിസി ബസാണ് അപകടത്തിൽ പെട്ടത്.അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. പിന്നോട്ടുരുണ്ട ബസ് […]

ബൈക്കിന് പിന്നിൽ ടോറസ് ലോറി ഇടിച്ച് അപകടം; തലയിലൂടെ ലോറി കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം..! ഭർത്താവ് പരിക്കുകളോടെ രക്ഷപ്പെട്ടു

സ്വന്തം ലേഖകൻ തൃശ്ശൂർ: തൃശ്ശൂർ അന്തിക്കാട് വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.കാഞ്ഞാണി ആനക്കാടു സ്വദേശി പള്ളിത്തറ വീട്ടിൽ ഷീജയാണ് (55) മരിച്ചത്. ബൈക്കിന് പിന്നിൽ ടോറസ് ലോറി ഇടിച്ചാണ് അപകടം. ഷീജയുടെ ഭർത്താവ് ശശി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പിന്നിൽ ലോറിയിടിച്ചതിനെ തുടർന്ന് ബൈക്കിൽ നിന്ന് നിലത്ത് വീണ ഷീജയുടെ തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഷീജയുടെ മരണം സംഭവിച്ചു. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.