കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; സ്കൂളുകൾ തുറക്കാനൊരുങ്ങുമ്പോഴും കോവിഡ് നിരക്ക് കുറയാത്തതിൽ ആശങ്ക

സ്വന്തം ലേഖകൻ കോട്ടയം:കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; സ്കൂളുകൾ തുറക്കാനൊരുങ്ങുമ്പോഴും കോവിഡ് നിരക്ക് കുറയാത്തതിൽ കടുത്ത ആശങ്കയിലാണ് പല രക്ഷിതാക്കളും. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888, പത്തനംതിട്ട 872, കണ്ണൂര്‍ 799, ഇടുക്കി 662, വയനാട് 566, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,871 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ […]

മോൻസണെ കുടുക്കിയത് മനോജ് എബ്രാഹാം എന്ന് സൂചന; മലപ്പുറം മുൻ എസ് പിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എറണാകുളത്തെത്തിയപ്പോൾ മോൻസൻ്റെ വീട് സന്ദർശിച്ചതോടെ തുടങ്ങിയ സംശയം; പൊലീസ് ആസ്ഥാനത്തിരുന്ന് കൃത്യമായി കരുക്കൾ നീക്കി മനോജ് എബ്രാഹാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: മോൻസണെ കുടുക്കിയത് അഡീഷണൽ ഡിജിപി മനോജ് എബ്രാഹാം. മലപ്പുറം മുൻ എസ് പിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എറണാകുളത്തെത്തിയപ്പോൾ ലോക്നാഥ് ബഹ്റയും മനോജ് എബ്രാഹാമും മോൻസൻ്റെ വീട് സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിൻ്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ കറങ്ങുന്നത്. മോൻസൻ്റെ വീട് സന്ദർശിച്ചതോടെ തുടങ്ങിയ സംശയത്തിന് പൊലീസ് ആസ്ഥാനത്തിരുന്ന് കൃത്യമായി കരുക്കൾ നീക്കി മോൻസണെ കുടുക്കുകയായിരുന്നു മനോജ് എബ്രാഹാം. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൻമേൽ അതീവ രഹസ്യമായി അതിവേഗ ഇടപെടൽ നടത്തുകയായിരുന്നു. ഇപ്പോള്‍ പുറത്തുവന്നത് 20 കോടിയോളം രൂപയുടെ തട്ടിപ്പുകളാണെങ്കിലും അതിലും കൂടുതല്‍ തുക […]

കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; സംസ്ഥാനത്ത് 4,56,952 പേർ ഇപ്പോഴും നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458, വയനാട് 457, കാസര്‍ഗോഡ് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,394 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

ഗുലാബ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; സംസ്ഥാനത്ത് അതീവ ജാഗ്രത

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗുലാബ് ചുഴലിക്കാറ്റ് ന്യൂനമർദ്ദമായി മാറിയതോടെ സംസ്ഥാനത്ത് ശക്തമായ മഴ ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതാനിര്‍ദേശത്തിന്റെ ഭാഗമായി ഈ ജില്ലകളില്‍ ആണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 50 കീ മി വരെ വേഗതയില്‍ കാറ്റ് […]

വൈക്കത്ത് എയർഹോസ്റ്റസ് വിദ്യാർത്ഥിനിയും സുഹൃത്തും ഒരേ മരത്തിൽ തുങ്ങി മരിച്ച നിലയിൽ; സംഭവത്തിൽ ദുരൂഹത; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ വൈക്കം: വാഴേകാട് യുവതിയേയും യുവാവിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി വൈക്കം കുലശേഖരമംഗലം ഗുരുമന്ദിരം ഭാഗത്താണ് ഇരുവരേയും ഒരേ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. വൈക്കം കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തിൽ കലാധരൻ മകൻ അമർജിത് (23), കുലശേഖരമംഗലം വടക്കേ ബ്ലായിത്തറ കൃഷ്ണകുമാർ മകൾ കൃഷ്ണപ്രീയ (21) എന്നിവരാണ് മരിച്ചത്. അമർജിത് ഹോട്ടൽ മാനേജ്മെൻറ് കോഴ്സ് കഴിഞ്ഞു. കൃഷ്ണപ്രീയ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയുമാണ്. വൈക്കം ഡിവൈഎസ്പി എ.ജെ. തോമസിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ 1682 പേര്‍ക്ക് കോവിഡ്; 1236 പേര്‍ക്ക് രോഗമുക്തി; സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 19 പേര്‍ രോഗബാധിതരായി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1682 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1663 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 19 പേര്‍ രോഗബാധിതരായി. 1236 പേര്‍ രോഗമുക്തരായി. പുതിയതായി 8390 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 735 പുരുഷന്‍മാരും 731 സ്ത്രീകളും 216 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 7011 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 281337 പേര്‍ കോവിഡ് ബാധിതരായി. 261720 […]

ഒന്നാം ഡോസ് സ്വീകരിക്കാത്ത എല്ലാവരും നാളെ തന്നെ വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ 18 വയസിനു മുകളിലുള്ളവരുടെ ഒന്നാം ഡോസ് വാക്സിനേഷൻ നാളെ (സെപ്റ്റംബർ 18) പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നന്നത്. ഇതുവരെ ഒന്നാം ഡോസ് സ്വീകരിക്കാത്ത എല്ലാവരും നാളെ തന്നെ വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കണം. ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടതുമൂലമോ കോവിഡ് സ്ഥിരീകരിച്ച് മൂന്നു മാസം തികയാത്തതുമൂലമോ കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളതുകാരണമോ വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവർക്ക് തുടർന്നും ഒന്നാം ഡോസ് സ്വീകരിക്കാൻ അവസരം ഉണ്ടാകും. എല്ലാവർക്കും വാക്സിൻ നൽകാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിനും പ്രത്യാഘാതങ്ങൾ കുറക്കുന്നതിനും എല്ലാവരും വാക്സിൻ എടുക്കേണ്ടത് […]

കോട്ടയം ജില്ലയിൽ 1431 പേർക്ക് കോവിഡ്; 1400 പേർക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.20 സത്യമാനം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 1431 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1391 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 40 പേർ രോഗബാധിതരായി. 1400 പേർ രോഗമുക്തരായി. പുതിയതായി 7450 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.20 ശതമാനമാണ്. രോഗം ബാധിച്ചവരിൽ 608 പുരുഷൻമാരും 648 സ്ത്രീകളും 175 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 264 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 7043 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ […]

വാക്സിനേഷന്‍: സെപ്റ്റംബര്‍ 30 വരെ കോട്ടയം ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും സ്പോട്ട് ബുക്കിംഗ്

സ്വന്തം ലേഖകൻ കോട്ടയം: സെപ്റ്റംബര്‍ 30 വരെ ഞായറാഴ്ചയൊഴികെയുള്ള എല്ലാ ദിവസവും ആളുകള്‍ക്ക് നേരിട്ട് കേന്ദ്രങ്ങളിലെത്തി കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിക്കാം. cowin.gov.in എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. ഒന്നാം ഡോസ് ഇതുവരെ സ്വീകരിക്കാത്തവര്‍ സെപ്റ്റംബര്‍ 18നകം സ്വീകരിക്കേണ്ടതാണ്. കോവിഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂര്‍ത്തിയായവര്‍ക്കും ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്‌തോ നേരിട്ടെത്തിയോ വാക്സിന്‍ സ്വീകരിക്കാം. ജില്ലയിലെ 89 സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളും 22 സ്വകാര്യ ആശുപതികളിലും വാക്സിന്‍ ലഭ്യമാണ്. ഗുരുതര അലര്‍ജികള്‍ ഉള്ളതുമൂലം സ്റ്റിറോയ്ഡ് ഉപയോഗിക്കാന്‍ ഡോക്ടര്‍ […]

പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയ്ക്ക് 20 വർഷം തടവും പിഴയും; ശിക്ഷിച്ചത് വൈക്കം സ്വദേശി ലങ്കോയെ

സ്വന്തം ലേഖകൻ വൈക്കം: പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയ്ക്ക് 20 വർഷം തടവും മുക്കാൽ ലക്ഷം രൂപ പിഴയും. വൈക്കം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ റെജിമോനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഉല്ലല ഓണിശേരി ലക്ഷംവീട് കോളനിയിൽ അഖിലി(ലെങ്കോ-32)നെയാണ് അഡീഷണൽ സെൻഷൻസ് കോടതി ജഡ്ജി ജോൺസൺ ജോൺ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 20 വർഷം തടവ് അനുഭവിക്കണം. 2019 ഒക്ടോബർ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മറ്റൊരു വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ലെങ്കോയെ […]