ഒന്നാം ഡോസ് സ്വീകരിക്കാത്ത എല്ലാവരും നാളെ തന്നെ വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ

ഒന്നാം ഡോസ് സ്വീകരിക്കാത്ത എല്ലാവരും നാളെ തന്നെ വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ 18 വയസിനു മുകളിലുള്ളവരുടെ ഒന്നാം ഡോസ് വാക്സിനേഷൻ നാളെ (സെപ്റ്റംബർ 18)
പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നന്നത്.
ഇതുവരെ ഒന്നാം ഡോസ് സ്വീകരിക്കാത്ത എല്ലാവരും നാളെ തന്നെ വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കണം.

ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടതുമൂലമോ കോവിഡ് സ്ഥിരീകരിച്ച് മൂന്നു മാസം തികയാത്തതുമൂലമോ കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളതുകാരണമോ വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവർക്ക് തുടർന്നും ഒന്നാം ഡോസ് സ്വീകരിക്കാൻ അവസരം ഉണ്ടാകും.
എല്ലാവർക്കും വാക്സിൻ നൽകാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിനും പ്രത്യാഘാതങ്ങൾ കുറക്കുന്നതിനും എല്ലാവരും വാക്സിൻ എടുക്കേണ്ടത് അത്യാവശ്യമാണ്.
ജില്ലയിൽ വാക്സിൻ എടുക്കേണ്ട 14.84 ലക്ഷം പേരിൽ 14.2 ലക്ഷം പേർ (95.5%) ഒന്നാം ഡോസും, 6.2 ലക്ഷം പേർ (41.77%) രണ്ടു ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group