ഫെഡറൽ ബാങ്ക് ജീവനക്കാർ പാലായിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

സ്വന്തം ലേഖിക പാല: ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ഫെഡറൽ ബാങ്ക് ജീവനക്കാർ പാലാ മെയിൻ ബ്രാഞ്ച് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഫെഡറൽ ബാങ്ക് പാലാ മെയിൻ ശാഖയുടെ മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ എഫ്ബിഇയു ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി സ.ശരത് എസ് ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്കിൽ നിലവിലുള്ള രണ്ടായിരത്തോളം ഒഴിവുകൾ നികത്തുക, കരാർ തൊഴിൽ സമ്പ്രദായം അവസാനിപ്പിക്കുക, ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ ഇടപാടുകാരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക, ജീവനക്കാർക്കെതിരെയുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കുക, ഇൻസെൻസിറ്റീവ് സമ്പ്രദായം നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ […]

ഡി.വൈ.എസ്.പി.മാര്‍ വാഴാത്ത പാല; നാല് വർഷം കൊണ്ട് പാലായിലെത്തിയത് പതിമൂന്ന് ഡി.വൈ.എസ്.പി.മാര്‍; രാഷ്ട്രീയക്കാർക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നു ; പാലായുടെ പുതിയ ഡിവൈഎസ്പിയായി മികച്ച അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായ എ.ജെ തോമസ് എത്തും

സ്വന്തം ലേഖകൻ പാലാ: ഗിരീഷ് പി സാരഥിക്കും പാലായില്‍ ഇരിക്കാൻ പറ്റിയില്ല. മൂന്ന് മാസം മുൻപ് ചുമതലയേറ്റ ഗിരീഷ് പി സാരഥിക്ക് ഇന്നലെ സ്ഥലം മാറ്റമായി. ഗിരീഷ് പി സാരഥിക്ക് മുൻപുണ്ടായിരുന്ന നിധിൻ രാജ് ഐപിഎസിന് ചുമതലയേറ്റ് 58ാം ദിവസമാണ് സ്ഥലംമാറേണ്ടി വന്നത്. കുറെ നാളുകളായി പാലാ സബ് ഡിവിഷനില്‍ ഡിവൈ.എസ്.പി.മാര്‍ വാഴാറില്ല . നാല് വര്‍ഷത്തിനിടെ 13 പേരാണ് പാലായില്‍ ജോലി ചെയ്തത്. നിധിന്‍രാജിന് മുൻപുണ്ടായിരുന്ന ഷാജുജോസിനെ എട്ടുമാസം കഴിഞ്ഞപ്പോള്‍ മാറ്റി. മികച്ച ക്രമസമാധാന പാലനത്തിനൊപ്പം സാമൂഹ്യ പ്രവർത്തനങ്ങളിൽ ഇടപ്പെട്ട് പാലായിൽ ശ്രദ്ധേയമായിരിക്കെയാണ് […]

ടീച്ചർ ജോലി വാഗ്ദാനം ചെയ്ത് പാലാ സ്വദേശിനിയെ വിസിറ്റിംഗ് വിസയിൽ ഒമാനിൽ എത്തിച്ചു; നൽകിയത് വീട്ടുജോലി; മനുഷ്യക്കടത്ത് കേസിൽ വിദേശ ജോലി റിക്രൂട്ട്മെന്റ് ഏജന്റ് അറസ്റ്റിൽ

സ്വന്തം ലേഖിക പാലാ: യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത്‌ എത്തിച്ച് കബളിപ്പിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കൂട്ടുപാത പൂതനൂർ ഭാഗത്ത് നായമ്പാടം വീട്ടിൽ ഹനീഫ മകൻ സിദ്ദിഖ് (55) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. വിദേശ ജോലി റിക്രൂട്ട്മെന്റ് ഏജന്റ് ആയ ഇയാള്‍ പാലാ സ്വദേശിനിയായ യുവതിക്ക് ഒമാനിൽ ടീച്ചർ ജോലി വാഗ്ദാനം ചെയ്ത് ജോലിക്കുള്ള വിസ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വിസിറ്റിംഗ് വിസയിൽ ഒമാനിലേക്ക് അയക്കുകയായിരുന്നു. എന്നാൽ യുവതി ഒമാനില്‍ എത്തിയതിനു ശേഷം പറഞ്ഞ ജോലി നൽകാതെ […]

ദേ​ശീ​യ​പാ​തയിൽ ചേ​പ്പും​പാ​റ വ​ള​വി​ല്‍ ത​ള്ളി​യ മൃ​ഗ​ങ്ങ​ളു​ടെ മാം​സാ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കം ചെ​യ്തു; കൈയ്യടി നേടി പൊ​ന്‍​കു​ന്നം പോ​ലീ​സ്

സ്വന്തം ലേഖിക കാ​ഞ്ഞി​ര​പ്പ​ള്ളി: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ത​ള്ളി​യ മൃ​ഗ​ങ്ങ​ളു​ടെ മാം​സാ​വ​ശി​ഷ്ട​ങ്ങ​ള്‍ നീ​ക്കം ചെ​യ്ത് മാതൃകയായി പൊ​ന്‍​കു​ന്നം പോ​ലീ​സ്. കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ല്‍ ചേ​പ്പും​പാ​റ വ​ള​വി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യ മാം​സാ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് പൊ​ന്‍​കു​ന്നം പോ​ലീ​സ് നീ​ക്കം ചെ​യ്ത​ത്. മാ​ലി​ന്യ​ങ്ങ​ളു​ടെ ദു​ര്‍​ഗ​ന്ധം മൂ​ലം ജ​ന​ങ്ങ​ള്‍ ഏ​റെ ദു​രി​ത​ത്തി​ലാ​യ​തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി വ​യ​ല​റ്റ് ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ഉ​ട​മ ജോ​ജി ജോ​സ​ഫ് പൊ​ന്‍​കു​ന്നം പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് എ​സ്‌ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച്‌ കു​ഴി​യെ​ടു​ത്ത് മാം​സാ​വ​ശി​ഷ്ട​ങ്ങ​ള്‍ മൂ​ടി. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കു​ന്ന സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. എ​സ്‌ഐ നി​സാ​ര്‍, […]

പാലായില്‍ ഹോട്ടൽ ഉടമയെ ഭീഷണിപ്പെടുത്തി; വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഇരുട്ട് ജോമോൻ പോലീസ് പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: കുപ്രസിദ്ധ ഗുണ്ട ഇരുട്ട് ജോമോൻ പോലീസിന്റെ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ പാലാ മീനച്ചിൽ തെങ്ങും തോട്ടം ഭാഗത്ത് പാറയിൽ വീട്ടിൽ ആന്റണി മകൻ ഇരുട്ട് ജോമോൻ എന്നറിയപ്പെടുന്ന ജോമോൻ (49) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. പാലായില്‍ ഹോട്ടൽ നടത്തുന്ന കിഷോർ സെബാസ്റ്റ്യൻ എന്നയാളെ ചീത്തവിളിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ മുൻപ് ഈ ഹോട്ടലിൽ അടിപിടി ഉണ്ടാക്കിയതിന് കിഷോർ ഇയാള്‍ക്കെതിരെ പാലാ സ്റ്റേഷനില്‍ കേസ് കൊടുത്തിരുന്നു. ഈ കേസ് പിൻവലിക്കണമെന്ന് […]

പാലായില്‍ ഹോസ്റ്റലിന് മുന്നിൽവച്ച് വിദ്യാർത്ഥിയെ സംഘം ചേർന്ന് ആക്രമിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ   കോട്ടയം: പാലാ പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥിയെ ആക്രമിച്ച കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചിത്താനം മണ്ണയ്ക്കനാട് ഒഴുകയിൽ വീട്ടിൽ സുധാകരൻ മകൻ സനന്ദൻ (22), കാണക്കാരി കോയിക്കൽ വീട്ടിൽ സുനിൽകുമാർ മകൻ സജിത് കുമാർ (20) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.   ഇവർ കഴിഞ്ഞ ദിവസം രാത്രിയോട്കൂടി പാലാ പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥിയായ ആകാശിനെ സംഘം ചേർന്ന് ഹോസ്റ്റലിന്റെ മുൻവശത്ത് വച്ച് ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.   സംഭവത്തിനുശേഷം ഇവര്‍ ഒളിവില്‍ പോവുകയും, തുടർന്ന് […]

കാർ സ്കൂട്ടറിൽ ഇടിച്ചതിനെ ചൊല്ലി തർക്കം; പാലാ പൊൻകുന്നത്ത് യുവതിയേയും സുഹൃത്തുക്കളെയും ആക്രമിച്ച കേസിൽ രണ്ട് പേര്‍ അറസ്റ്റിൽ

സ്വന്തം ലേഖിക പാല: യുവതിയേയും സുഹൃത്തുക്കളെയും ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം വേങ്ങപ്പള്ളിൽ വീട്ടിൽ ജോസഫ് മകൻ സജി ജോസഫ് (51), പനമറ്റം കരടിയിൽ വീട്ടിൽ ജോസഫ് മകൻ ജോഷി ജോസഫ് (41) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം ഇളങ്കുളം പള്ളിക്ക് സമീപത്തുവച്ച് യുവതിയെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. യുവതിയും, അനിയത്തിയും സുഹൃത്തുക്കളും കാറിൽ യാത്ര ചെയ്തു വരവേ ഇവർ സഞ്ചരിച്ചിരുന്ന കാർ പൊൻകുന്നം പാലാ റോഡിൽ ഇളങ്കുളം പള്ളിക്ക് സമീപം വച്ച് ഒരു സ്കൂട്ടറിൽ ചെന്ന് […]

പാര്‍ട്ടിയും ചിഹ്നവും വീണ്ടെടുത്ത് കേരള രാഷ്ട്രീയത്തില്‍ ജോസ് കെ മാണിയുടെ ആധിപത്യം; കേരള കോണ്‍ഗ്രസ് നേതൃത്വമേറ്റെടുത്തത് കെ എം മാണിയുടെ കാലത്തേ വെല്ലുന്ന അംഗബലത്തോടെ…! ഒരിക്കല്‍ വിട്ടുപോയ അധികാര മോഹികളെയെല്ലാം പടിക്ക് പുറത്ത് നിര്‍ത്തി; ഒപ്പം നിന്നവരെ ചേർത്ത് നിർത്തി ജോസ് കെ മാണി – റോഷി – ജയരാജ് – ചാഴിക്കാടന്‍ സഖ്യം…….!

സ്വന്തം ലേഖിക കോട്ടയം: കെഎം മാണിക്കും പിളര്‍പ്പിനും ശേഷം കേരള കോണ്‍ഗ്രസ് – എം കേരളത്തിന്‍റെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നു തന്നെ അപ്രത്യക്ഷമാകുമെന്ന് പറഞ്ഞവർക്കെല്ലാം വൻ തിരിച്ചടി നൽകി ജോസ് കെ മാണിയും കൂട്ടാളികളും. കെഎം മാണിയുടെ മരണത്തോടെ പാര്‍ട്ടി വര്‍ക്കിങ്ങ് ചെയര്‍മാന്‍ പിജെ ജോസഫ് പിടിച്ചടക്കുകയായിരുന്നു. ചിഹ്നവും ഭരണഘടനയും മുന്നണിയും നേതാക്കളെയുമെല്ലാം ജോസഫ് അടിച്ചുമാറ്റി. അവിടെ നിന്ന് ‘0’ തുടങ്ങിയ പോരാട്ടമാണ് ജോസ് കെ മാണിയുടേത്. മാണിസാറിന്‍റെ മരണത്തിലും പിളര്‍പ്പിനും ശേഷം ഇലക്ഷന്‍ കമ്മീഷനിലും സുപ്രീം കോടതിയിലും വരെ നീണ്ട നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ വിജയിച്ച്‌ […]

പാലായില്‍ മാരുതികാര്‍ തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചു

സ്വന്തം ലേഖിക പാല: പാലായില്‍ മാരുതികാര്‍ തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചു. പാലാ പൊന്‍കുന്നം റോഡില്‍ വാഴേമഠം ഭാഗത്ത് സിവില്‍ സപ്ലൈസ് വെയര്‍ഹൗസിന് സമീപമാണ് കാറിന് തീ പിടിച്ചത്. വലിയകാപ്പില്‍ വി.എം തോമസിന്റെ വാഹനമാണ് കത്തിയത്. വീടിന് സമീപത്ത് വച്ച് വാഹനത്തില്‍ നിന്നും പുക ഉയര്‍ന്നതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി. പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. പാലാ ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ഫയര്‍ ഓഫീസര്‍ ബിജുമോന്റെ നേതൃത്വത്തിലാണ് തീയണച്ചത്.

പാലായിൽ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളുമുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ ഷെയർ ചെയ്തു; പുലിവാല് പിടിച്ച് കുടുംബശ്രീ പ്രവർത്തക

സ്വന്തം ലേഖിക പാലാ: കടനാട് പഞ്ചായത്ത് കൊടുമ്പിടി പ്രേദേശ വാസികളും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളുമുള്ള വാട്സ്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ ഷെയർ ചെയ്ത് ഇടത് സഹയാത്രികയും സി ഡി എസ് അംഗവുമായ യുവതി. കൊടുമ്പിടി വാർഡ് അധ്യക്ഷയും വാർഡ് ജാഗ്രതാ സമിതി അംഗവുമായി പ്രവർത്തിക്കുന്ന യുവതി വാർഡ് വികസന സമിതി അംഗങ്ങളുമുള്ള വാട്സാപ്പ് ഗ്രൂപ്പിലാണ് വീഡിയോ ഷെയർ ചെയ്തത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഉള്ള ഗ്രൂപ്പിൽ ഇങ്ങനെ ഒരു അശ്ലീല വീഡിയോ പ്രദർശിപ്പിച്ച യുവതിക്കെതിരെ വാർഡ് മെമ്പറും കുടുംബശ്രീ ചെയർ പേഴ്സണും പോലീസും നടപടിയെടുക്കണമെന്ന് […]