ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി വാഹനം ദേഹത്ത് പതിച്ചു; പൊന്‍കുന്നത്ത് ഓട്ടോഡ്രൈവറുടെ മരണത്തിൽ നടുങ്ങി നാട്; അഫ്സലിൻ്റെ മരണം വിവാഹം നിശ്ചയിച്ചിരിക്കേ….

സ്വന്തം ലേഖിക പൊന്‍കുന്നം: പൊന്‍കുന്നത്ത് ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി വാഹനം ദേഹത്ത് പതിച്ച്‌ ഓട്ടോഡ്രൈവര്‍ അഫ്സൽ മരണമടഞ്ഞതിഞ്ഞ ഞെട്ടലിൽ നാട്. അടുത്തമാസം വിവാഹം നടക്കാനിരിക്കെയാണ് അഫ്സലിന്‍റെ ദുരന്തം. ഈരാറ്റുപേട്ട സ്വദേശിനിയുമായുള്ള വിവാഹം ഡിസംബറില്‍ നടത്താന്‍ തീരുമാനമായിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ പണത്തിന് ഏറെ ആവശ്യമുള്ളതിനാല്‍ രാവും പകലും അധ്വാനിക്കാന്‍ തീരുമാനിച്ചത്. അതിനാല്‍ പകല്‍ ഓട്ടോറിക്ഷ ഓടിച്ചതിനു ശേഷം രാത്രി തമിഴ്നാട്ടിലേക്ക് പച്ചക്കറിയെടുക്കാന്‍ പിക്കപ്പ് വാനുമായി പോകാന്‍ അഫ്സല്‍ ഒരുങ്ങിയത്. അത്യാവശ്യം മെക്കാനിക് ജോലികള്‍ കൂടി ചെയ്യാനറിയുമായിരുന്ന അഫ്സല്‍ ആരുടെയും സഹായമില്ലാതെ തന്നെ പഞ്ചറായ ടയറുകള്‍ […]

പാലാ സ്വകാര്യ ആശുപത്രി കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് പണവും രേഖകളും മോഷ്ടിച്ചു; ഒളിവിലായിരുന്ന വള്ളിച്ചിറ സ്വദേശി മൂന്ന് വർഷത്തിന് ശേഷം പോലീസ് പിടിയിൽ

സ്വന്തം ലേഖിക പാലാ: മോഷണത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ വള്ളിച്ചിറ പ്ലാത്തോട്ടത്തിൽ വീട്ടിൽ ബെന്നി ജോസഫ് മകൻ അലൻ സെബാസ്റ്റ്യൻ ( 26) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2019 മാർച്ചിൽ പാലായിലുള്ള സ്വകാര്യ ആശുപത്രിയുടെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന 23,500 രൂപയും മറ്റു വിലപ്പെട്ട രേഖകളും മോഷ്ടിച്ചുകൊണ്ട് മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പിന്നീട് ഇയാള്‍ മുണ്ടക്കയത്ത് വീട് വാടകയ്ക്ക് എടുത്ത് രഹസ്യമായി താമസിച്ചു വരികയായിരുന്നു. ജില്ലാ പോലീസ് […]

പാലാ സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞു; മണിക്കൂറുകൾക്കുളളിൽ പ്രതിയെ പിടികൂടി പോലീസ്; കൊല്ലം അയിരനല്ലൂർ സ്വദേശി പിടിയിലായത് ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ

സ്വന്തം ലേഖിക കോട്ടയം: ബൈക്ക് മോഷണ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അയിരനല്ലൂർ നെടിയറ ഭാഗത്ത് പ്രീത വിലാസം വീട്ടിൽ പ്രഭാകരൻ മകൻ പ്രവീൺ (21) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ ചെത്തിമറ്റം ഭാഗത്തു നിന്നും പാലാ സ്വദേശിയായ മാത്യു പാപ്പച്ചൻ്റെ ബൈക്ക് മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം യുവാവിനെ ശാസ്ത്രീയമായ പരിശോധനയിലൂടെ മണിക്കൂറുകൾക്കുള്ളില്‍ തന്നെ നെല്ലിയാനി ബിവറേജ് […]

പാലാ സെന്റ് തോമസ് കോളേജിന് സമീപം പൊതുവഴിയിൽ വെച്ച് അമ്മയ്ക്കും മകൾക്കും നേരെ ആക്രമണം; കന്യാകുമാരി സ്വദേശി പോലീസ് പിടിയിൽ

സ്വന്തം ലേഖിക പാലാ: പൊതുവഴിയിൽ വച്ച് സ്ത്രീകളെ കയറിപ്പിടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി മാർത്താണ്ഡം പനച്ചെവിയിൽ വീട്ടിൽ ബാബു (65) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകുന്നേരം നാലുമണിയോടുകൂടി സെന്റ് തോമസ് കോളേജിന് സമീപം വെച്ച് സ്ത്രീയെയും മകളെയും ഉപദ്രവിക്കുകയായിരുന്നു. സ്ത്രീയുടെ പരാതിയിൽ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ബാബുവിനെ പിടികൂടുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഓ ജോഷി മാത്യു എന്നിവർ ചേർന്നാണ് ഇയാളെ […]

സിപിഎമ്മുമായി ഭിന്നതയില്ല; പാലായിലടക്കം ധാരണ പാലിക്കും: കേരള കോൺ.(എം).പാലായില്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് തര്‍ക്കം ഉടലെടുത്ത സാഹചര്യത്തിലായിരുന്നു നേതൃത്വത്തിന്റെ പ്രതികരണം…

തദ്ദേശസ്ഥാപനങ്ങളില്‍ സിപിഎമ്മുമായിട്ടുള്ള ധാരണയില്‍ ഭിന്നതയില്ലെന്ന് കേരളകോണ്‍ഗ്രസ് എം. പാലായില്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് തര്‍ക്കം ഉടലെടുത്ത സാഹചര്യത്തിലായിരുന്നു നേതൃത്വത്തിന്റെ പ്രതികരണം.അതേസമയം സിപിഎം ആദ്യഘട്ടം മുതല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയ കൗണ്‍സിലറെ കേരള കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. പാലാ നഗരസഭയിലെ ചെയര്‍മാന്‍സ്ഥാനം പങ്കുവെക്കുന്നത് സംബന്ധിച്ച് സിപിഎമ്മുമായുണ്ടാക്കിയ കരാര്‍ കേരളകോണ്‍ഗ്രസ് ലംഘിച്ചു എന്നതായിരുന്നു സിപിഎമ്മിന്റെ ഇന്നലെവരെയുള്ള ആരോപണം. എന്നാല്‍ കരാര്‍ ലംഘിക്കില്ലെന്ന ഉറപ്പ് പാര്‍ട്ടി ചെയര്‍മാന്‍ തന്നെ നല്‍കി കഴിഞ്ഞു 2020 ഡിസംബറില്‍ ഒപ്പിട്ട കരാറില്‍ ചെയര്‍മാന്‍സ്ഥാനം പങ്കുവെക്കുന്നത് സംബന്ധിച്ച് മാത്രമാണ് ധാരണ.ആര്‍ക്ക് നല്‍കുമെന്നത് […]

കൊറിയയും കോട്ടയം പാലായും തമ്മില്‍ ലഹരിപ്പാലം..! ലഹരിക്കായി മയക്കുമരുന്ന് മാഫിയ വിതരണം ചെയ്തത് ഹൈഡോസ് ഹൃദ്രോഗ ജീവന്‍രക്ഷാമരുന്ന്; കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘം പിടികൂടിയത് അഞ്ച് ലക്ഷം രൂപ വിലവരുന്ന ഇന്‍ജക്ഷന്‍ ആംപ്യൂളുകള്‍; കോട്ടയത്ത് ലഹരിവേട്ട തുടര്‍ക്കഥയാകുമ്പോള്‍…

സ്വന്തം ലേഖകന്‍ കോട്ടയം: കൊറിയയും കോട്ടയം പാലായും തമ്മില്‍ ലഹരിപ്പാലം. കൊറിയയില്‍ നിന്നും എത്തിച്ച ലക്ഷങ്ങള്‍ വിലവരുന്ന ഉത്തേജകമരുന്ന് പിടികൂടി കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘം. പാലാ വള്ളിച്ചിറ ഇടപ്പള്ളിയില്‍ അനീഷിനെയാണ് പാലാ ഡിവൈഎസ്പി എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ബാംഗ്ലൂര്‍, കമ്പം, തേനി, കൊച്ചി, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കോട്ടയത്തെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍ക്കുന്നതിനായി കൊണ്ടുവരുന്ന എംഡിഎംഎ, കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പുകള്‍, മെത്ത് തുടങ്ങിയവ പല ഘട്ടങ്ങളിലായി ജില്ലയില്‍ പിടികൂടിയിട്ടുണ്ടെങ്കിലും കൊറിയയില്‍ നിന്നെത്തിച്ച ഉത്തേജക മരുന്ന് പാലായില്‍ […]

ഇനി പിളര്‍ന്നാല്‍ വളരാനിത് കോണ്‍ഗ്രസല്ല..! പാലാ നഗരസഭയില്‍ ഇടത് മുന്നണിയില്‍ ആഭ്യന്തര കലഹം; കേരള കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി കലഹം രൂക്ഷമാകുന്നു

സ്വന്തം ലേഖകന്‍ കോട്ടയം: പാലാ നഗരസഭയില്‍ ഇടത് മുന്നണിയില്‍ ആഭ്യന്തര കലഹം. പാലാ നഗരസഭയില്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി കേരളാ കോണ്‍ഗ്രസും(എം) സിപിഎമ്മും തമ്മില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. നിലവില്‍ പാലാ നഗരസഭയുടെ ഭരണം കേരള കോണ്‍ഗ്രസ് ചെയര്‍മാനാണ്. അധികാരത്തിലേറി രണ്ട് വര്‍ഷത്തിന് ശേഷം ചെയര്‍മാന്‍ സ്ഥാനം സിപിഎമ്മിന് നല്‍കാമെന്ന ധാരണയുണ്ടായിരുന്നു. അതേസമയം, തല്ക്കാലം ചെയര്‍മാനെ മാറ്റില്ലെന്നും അവസാന ഒരു വര്‍ഷം തരാമെന്നുമാണ് കേരള കോണ്‍ഗ്രസിന്റെ വാദം. കേരള കോണ്‍ഗ്രസ് എം (ജോസ് പക്ഷം) -സിപിഎം ഉള്‍പ്പെട്ട ഇടതുമുന്നണിയാണ് പാലാ നഗരസഭയില്‍ ഭരണത്തിലുള്ളത്. ഭരണത്തിലേറിയത് […]

ആളൊരുങ്ങി, അരങ്ങൊരുങ്ങി..! പുതുവൽസരത്തേ വരവേൽക്കാൻ കോട്ടയവും ഒരുങ്ങി; തേര്‍ഡ് ഐ ന്യൂസും അച്ചായന്‍സ് ഗോള്‍ഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം തിരുനക്കര മൈതാനത്ത്; ഡിസംബര്‍31ന് വൈകിട്ട് 6 മുതല്‍ രാത്രി 12 മണിവരെ ആഘോഷങ്ങളുടെ പെരുമഴ; ഏഷ്യാനെറ്റ് കോമഡിഷോ ടീം, ഗാനമേള, സിനിമാറ്റിക് ഡാന്‍സ്, നാടൻപാട്ട്, വെടിക്കെട്ട്; തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങള്‍; പ്രവേശനം സൗജന്യം !!

സ്വന്തം ലേഖകന്‍ കോട്ടയം: തേര്‍ഡ് ഐ ന്യൂസും അച്ചായന്‍സ് ഗോള്‍ഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം 2022 ഡിസംബര്‍ 31ന് തിരുനക്കര മൈതാനത്ത് നടക്കും. വൈകുന്നേരം ആറ് മണി മുതല്‍ രാത്രി 12 മണി വരെയാണ് വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ പുതുവത്സരത്തെ വരവേല്‍ക്കാന്‍ അരങ്ങൊരുങ്ങിയത്. മൂവാറ്റുപുഴ ഭൈരവി ഓര്‍ക്കസ്ട്രയുടെ ഗാനമേള, സിനിമാ താരം രഞ്ജു ചാലക്കുടി അവതരിപ്പിക്കുന്ന നാടന്‍പാട്ട്, ഏഷ്യാനെറ്റ് ഫെയിം കൂത്താട്ടുകുളം പോള്‍സണും ടീമും അവതരിപ്പിക്കുന്ന കോമഡി ഷോ, ഫ്‌ളവേഴ്‌സ് ടിവി ഫെയിം ജിജോ ആലപ്പുഴയുടെ സിനിമാറ്റിക് ഡാന്‍സ്, ഏഷ്യാനെറ്റ് കോമഡി ഷോ, കോട്ടയം കോമഡിഷോ […]

കോട്ടയം ജില്ലാതല സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് നവംബര്‍ നാല്, അഞ്ച് തീയതികളില്‍; രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ അറിയാം

സ്വന്തം ലേഖകന്‍ കോട്ടയം: ജില്ലാതല സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് നവംബര്‍ നാല്, അഞ്ച് തീയതികളില്‍ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമായി നടക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഫോട്ടോ പതിച്ച എലിജിബിലിറ്റി ഫോറം നവംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിനകം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ നല്‍കണം. നവംബര്‍ നാലിന് അത്‌ലറ്റിക്സ്, ഫുട്ബോള്‍, നീന്തല്‍ മത്സരങ്ങള്‍ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. നവംബര്‍ അഞ്ചിന് ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ക്രിക്കറ്റ്, പവര്‍ ലിഫ്റ്റിംഗ്, […]

വിവാഹ വാഗ്ദാനം നൽകി പീഡനം; യുവതിയുടെ നഗ്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; പാലാ സ്വദേശി പോലീസ് പിടിയിൽ

സ്വന്തം ലേഖിക പാല: യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പാലാ ളാലം ഭാഗത്ത് ചാത്തക്കുടത്തു വീട്ടിൽ വേലായുധൻ മകൻ ദീപക് വേലായുധൻ (35) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും, യുവതിയുടെ നഗ്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ കൃഷ്ണൻ പോറ്റി, എസ്.ഐ സജി കുര്യാക്കോസ്, എ.എസ്.ഐ സുധീർ പി. ആർ, സി.പി. ഓ […]