ചിറക്കടവ് സര്‍വീസ് സഹകരണബാങ്കിലെ പ്യൂണ്‍ നിയമനത്തെ തുടർന്ന് തർക്കം; കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും സസ്പെന്‍ഷന്‍; ബന്ധുനിയമനം നടത്തിയെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍

ചിറക്കടവ് സര്‍വീസ് സഹകരണബാങ്കിലെ പ്യൂണ്‍ നിയമനത്തെ തുടർന്ന് തർക്കം; കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും സസ്പെന്‍ഷന്‍; ബന്ധുനിയമനം നടത്തിയെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍

Spread the love

സ്വന്തം ലേഖിക

പൊന്‍കുന്നം: ചിറക്കടവ് സര്‍വീസ് സഹകരണബാങ്കിലെ പ്യൂണ്‍ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റിനെയും, വൈസ് പ്രസിഡന്റിനെയും സസ്‌പെന്‍ഡ് ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് ചന്ദ്രന്‍, വൈസ് പ്രസിഡന്റും ചിറക്കടവ് സഹകരണബാങ്ക് പ്രസിഡന്റുമായ പി എന്‍ ദാമോദരന്‍പിള്ള എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കെ പി സി സി ജനറല്‍സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡി സി സി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചിറക്കടവ് മണ്ഡലം പ്രസിഡന്റ് ജയകുമാര്‍ കുറിഞ്ഞിയിലിനെതിരെ നടപടിയുണ്ടാവുമെന്നും നേതാക്കള്‍ സൂചന നല്‍കി.

ചിറക്കടവ് ബാങ്കില്‍ അടുത്തിടെ നടന്ന ലാസ്റ്റ്‌ഗ്രേഡ് നിയമനങ്ങളില്‍ നിന്ന് യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ ഒഴിവാക്കിയത് സംബന്ധിച്ച്‌ ഡി സി സി യില്‍ കഴിഞ്ഞ ദിവസം വാഗ്വാദമുണ്ടായിരുന്നു.

സി പി എമ്മിലെ വാര്‍ഡംഗത്തിന്റെ ഭാര്യയ്ക്കും കേരളകോണ്‍ഗ്രസ് (എം) മണ്ഡലം പ്രസിഡന്റിന്റെ മകള്‍ക്കും നിയമനം നല്‍കിയെന്നുമാണ് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചത്.