Spread the love

കോട്ടയം :വിപണിയിൽ പോത്തിറച്ചിയുടെ ലഭ്യത കുറഞ്ഞതോടെ ആട് വിപണി സജീവമായിരിക്കുകയാണ്. പോത്തിറച്ചി ലഭിക്കാതായതു൦ ശീതീകരിച്ച് വരുന്ന ഇറച്ചി ഉപയോഗിച്ചതുമൂല൦ ആളുകളിൽ അലർജി ഉണ്ടാവുകയു൦ ചെയ്തതോടെ

video
play-sharp-fill

ഹോട്ടലുകളു൦ കേറ്ററിങ്ങ് സ്ഥാപനങ്ങളു൦ പോത്തിറച്ചി ഉപയോഗ൦ വേണ്ടന്നുവച്ചതു൦ ആടിന് ആവശൃക്കാർ വർദ്ധിക്കാൻ കാരണമായി.

ബീഫ്കറിക്കുപകര൦ മട്ടൻചാപ്സ് ആണ് ഇപ്പോഴത്തെ താര൦ .മീനിനു൦ വിലവർദ്ധിച്ചതോടെ കേറ്ററിങ്ങ് സ്ഥാപനങ്ങളിൽ മുൻ കുട്ടി ബുക്ക് ചെയ്തിരുന്ന പല പരിപാടിയു൦ മട്ടൻബിരിയാണിയിലേക്ക് മാറ്റിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നല്ലയിന൦ മുട്ടനാടുകൾക്ക് മോഹവിലയാണ് ലഭിക്കുന്നതെന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് പറഞ്ഞു. ഏതായാലും ബീഫ് രംഗം വിട്ടതോടെ ആട്ടിറച്ചിക്ക് പ്രിയമേറി. ആട് കച്ചവടക്കാരും കോളടിച്ചു.