കേരള ലോട്ടറിയുടെ പേരിൽ സർക്കാർ ലോഗോയും മന്ത്രിയുടെ ഫോട്ടോയും ഉപയോഗിച്ച് തട്ടിപ്പ് വ്യാപകം.
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ സർക്കാരിൻറെ ലോഗോയും മന്ത്രിയുടെ ഫോട്ടോയും ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ വ്യാപക തട്ടിപ്പ്.
ഇവർ ആദ്യം ഔദ്യോഗിക ഫലത്തിൽ നമ്മൾ വിജയിച്ചതായി കാണിക്കും.തുടർന്ന് ജിഎസ്ടി തുക അവർ പറയുന്ന അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ പറയും.ജി എസ് ടി നിക്ഷേപിച്ചതിനുശേഷം മാത്രമേ ലോട്ടറി തുക ലഭിക്കുകയുള്ളൂ എന്ന സന്ദേശവും നൽകും.ഈ സന്ദേശങ്ങൾ എല്ലാം വാട്സാപ്പിലൂടെ ആണ് ലഭിക്കുന്നത്.
കഴിഞ്ഞ ഓണം ബംബർ ടിക്കറ്റ് മന്ത്രിമാരായ കെ.എൻ.ബാലഗോപാലും ആന്റണി രാജുവും ചേർന്ന് പ്രകാശനം ചെയ്യുന്ന ചിത്രമാണ് തട്ടിപ്പുകാർ ഉപയോഗിച്ചിരിക്കുന്നത്. ആനയറ കുടവൂർ സ്വദേശി ഗാനപ്രിയനാണ് ഫേസ്ബുക്കില്‍ തട്ടിപ്പ് ശ്രദ്ധിച്ചത്.ഇയാൾ ആദ്യം വിശ്വസിച്ചതായിരുന്നു. പക്ഷേ എന്നാൽ പൈസ ആവശ്യപ്പെട്ടതോടുകൂടി കബളിപ്പിക്കുകയാണെന്ന് മനസ്സിലാക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണ്‍ലൈൻ ടിക്കറ്റിന് ബന്ധപ്പെടാൻ ഒരു വാട്‌സാപ്പ് നമ്ബരുണ്ട്. ഇതില്‍ സന്ദേശം അയച്ചാല്‍ ലോട്ടറി തുകയായ 40രൂപ ഗൂഗിള്‍ പേ ചെയ്യാൻ ആവശ്യപ്പെട്ടും. അത് നല്‍കിയാല്‍ ഉടൻ കേരള ലോട്ടറിയുടേതിന് സമാനമായ നിരവധി നമ്ബരുകള്‍ അയയ്‌ക്കും. ഇതില്‍ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. സർക്കാർ ലോട്ടറിയുടെ നറുക്കെടുപ്പ് സമയമാണ് തട്ടിപ്പുകാരുടെയും ഫലപ്രഖ്യാപന സമയം.
സർക്കാറിന്റെ ഫലപ്രഖ്യാപനം നടന്നാൽ ഉടൻ ഓൺലൈനിൽ നിന്നും അതിൻറെ പിഡിഎഫ് ഡൗൺലോഡ് ചെയ്ത് എടുത്ത് കൃത്രിമം കാണിക്കലാണ് തട്ടിപ്പുകാരുടെ രീതി.