play-sharp-fill
പരിപ്പിൽ ചീറ്റ’ കളിവള്ളം നീറ്റിലിറക്കി : നാട്ടുകാർ ആഘോഷമാക്കി

പരിപ്പിൽ ചീറ്റ’ കളിവള്ളം നീറ്റിലിറക്കി : നാട്ടുകാർ ആഘോഷമാക്കി

 

സ്വന്തം ലേഖകൻ
അയ്മനം:പണി പൂർത്തിയായ പരിപ്പ് സ്വദേശികളുടെ കളിവള്ളം” ചീറ്റ”ഈസ്റ്റർ ദിനത്തിൽ നീരണിഞ്ഞു. നുറു കണക്കിന് നാട്ടുകാരുടെ സാന്നിധ്യത്തിൽ വല്യാട് ഐക്കരശാലിയിൽ മീനച്ചിലാറിന്റെ കൈവഴിയിലാണ് നീരണിഞ്ഞത്. വള്ളത്തിന്റെ നീരണിയൽ ചടങ്ങ് നാട്ടുകാർ ആഘോഷമാക്കി.

പരിപ്പിലെ ജലോത്സവ പ്രേമികളുടെ കൂട്ടായ്മയിലാണ് ഒരു കളിവള്ളം കൂടി പിറവിയെടുത്തത്. 14 പേരടങ്ങുന്ന കൂട്ടായ്മയുടെ കഠിനാദ്ധ്വാനത്തിലാണ് കളിവള്ളം നിർമ്മിച്ചത്. മുഹമ്മ സ്വദേശി കെ.പി. ഷാജൻ്റെ എട്ടാമത്തെ സൃഷ്ടിയായാണ് പരിപ്പിൽ ചീറ്റ എത്തുന്നത്.

അയ്മനം പരിപ്പ് സ്വദേശികളായ അഖിൽ എം.കെ. (കൺവീനർ), രഞ്ജിത്ത് കെ.എം. (സെക്രട്ടറി), അനീഷ് കോട്ടപ്പറമ്പിൽ, മെൽവിൻ കോട്ടപ്പറമ്പിൽ, രാഹുലൻ വി. എബ്രഹാം, എബിൻ എബ്രഹാം ഐസക്ക്, ലിജോ കളത്തിൽ, ജയ്മോൻ കോണിൽ, മാത്യൂ കെ.പി., ജോർളി ജോസഫ്, സുരേഷ് ഇല്ലമ്പള്ളി, ലിജോ വി.ജെ., അനൂപ് എം.കെ., രതീഷ് കെ. ബാബു തുടങ്ങിയവരുടെ സൗഹൃദ കൂട്ടായ്മയിലൂടെയാണ് വള്ളം നിർമിച്ചത്..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

11 മുതൽ 15 വരെ ആൾ തുഴയുന്ന വള്ളത്തിന് നിർമ്മാണച്ചെലവ് ഏകദേശം രണ്ട് ലക്ഷം രൂപയാണ്. അംഗങ്ങളുടെ അദ്ധ്വാനത്തിന് പുറമേയാണിത്. അനീഷ് കോട്ടപ്പറമ്പിൽ തടിയും സൗജന്യമായി നൽകുകയുണ്ടായി.