കിഫ്‌ബി അടച്ചുപൂട്ടും; വെളിപ്പെടുത്തലുമായി ഭരണപരിഷ്കാര കമ്മിഷന്റെ റിപ്പോർട്ട്
തിരുവനന്തപുരം: റഎൽഡിഎഫ് സർക്കാർ അഭിമാനായി ഉയർത്തി കാണിച്ചിരുന്ന കിഫ്ബി പൂട്ടുമെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട്.
ഭരണപരിഷ്‌കാര കമ്മിഷന്റെ റിപ്പോര്‍ട്ടിലാണ് കിഫ്ബി പൂട്ടുന്ന കാര്യം വ്യക്തമാക്കുന്നത്.
കിഫ്ബി പ്രത്യേക ലക്ഷ്യം മുന്‍നിര്‍ത്തി സൃഷ്ടിച്ച കമ്പനിയെന്ന് പരാമർശിച്ചാണ് പൂട്ടുന്ന കാര്യം വ്യക്തമാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലക്ഷ്യപൂര്‍ത്തീകരണത്തോടെ കിഫ്‌ബി എന്ന സംവിധാനം നിര്‍ത്തലാക്കപ്പെടും
ഭരണ പരിഷ്‌കാര കമ്മിഷന്റെ പ്രവര്‍ത്തി പഠന പരിധിയില്‍ നിന്നും കിഫ്ബിയെ ഒഴിവാക്കി.
ക്ഷേമ പെന്‍ഷന്‍ നല്‍കാനുള്ള കമ്പനിയും പൂട്ടുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
കിഫ്‌ബി സംസ്ഥനത്തിന്റെ ബാധ്യതയെന്ന് കേന്ദ്രം ആവർത്തിക്കുന്നതിനിടെയാണ് പൂട്ടുന്ന കാര്യത്തെ കുറിച്ച് വെളിപ്പെടുത്തൽ പുറത്തുവരുന്നത്.
കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യംവെച്ചാണ് കിഫ്ബി തുടങ്ങിയത്.
കഴിഞ്ഞ ബജറ്റില്‍ നിന്നും കിഫ്ബിയെ ഒഴിവാക്കിയിരുന്നു.