മഹാകവി കുമാരനാശാന്റെ 100 – മത് ചരമ വാർഷികാചരണം ജനു: 16 – ന് കോട്ടയം വിശ്വഹിന്ദു പരിഷത് ഹാളിൽ: ഉദ്ഘാടനം എം.ജി മുൻ വിസി ഡോ. സിറിയക് തോമസ് :

സ്വന്തം ലേഖകൻ കോട്ടയം: ആർ.ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മഹാകവി എൻ.കുമാരനാശാന്റെ 100 – മത് ചരമ വാർഷികാചരണത്തിന്റെ ഭാഗമായി ആശാൻ കവിതകളുടെ പാരായണവും ക്വിസ് മത്സര വിജയി മാസ്റ്റർ പി.കാർത്തിക്കിനെ ആദരിക്കലും ജനുവരി 16 – ന് ചൊവ്വാ തിരുനക്കര വിശ്വഹിന്ദുപരിഷത് ഹാളിൽ നടത്തും. വൈകുന്നേരം നാലിന് അനുസ്മരണ യോഗം എം.ജി. സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വേദി പ്രസിഡന്റ് എം.എസ് സാബു അദ്ധ്യക്ഷത വഹിക്കും. പ്രസിദ്ധ സംഗീതജ്ഞ മാതംഗി സത്യ മൂർത്തി,പി.എസ്. സോമനാഥ്, […]

62 വര്‍ഷത്തെ സംഗീത ജീവിതം; നൂറു കണക്കിന് ശിഷ്യന്മാർ; തങ്കച്ചൻ പാലായുടെ വേര്‍പാട്; നഷ്ടമായത് അതുല്യ കലാകാരനെ

ഉപ്പുതറ: ആയിരക്കണക്കിന് ശിഷ്യഗണങ്ങളുള്ള തങ്കച്ചൻ പാലായുടെ ആകസ്മിക വേര്‍പാട് നഷ്ടമാക്കിയത് ശ്രേഷ്ഠനായ കലാകാരനെ. 12-ാം വയസില്‍ കുടിയേറ്റ ഗ്രാമമായ ഉപ്പുതറയില്‍ അരങ്ങേറ്റം കുറിച്ച തങ്കച്ചൻ പാലാ സംഗീതജ്ഞൻ, ഹാര്‍മോണിസ്റ്റ്, കാഥികൻ തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ചു. രണ്ടു പതിറ്റാണ്ടുകാലം ലളിതഗാനം, കഥാപ്രസംഗം, നാടകം എന്നിവയില്‍ കുട്ടികളെ പരിശീലിപ്പിച്ച്‌ ജില്ലാ – സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുപ്പിച്ച്‌ നിരവധി സമ്മാനങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്. 62 വര്‍ഷത്തെ സംഗീത ജീവിതത്തിനിടയില്‍ നൂറു കണക്കിനു ശിഷ്യരെ സമ്പാദിച്ചു. ആയിരത്തിലധികം പ്രൊഫഷണല്‍ – അമച്വര്‍ നാടക – ലളിത ഗാനങ്ങള്‍ക്ക് സംഗീതം […]

ന്യായ വിലയ്ക്ക് രുചികരമായ മീൻ വിഭവങ്ങള്‍; സര്‍ക്കാരിന്റെ ‘സീ ഫുഡ് കഫേ’ തുറന്നു; കോട്ടയം നാഗമ്പടത്തും ഉടൻ തുറക്കും

തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ കേരളത്തിലെ ആദ്യ മത്സ്യവിഭവ റസ്റ്റോറന്റ് ‘കേരള സീ ഫുഡ് കഫേ’ പൊതുജനങ്ങള്‍ക്കായി തുറന്നു. വിഴിഞ്ഞം ആഴാകുളത്ത് പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റ് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്. കേരളമൊട്ടാകെ സീ ഫുഡ് റസ്റ്റോറന്റുകള്‍ തുടങ്ങുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആദ്യഘട്ടത്തില്‍ 14 ജില്ലാ ആസ്ഥാനങ്ങളിലും രണ്ടാം ഘട്ടത്തില്‍ പ്രധാന ടൗണ്‍ഷിപ്പുകളിലും മൂന്നാംഘട്ടമായി പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിഴിഞ്ഞത്ത് സമുദ്ര ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് രണ്ടാഴ്ചയ്ക്കകം പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. കോട്ടയം […]

കോട്ടയം മാന്നാനത്ത് ഓടുന്ന ബസില്‍ നിന്ന് വീട്ടമ്മ തെറിച്ചു വീണ സംഭവം; സ്വകാര്യ ബസിന്റെ ഫിറ്റ്നസും പെര്‍മിറ്റും റദ്ദാക്കി ആര്‍ടിഒ; നടപടി പാലാ ഏറ്റുമാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാലാക്കാട്ട് മോട്ടോഴ്സിന്റെ ബസിനെതിരെ

കോട്ടയം: കോട്ടയം മാന്നാനത്ത് ഓടുന്ന ബസില്‍ നിന്ന് വീട്ടമ്മ തെറിച്ചു വീണ സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. അപകടമുണ്ടാക്കിയ സ്വകാര്യ ബസിന്റെ ഫിറ്റ്നസും പെര്‍മിറ്റും കോട്ടയം ആര്‍ടിഒ റദ്ദാക്കി. പാലാ ഏറ്റുമാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാലാക്കാട്ട് മോട്ടോഴ്സിന്റെ ബസിനെതിരെയാണ് നടപടി. രണ്ട് ദിവസം മുൻപാണ് ബസില്‍ നിന്ന് തെറിച്ചു വീണ് മാന്നാനം സ്വദേശിനിയായ വീട്ടമ്മയ്ക്ക് പരിക്കേറ്റത്. അതേസമയം, ബസ്സിന്റെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെയും നടപടി ഉണ്ടായേക്കും. ആര്‍ടിഒയ്ക്ക് മുമ്ബില്‍ നേരിട്ട് ഹാജരായി അപകടകാരണം ബോധ്യപ്പെടുത്താൻ ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

ചങ്ങനാശേരിയില്‍ ബൈപാസ് നിര്‍മാണത്തിന് ഏറ്റെടുത്ത സ്ഥലത്തിനു വില നൽകിയില്ല; കോട്ടയം ജില്ലാ കളക്ടറുടെ കാര്‍ ഉള്‍പ്പെടെ അഞ്ചു സര്‍ക്കാര്‍ വാഹനങ്ങള്‍ ജപ്‌തി ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ചങ്ങനാശേരിയില്‍ ബൈപാസ് നിര്‍മാണത്തിന് ഏറ്റെടുത്ത സ്ഥലത്തിനു വില നല്‍കാത്തതിനാല്‍ ജില്ലാ കലക്റ്ററുടെ 20ലക്ഷം രൂപ മതിപ്പ് വിലയുള്ള കാര്‍ ഉള്‍പ്പെടെ അഞ്ചു സര്‍ക്കാര്‍ വാഹനങ്ങള്‍ ജപ്‌തി ചെയ്തു. സ്ഥലം ഉടമകള്‍ നല്‍കിയ കേസില്‍ കോട്ടയം സബ് കോടതിയുടെ ഉത്തരവിലാണു നടപടി. ഏഴു പേര്‍ക്കായി 63 ലക്ഷം രൂപയാണ് കൊടുക്കാനുള്ളത്. ഇതിനിടെ ഹര്‍ജിക്കാരില്‍ ഒരാള്‍ മരണപ്പെട്ടു. കേസ് ഈ മാസം 20ന് വീണ്ടും പരിഗണിക്കും. ജില്ലാ കലക്റ്ററുടെ കാര്‍(20 ലക്ഷം), ആരോഗ്യ വകുപ്പിന്‍റെ ജീപ്പ് (7 ലക്ഷം), പൊലീസ് കംപ്ലെയ്‌ന്‍റ്സ് അഥോറിറ്റി […]

മാലിന്യ മുക്ത ക്യാമ്പസ് ആരോഗ്യമുള്ള കൂട്ടുകാർ ; കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനമാരംഭിച്ചു

സ്വന്തം ലേഖകൻ കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കിൽ ഷെയർ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച തുമ്പൂർമുഴി മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു. “മാലിന്യ മുക്ത ക്യാമ്പസ് ആരോഗ്യമുള്ള കൂട്ടുകാർ ” എന്ന ആശയം മുൻനിർത്തി മാലിന്യങ്ങളും വാഴ് വസ്തുക്കളും വലിച്ചെറിയുന്നത് നിർത്തി സംസ്കരണ പ്ലാന്റുകളിൽ നിക്ഷേപിക്കുന്ന പ്രവർത്തനം ആരംഭിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴികെയുള്ള ജൈവ മാലിന്യങ്ങളെ വളമാക്കി മാറ്റുന്നതി നാണ് തുമ്പൂർമുഴി ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചത്. പദ്ധതിയുടെ പ്രചരണാർത്ഥവും മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായും എല്ലാ കുട്ടികളും പൊതിച്ചോറ് […]

സമ്മർ സ്വിമ്മിങ് കോച്ചിംഗ് ക്യാമ്പ് ; കുട്ടികൾക്കും മുതിർന്നവർക്കും നീന്തൽ പഠിക്കാൻ കോട്ടയം പാമ്പാടിയിൽ സുവർണ്ണാവസരം ; സ്കൂൾ സമ്മർ വെക്കേഷൻ ഏപ്രിൽ, മെയ് മാസത്തിൽ ക്ലാസുകൾ ആരംഭിക്കും

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ പാമ്പാടി – പങ്ങടയിൽ കുട്ടികൾക്കും , മുതിർന്നവർക്കും നീന്തൽ പഠിക്കാൻ സുവർണ്ണാവസരം. 2024 ഏപ്രിൽ , മെയ് മാസത്തിൽ സമ്മർ സ്കൂൾ വെക്കേഷനിൽ ആണ് നീന്തൽ പഠിക്കാൻ ഉള്ള അവസരം നിങ്ങൾക്ക് ഒരുക്കുന്നത്. വിത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് ആണ് ക്ലാസുകൾ നിയന്ത്രിക്കുന്നത്. കുട്ടികൾക്കും, മുതിർന്നവർക്കും കൂടാതെ സ്ത്രീകൾക്കും പ്രത്യേക ബാച്ചുകൾ ഉണ്ടാകും. നിങ്ങൾക്കും, നിങ്ങളുടെ കുട്ടികൾക്കും നീന്തൽ പഠിക്കാൻ ഇതുപോലൊരു അവസരം നഷ്ട്ടപെടുത്താതെ ഇരിക്കു. നീന്തൽ പഠിക്കാൻ ആഗ്രഹം ഉള്ളവർ നിങ്ങൾക്ക് ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം.കൂടുതൽ വിവരങ്ങൾക്ക് […]

കോട്ടയം ജില്ലയിൽ നാളെ (11 / 01/2024) തെങ്ങണാ, ഈരാറ്റുപേട്ട, തൃക്കൊടിത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (11/01/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വട്ടച്ചാൽപടി, ചീരൻ ചിറ, കൊച്ചുറോഡ് എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (11-01-24)രാവിലെ 9:30 മുതൽ 5:30വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (11.01.2024) HT ലൈൻ വർക്ക് നടക്കുന്നതിനാൽ 8.30am മുതൽ 5pm വരെ സെൻട്രൽ ജംഗ്ഷൻ, കുരുക്കൾ നഗർ, മാർക്കറ്റ് എന്നീ ഭാഗങ്ങളിലും LT ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ വടക്കേക്കര, പോലീസ് സ്റ്റേഷൻ, […]

വാക്കുതർക്കം ; പിതാവിനെ ആക്രമിച്ച കേസിൽ അയ്മനം സ്വദേശിയായ മകനെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടി

സ്വന്തം ലേഖകൻ കോട്ടയം: പിതാവിനെ ആക്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം കുടമാളൂർ പിച്ചനാട്ട് കോളനി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ അജയകുമാർ പി.വി (42) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി 11:30 മണിയോടുകൂടി വീട്ടിൽ വച്ച് പിതാവുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് പിതാവിനെ മർദ്ദിക്കുകയും, വീട്ടിൽ ഉണ്ടായിരുന്ന വാക്കത്തിയുടെ മൂട് കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ പിതാവിന്റെ വാരിയെല്ലുകൾക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും […]

തിരുവനന്തപുരം സ്വദേശിയായ ടിപ്പർ അനീഷ് എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവ് പാലാ പോലീസിന്റെ പിടിയിൽ ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്

സ്വന്തം ലേഖകൻ കോട്ടയം: നിരവധി മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഭാഗത്ത് വിഎസ് നിവാസ് വീട്ടിൽ ടിപ്പർ അനീഷ് എന്ന് വിളിക്കുന്ന നിധിൻ വി.എസ് (33) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ സെപ്റ്റംബര്‍ മാസം പാലാ ഇടമറുക് സ്വദേശിയായ യുവാവിന്റെ മോട്ടോർസൈക്കിൾ കൊട്ടാരമറ്റം ഭാഗത്ത് നിന്നും മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളുടെ പിന്തുടർന്നെങ്കിലും ഇയാൾ വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു . തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക […]