play-sharp-fill
കോട്ടയം മാന്നാനത്ത് ഓടുന്ന ബസില്‍ നിന്ന് വീട്ടമ്മ തെറിച്ചു വീണ സംഭവം; സ്വകാര്യ ബസിന്റെ ഫിറ്റ്നസും പെര്‍മിറ്റും റദ്ദാക്കി ആര്‍ടിഒ; നടപടി പാലാ ഏറ്റുമാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാലാക്കാട്ട് മോട്ടോഴ്സിന്റെ ബസിനെതിരെ

കോട്ടയം: കോട്ടയം മാന്നാനത്ത് ഓടുന്ന ബസില്‍ നിന്ന് വീട്ടമ്മ തെറിച്ചു വീണ സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.

അപകടമുണ്ടാക്കിയ സ്വകാര്യ ബസിന്റെ ഫിറ്റ്നസും പെര്‍മിറ്റും കോട്ടയം ആര്‍ടിഒ റദ്ദാക്കി. പാലാ ഏറ്റുമാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാലാക്കാട്ട് മോട്ടോഴ്സിന്റെ ബസിനെതിരെയാണ് നടപടി.

രണ്ട് ദിവസം മുൻപാണ് ബസില്‍ നിന്ന് തെറിച്ചു വീണ് മാന്നാനം സ്വദേശിനിയായ വീട്ടമ്മയ്ക്ക് പരിക്കേറ്റത്. അതേസമയം, ബസ്സിന്റെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെയും നടപടി ഉണ്ടായേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍ടിഒയ്ക്ക് മുമ്ബില്‍ നേരിട്ട് ഹാജരായി അപകടകാരണം ബോധ്യപ്പെടുത്താൻ ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.