ന്യായ വിലയ്ക്ക് രുചികരമായ മീൻ വിഭവങ്ങള്‍; സര്‍ക്കാരിന്റെ ‘സീ ഫുഡ് കഫേ’ തുറന്നു; കോട്ടയം നാഗമ്പടത്തും ഉടൻ തുറക്കും
തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ കേരളത്തിലെ ആദ്യ മത്സ്യവിഭവ റസ്റ്റോറന്റ് ‘കേരള സീ ഫുഡ് കഫേ’ പൊതുജനങ്ങള്‍ക്കായി തുറന്നു.
വിഴിഞ്ഞം ആഴാകുളത്ത് പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റ് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്. കേരളമൊട്ടാകെ സീ ഫുഡ് റസ്റ്റോറന്റുകള്‍ തുടങ്ങുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ആദ്യഘട്ടത്തില്‍ 14 ജില്ലാ ആസ്ഥാനങ്ങളിലും രണ്ടാം ഘട്ടത്തില്‍ പ്രധാന ടൗണ്‍ഷിപ്പുകളിലും മൂന്നാംഘട്ടമായി പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിഴിഞ്ഞത്ത് സമുദ്ര ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് രണ്ടാഴ്ചയ്ക്കകം പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. കോട്ടയം നാഗമ്പടത്തും ഉടൻ തുറക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ന്യായ വിലയ്ക്ക് ഗുണമേന്മയുള്ള മത്സ്യവിഭവങ്ങളും നല്ല ഭക്ഷണവും ലഭ്യമാക്കുകയാണ് സീ ഫുഡ് റസ്റ്റോറന്റുകള്‍ ലക്ഷ്യമാക്കുന്നത്. 1.5 കോടി രൂപ മുതല്‍ മുടക്കില്‍ 367 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ പൂര്‍ണ്ണമായും എയര്‍കണ്ടീഷൻ ചെയ്ത കെട്ടിടത്തിലാണ് ”കേരള സീ ഫുഡ് കഫേ” പ്രവര്‍ത്തിക്കുന്നത്.
ഒരേ സമയം 60 പേര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ തനത് മത്സ്യവിഭവങ്ങള്‍ക്ക് പുറമെ വിദേശ ടൂറിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ട മത്സ്യ വിഭവങ്ങള്‍ തയാറാക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഷെഫുകളുടെ സേവനവും ലഭ്യമാണ്.
ഓഖി ദുരിത ബാധിതരുടെ ആശ്രിതരായ വനിതകള്‍ക്ക് കേരള സീ ഫുഡ് കഫേയില്‍ തൊഴില്‍ നല്‍കിയിട്ടുണ്ട്. മത്സ്യബന്ധനത്തിനിടെ മരണപ്പെട്ട ലീല കൃഷ്ണന്റെ ആശ്രിതര്‍ക്ക് മത്സ്യതൊഴിലാളി അപകട ഇൻഷുറൻസ് തുകയായ 10 ലക്ഷം രൂപയുടെ ചെക്ക് ചടങ്ങില്‍ മന്ത്രി കൈമാറി.