കുമരകം ചന്തക്കവലയിലെ കേബിൾ കുഴിയിൽ ഭാരവണ്ടി താഴ്ന്ന് ഗതാഗതം മുടങ്ങി
സ്വന്തം ലേഖകൻ കുമരകം: ബി.എസ്.എൻ.എൽ കേബിൾ സ്ഥാപിക്കുന്നതിന് എടുത്ത് മൂടിയ കുഴിയിൽ ലോഡ് കയറ്റിയ എയ്‌സ് വണ്ടി താഴ്ന്ന് ഗതാഗതം മുടങ്ങി. കുമരകം ജങ്ങ്ഷനിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. വാഹന ഗതാഗതം തടസ്സപ്പെട്ടതോടെ ചുമട്ടുതൊഴിലാളികൾ വാഹനത്തിൽ ഉണ്ടായിരുന്ന സാധനങ്ങൾ ഇറക്കി മാറ്റി, നാട്ടുകാരുടെ സഹായത്തോടെ വണ്ടി കുഴിയിൽ നിന്നും കയറ്റി ഗതാഗതം പുനസ്ഥാപിച്ചു. റോഡിന് വീതി കുറവുള്ളതും കുമരകത്തെ ഏറ്റവും തിരക്കേറിയതുമായ ചന്തകവല റോഡിൽ കേബിൾ കുഴികൾ അപകട ഭീഷണി ഉയത്തുന്നതു മൂലം വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സഞ്ചാരം ഏറെ ക്ലേശകരമായി മാറി. കേബിൾ ഇടുന്നതിനെടുത്ത […]