Spread the love

കൊച്ചി:  ഇടപ്പള്ളിയില്‍ നിന്ന് അഞ്ചും ആറും വയസുള്ള കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. ഇന്നലെ വൈകുന്നേരം കുട്ടികൾ ട്യൂഷൻ കഴിഞ്ഞു മടങ്ങവേ കാറിലെത്തിയ മൂന്നംഗ സംഘം  കുട്ടികളെ കാറിൽ കയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു. ഇരുവരെയും കാറിലുണ്ടായിരുന്ന സംഘം മിഠായി കാണിച്ച്‌ സ്വാധീനിക്കാൻ ശ്രമിച്ചു. എന്നാല്‍ കുട്ടികള്‍ അവ വാങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് ഇരുവരെയും ബലംപ്രയോഗിച്ച്‌ കാറിലേക്ക് കയറ്റാൻ ശ്രമിച്ചു. എന്നാല്‍ ഇത് പരാജയപ്പെട്ടു. തുടർന്ന് സംഘം കടന്നുകളയുകയായിരുന്നു.

video
play-sharp-fill

ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് കാറില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.