ദുരിതാശ്വാസത്തിന് സഹായവുമായി തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പ്; 22 ലോറി നിറയെ സാധനങ്ങൾ കോട്ടയം കളക്ടറേറ്റിൽ എത്തി; ഓരോ ലോറിയിലും രണ്ടു ടൺ അരിയും
സ്വന്തം ലേഖകൻ കോട്ടയം: പ്രളയദുരിതത്തിൽ പ്രതിസന്ധി നേരിടുന്ന കേരളത്തിനു സഹായ ഹസ്തവുമായി തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പും. തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമാഹരിച്ച 22 ലോഡ് സാധനങ്ങളുമായി നാഷണൽ പെർമിറ്റ് ലോറികൾ വെള്ളിയാഴ്ച വൈകിട്ട് കളക്ടറേറ്റിൽ എത്തി. കളക്ടറേറ്റിൽ നിർത്തിയിട്ടിരിക്കുന്ന ലോറികളിൽ നിന്നും സാധനങ്ങൾ നീക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കോട്ടയം കളക്ടറേറ്റ് വളപ്പിൽ ലോറി എത്തിയത്. ഓരോ ലോറിയിലും രണ്ടു ടൺ വീതം അരിയുണ്ട്. ഈ അരി ദുരിതാശ്വാസ കേന്ദ്രങ്ങളിൽ വിതരണം ചെയ്യാനാണെന്ന കുറിപ്പടിയും ലോറിയിൽ നൽകിയിട്ടുണ്ട്. അഞ്ചാം തവണയാണ് തമിഴ്‌നാട്ടിൽ […]