തരിശ്നില കൃഷി ശില്പശാല മാർച്ച് 2 നു
സ്വന്തംലേഖകൻ കോട്ടയ: മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി കോട്ടയും ജില്ലയിലെ എല്ലാ തരിശ് നിലങ്ങളിലും കൃഷി ഇറക്കുന്നതിന് നടത്തേണ്ട പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനായി ജില്ലാതലത്തിൽ നടക്കുന്ന ശില്പശാല മാർച്ച് രണ്ടിന് വൈകുന്നേരം മൂന്ന് മണിക്ക് കോട്ടയം സഹകരണ അർബൻ ബാങ്ക് ഹാളിൽ നടക്കുമെന്ന് കോർഡിനേറ്റർ അഡ്വ.കെ.അനിൽ കുമാർ അറിയിച്ചു. ജില്ലാ കളക്ടർ ശ്രി. സുധീർ ബാബു ശില്പശാല ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർ ഡോ.കെ.ജെ .ജോർജ് അദ്ധ്യക്ഷത വഹിക്കും.കൃഷി വികസനത്തിനായി തയ്യാറാക്കിയ രൂപരേഖ പ്രിൻസിപ്പൽ കൃഷി വികസന ഓഫിസർ […]