ജനകീയ കൂട്ടായ്മയുടെ നന്മ കൊയ്തു ജില്ലാ കളക്ടർ
സ്വന്തം ലേഖകൻ കോട്ടയം: 27 വർഷങ്ങൾക്ക് ശേഷം തുരുത്തുമ്മേൽ പാടത്ത് കൊയ്ത്തുത്സവം. ജില്ലാ കളക്ടർ പി.കെ സുധീർ ബാബു കതിര് കൊയ്തു. ഒരാൾ പൊക്കത്തിൽ വളർന്ന് നിന്നിരുന്ന ഈറകാടുകളും ഓടപുല്ലുകളും പാടത്തെ ജലമൂറ്റി വളർന്ന അക്വേഷ്യ മരങ്ങളുമൊക്കെയായി പാടമേത് കരയേതെന്നറിയാതെ കിടന്നിരുന്ന നൂറേക്കറോളമുള്ള തുരുത്തുമ്മേൽ പാടം കൃഷിയോഗ്യമാക്കുകയെന്നത് അഡ്വ.കെ അനിൽകുമാറിൻ്റെ നേത്യത്വത്തിലുള്ള ജനകീയ കൂട്ടായ്മക്ക് ബാലികേറാമല പോലെ അത്യന്തം വെല്ലുവിളി നിറഞ്ഞതായിരുന്നു. നിരവധിയായ വെല്ലുവിളികളെ അതിജീവിച്ച് മനുഷ്യാധ്വാനത്തിനൊപ്പം മൂന്ന് ഹിറ്റാച്ചി യന്ത്രങ്ങൾ കൃത്യമായ പ്ലാനിംഗോടെ നീണ്ട മൂന്ന് മാസക്കാലം തുരുത്തുമ്മേൽ പാടത്ത് പണിയെടുത്തു. പുതിയ […]