വയനാട് ജില്ലയിൽ വീണ്ടും കടുവ ഇറങ്ങി: പശുക്കിടാവിനെ പിടിച്ചു:

വയനാട് ജില്ലയിൽ വീണ്ടും കടുവ ഇറങ്ങി: പശുക്കിടാവിനെ പിടിച്ചു:

 

സ്വന്തം ലേഖകൻ
വയനാട്: മുള്ളൻകൊല്ലിയിൽ വീണ്ടും കടുവ ഇറങ്ങിയെന്ന് നാട്ടുകാർ.

പ്രദേശത്തു നിന്ന് പശുക്കിടാവിനെ കടുവ പിടിച്ചു.

നൂറ് മീറ്റർ മാറി പാടത്ത് അവശിഷ്ടങ്ങൾ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരനായ തോമസിൻ്റെ ഒരു വയസ്സ് പ്രായമുള്ള പശുക്കിടാവിനെയാണ് പിടിച്ചത്.

രാവിലെ പള്ളിയിൽ പോയവരും കടുവയെ കണ്ടെന്ന് പറഞ്ഞു.

രണ്ടുമാസമായി മുള്ളൻകൊല്ലി മേഖലയിൽ കടുവ സാന്നിധ്യമുണ്ട്.

വനംവകുപ്പ് കൂട് വച്ചിട്ടുണ്ടെങ്കിലും കടുവ കെണിയിലായിട്ടില്ല.

കടുവയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ഉത്തരവ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇറക്കിയിരുന്നു.