ശബരിമല തീർത്ഥാടക സംഘത്തിന്റെ വാഹനം നിയന്ത്രണം വിട്ട് നിർത്തിയിട്ട ലോറിയിടിച്ചു : അപകടത്തിൽ രണ്ട് പേർ മരിച്ചു, രണ്ട് പേരുടെ നില അതീവ ഗുരുതരം

  സ്വന്തം ലേഖകൻ കോട്ടയം: പാലാ അല്ലാപ്പാറയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരം. ആന്ധ്ര അനന്തപൂർ സ്വദേശി രാജു, ലോട്ടറി വിൽപ്പനക്കാരനായ കടനാട് സ്വദേശി ചന്ദ്രൻ എന്നിവരാണ് മരിച്ചത്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കിൽ ഇടിച്ച ശേഷം വാഹനം നിയന്ത്രണം വിട്ട് നിർത്തിയിട്ടുന്ന ലോറിയിൽ ഇടിച്ച് കയറുകയായിരുന്നു. ലോറിയിലിടിച്ച ജീപ്പ് റോഡ് സൈഡിൽ സംസാരിച്ചു നിൽക്കുകയായിരുന്ന ലോട്ടറി വിൽപനക്കാരൻ കടനാട് സ്വദേശി കല്ലിറുക്കിത്താഴെ ചന്ദ്രനെ ഇടിച്ചു […]

എം.സി റോഡിൽ സംക്രാന്തിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് തെറിപ്പിച്ച മീൻ കച്ചവടക്കാരന് ഗുരുതര പരിക്ക്: ഇടിച്ച ശേഷം നിർത്താതെ പോയ കാറിന്റെ ഒടിഞ്ഞ നമ്പർ പ്ലേറ്റ് പൊലീസിന് തുമ്പായി; മണിക്കൂറുകൾക്കകം ഡ്രൈവറെ കണ്ടെത്തി

  സ്വന്തം ലേഖകൻ കോട്ടയം: റോഡ് മുറിച്ചു കടക്കുന്നതിടെ അമിത വേഗത്തിൽ എത്തിയ കാർ മീൻ കച്ചവടക്കാരനെ ഇടിച്ച് തെറുപ്പിച്ചു. ഇടിയേറ്റ് രണ്ടു മീറ്ററോളം ഉയർന്ന് പൊങ്ങി റോഡിൽ തലയിടിച്ച് വീണയാളെ ഉപേക്ഷിച്ച് , കാർ യാത്രക്കാരൻ വണ്ടി നിർത്താതെ അമിത വേഗത്തിൽ പാഞ്ഞു. കാറിടിച്ച് തെറുപ്പിച്ച പെരുമ്പായിക്കാട് പൂഴിക്കുനേൽ അബ്ദുൾ ലത്തീഫിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ലത്തീഫിന്റെ കാൽ ഒടിഞ്ഞു. തലയുടെ പിന്നിലെ പൊട്ടലിൽ ആറ് തുന്നിക്കെട്ടലുണ്ട്. വാരിയെല്ലിനും ഇദ്ദേഹത്തിന് പൊട്ടലുണ്ട്. ലത്തീഫിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അപകടത്തിനിടയാക്കിയ കാർ […]

ഉഴുന്നുവടയിൽ പത്ത് ഗ്രാം കുറവ് ; ഹോട്ടലുടമയ്ക്ക് പിഴ അയ്യായിരം രൂപ

  സ്വന്തം ലേഖകൻ എരുമേലി : ഉഴുന്നുവടയിൽ പത്ത് ഗ്രാം കുറവ്. ഹോട്ടലുടമയ്ക്ക് പിഴ അയ്യായിരം രൂപ. ശബരിമല സീസണിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ഉഴുന്നുവടയുടെ തൂക്കത്തിൽ പത്ത് ഗ്രാം കുറവുണ്ടെന്ന് ആരോപിച്ച് 5000 രൂപ പിഴ ചുമത്തിയത്. സമീപത്തെ ദേവസ്വം ബോർഡിന്റെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്നും തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നെന്ന് പരാതി അറിയിച്ചതിന് ഉദ്യോഗസ്ഥർ പ്രതികാരം വീട്ടിയതാണെന്ന് ഹോട്ടലുടമ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് കളക്ടർക്ക് പരാതി നൽകുമെന്നും ഹോട്ടലുടമ എരുമേലി സ്വദേശി പുത്തൻവീട് തങ്കച്ചൻ പറഞ്ഞു. റവന്യൂ കൺട്രോൾ […]

ദേശീയ പൗരത്വ പട്ടികയിൽ ഉൾപ്പെടാത്ത കുട്ടികളെ തടങ്കൽ കേന്ദ്രങ്ങളിൽ ആക്കില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

  സ്വന്തം ലേഖകൻ ഡൽഹി: ദേശീയ പൗരത്വ പട്ടികയിൽ ഉൾപ്പെടാത്ത കുട്ടികളെ രക്ഷിതാക്കളിൽ നിന്നും മാറ്റി തടങ്കൽ കേന്ദ്രങ്ങളിൽ ആക്കില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. പൗരത്വ പട്ടികയിൽ രക്ഷിതാക്കൾ ഉൾപ്പെടുകയും കുട്ടികൾ ഉൾപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ അവരെ മാതാപിതാക്കൾക്കൊപ്പം തന്നെ വിടുമെന്ന് കേന്ദ്രസർക്കാറിന് വേണ്ടി അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ സുപ്രീംകോടതിയെ അറിയിച്ചു. പൗരത്വ പട്ടികയിൽ ഉൾപ്പെടാത്ത 60 കുട്ടികളെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റിയതിനെതിരെ നൽകിയ ഹർജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. രക്ഷിതാക്കളിൽ ഒരാളോ ഇരുവരോ പട്ടികയിൽ ഉൾപ്പെട്ടിട്ടും അവർക്ക് കുഞ്ഞിന്റെ പൗരത്വം തെളിയിക്കാനാകാത്ത […]

നടിയെ ആക്രമിച്ച കേസിൽ ദിലീപ് കോടതിയിൽ ഹാജരായി

  സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ കോടതിയിൽ ഹാജരായി. തുടർച്ചയായി ഇവർ ഹാജരാകാത്തതിൽ കോടതി അതൃപ്തി അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പൾസർ സുനി ഒഴികെയുള്ള പ്രതികൾ ഇന്ന് നേരിട്ട് ഹാജരായത്. പ്രതികൾക്ക് കുറ്റപത്രം വായിച്ചു കേൾപ്പിക്കുകയും അവർക്കു മേൽ കുറ്റം ച?ുമത്തുന്നതുമടക്കമുള്ള കാര്യങ്ങളാണ് ഇന്ന് നടക്കുന്നത്. പ്രതികൾ കുറ്റം നിഷേധിച്ചാൽ വിചാരണ ഉൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങും. അടച്ചിട്ട മുറിയിലാണ് നടപടി ക്രമങ്ങൾ പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം ദിലീപ് സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളിയിരുന്നു. ദിലീപിനെതിരെ […]

ജനുവരി 6, ഇന്നത്തെ സിനിമ

  കോട്ടയം *അനശ്വര : THE GRUDGE ( Eng)11.00am, 2.00pm. കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം രണ്ട് ഷോ) 05.45pm , 08.45 PM. * അഭിലാഷ് : ധമാക്ക (മലയാളം നാല് ഷോ) 11.00 AM 02.00 PM 05.15 AM 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ) 02.00 PM 06.00 PM 09.00 PM, മാമാങ്കം (മലയാളം ഒരു ഷോ) 10.30 AM * ആനന്ദ് : മൈ സാന്റ (മലയാളം […]

യുഡിഎഫ് യോഗത്തിൽ ബഹളം വച്ച് മാധ്യമ ശ്രദ്ധ നേടുന്നതിനുള്ള ജോസഫ് വിഭാഗം ജില്ലാ നേതൃത്വത്തിന്റെ പക്വതയില്ലാത്ത പ്രവർത്തി അപലപനീയം : സണ്ണി തെക്കേടം.

  സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരെ യോജിച്ച ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുന്ന തിനെക്കുറിച്ച് ആലോചിക്കുന്നതായി ചേർന്ന ഗൗരവമേറിയ യുഡിഎഫ് ജില്ലാ നേതൃയോഗത്തിൽ, മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചെന്നവണ്ണം കേരള കോൺഗ്രസ് ജോസഫ് വിഭാഗം മാധ്യമ ശ്രദ്ധ നേടുന്നതിനായി സ്വീകരിച്ച പക്വതയില്ലാത്ത നടപടി അപലപനീയമാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സണ്ണി തെക്കേടം. ചങ്ങനാശ്ശേരി നഗരസഭ ചെയർമാൻ സ്ഥാനം സംബന്ധിച്ചുള്ള തർക്കം ഉയർന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിനായി യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുള്ളതാണ്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് […]

ജോസ്.കെ.മാണി വിഭാഗം ധാരണകൾ പാലിക്കാതെ യുഡിഎഫിനെ വെല്ലുവിളിക്കുന്നു: സജി മഞ്ഞക്കടമ്പിൽ

  സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഗ്രിമെന്റുകൾ പാലിക്കുവാനും പ്രശ്‌നങ്ങൾ രമ്യമായി പറഞ്ഞു തീർക്കുവാനും യുഡിഎഫ് ജില്ലാ നേതൃത്വം ശക്തമായി ഇടപെടൽ നടത്തണമെന്ന് സജി മഞ്ഞക്കടമ്പിൽ. യുഡിഎഫിന്റെ മുൻധാരണ പ്രകാരം കേരളാ കോൺഗ്രസിന്(എം) ലഭിക്കേണ്ട ചങ്ങനാശ്ശേരി മുനിസിപ്പൽ ചെയർമാർ സ്ഥാനവും, കാഞ്ഞിപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും, കോൺഗ്രസിന് ലഭിക്കേണ്ട രാമപുരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാർ സ്ഥാനവും ജോസ് വിഭാഗത്തോട് ഒഴിഞ്ഞ് കൊടുത്ത് മാന്യത കാണിക്കണം എന്നും പറഞ്ഞു. യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടിട്ടും ജോസ് വിഭാഗം […]

ജോസ് കെ.മാണി – പി.ജെ ജോസഫ് പോര് മുറുകുന്നു ; ഇടതുപക്ഷവുമായി ഒത്തുകളിക്കുന്ന ജോസ് വിഭാഗവുമായി ഒന്നിച്ചിരിക്കില്ലെന്ന് ജോസഫ് വിഭാഗം

  സ്വന്തം ലേഖകൻ കോട്ടയം: ഇടതുപക്ഷവുമായി ഒത്തുകളിക്കുന്ന ജോസ് വിഭാഗവുമായി ഒന്നിച്ചിരിക്കില്ല. പ്രതിഷേധവുമായി പി.ജെ ജോസഫ് വിഭാഗം രംഗത്ത്. കോട്ടയത്ത് നടന്ന യു.ഡി.എഎഫ് യോഗം കേരളാ കോൺഗ്രസ് പി.ജെ ജോസഫ് വിഭാഗം ബഹിഷ്‌കരിച്ചു. പ്രതിഷേധിച്ച് പി.ജെ ജോസഫ് വിഭാഗം യു.ഡി.എഫ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനമാറ്റ ധാരണ ജോസ് വിഭാഗം പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലും സംഘവും ഇറങ്ങിപ്പോയത്. ഇടതുപക്ഷവുമായി ഒത്തുകളിക്കുന്ന ജോസ് വിഭാഗവുമായി ഒന്നിച്ച് യോഗത്തിന് ഇരിക്കില്ലന്ന് ഇവർ പ്രഖ്യാപിച്ചു. കോട്ടയം ജില്ലാ പഞ്ചായത്തിൽ സ്ഥാനമാറ്റത്തിനുള്ള സമയമായി, പക്ഷേ […]

കാട്ടാനയുടെ കുത്തേറ്റ് ശബരിമല തീർത്ഥാടകൻ മരിച്ചു

  സ്വന്തം ലേഖകൻ കോട്ടയം : കാട്ടാനയുടെ കുത്തേറ്റ് ശബരിമല തീർത്ഥാടകൻ മരിച്ചു. മുണ്ടക്കയത്ത് വെച്ചാണ് ശബരിമല തീർത്ഥാടകൻ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത്. എന്നാൽ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തീർത്ഥാടകസംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരാണ് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്. കോരുത്തോട് മുക്കുഴിയിൽ വെച്ചായിരുന്നു സംഭവം. രാവിലെ ഏഴരയോടെയാണ് അപകട വിവരം പുറത്തറിഞ്ഞത്. പരമ്പരാഗത കാനന പാതയാണ് ഇവിടം. സ്ഥലത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നതായാണ് വിവരം. അതുകൊണ്ട് തന്നെ ഇവിടേക്ക് എത്തിച്ചേരാൻ ഫോറസ്റ്റ് അധികൃതർക്ക് കഴിഞ്ഞിട്ടില്ല. മുറിഞ്ഞ പുഴ ഫോറസ്റ്റ് സബ്ഡിവിഷന് കീഴിൽ വരുന്നതാണ് പ്രദേശം. സംഭവത്തെ തുടർന്ന് […]