play-sharp-fill

അഞ്ചൽ ഉത്ര വധക്കേസ്: സൂരജിന്റെ അമ്മയെയും സഹോദരിയേയും കുടുക്കിയത് മൊഴിയിലെ വൈരുദ്ധ്യങ്ങള്‍; ഉത്രയെ കൊലപ്പെടുത്തുന്നതിന് മുമ്പ് തന്നെ സ്വര്‍ണാഭരണങ്ങള്‍ സൂരജ് ലോക്കറില്‍ നിന്നും മാറ്റിയതില്‍ അറിവുണ്ടായിട്ടം ഇരുവരും മൗനം പാലിച്ചു; ഉത്രയുടെ സ്വർണം സൂര്യയുടെ സഹോദരിയുടെ വിവാഹത്തിനായി നോട്ടമിട്ടു; അന്വേഷണ സംഘം പരിശോധിച്ചത് ഒരു ലക്ഷത്തിലേറെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍; സൂര്യക്കും രേണുകക്കുമെതിരെ ​ഗൂഡാലോചന, തെളിവു നശിപ്പിക്കൽ, ​ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ

സ്വന്തം ലേഖകൻ കൊല്ലം: ഉത്ര വധക്കേസില്‍ പ്രതിയായ സൂരജിന്റെ മാതാവിനെയും സഹോദരിയെയും കുടുക്കിയത് മൊഴികളിലെ വൈരുദ്ധ്യം. സൂരജ് തെറ്റു ചെയ്തു എന്ന് അറിവുണ്ടായിട്ടും ഇരുവരും ഇക്കാര്യം മറച്ചു വച്ചു. ഉത്രയ്ക്ക് അണലിയുടെ കടിയേറ്റ സംഭവത്തിലെ ദുരൂഹതകളാണ് സൂരജിന്റെ കുടുംബാംഗങ്ങളെ പൊലീസിന്റെ നിരീക്ഷണത്തിലാക്കിയത്. ഈ നിരീക്ഷണം തുടരവേയാണ് അന്വേഷണ സംഘത്തിന്റെ കെണിയില്‍ ഇരുവരും വീഴുന്നത്. ഇവര്‍ നൽകിയ മൊഴികളില്‍ അടിമുടി വ്യത്യാസം ഉണ്ടായിരുന്നു. വീടിനു പുറത്തു വച്ചാണ് അണലി കടിച്ചതെന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍ താന്‍ വീട്ടിനുള്ളില്‍ വച്ച്‌ കടിപ്പിച്ചതാണെന്ന് സൂരജ് മൊഴി നല്‍കി. ഇതോടെ […]

മരങ്ങാട്ടുപള്ളിയിൽ ഉദ്ഘാടനത്തിലേറ്റുമുട്ടി ജോസ് ജോസഫ് വിഭാഗങ്ങൾ: പഞ്ചായത്തിൽ ഉദ്ഘാടന മാമാങ്കം സജീവം..!

തേർഡ് ഐ ബ്യൂറോ കോട്ടയം: പഞ്ചായത്ത് തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതോടെ മറങ്ങാട്ടുപിള്ളിയിൽ ഉദ്ഘാടനങ്ങളും വിവാദങ്ങളും അരങ്ങുതകർക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ പി.എം.ജി.എസ്.വൈ റോഡ് പദ്ധതി, നവീകരിച്ച കെ എം മാണി മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാൾ, കുടുംബാരോഗ്യ കേന്ദ്രം, അംഗൻവാടി, വിശ്രമകേന്ദ്രം, പൊതു ശൗചാലയം എന്നിവയുടെ ഉദ്ഘാടനം നടന്നു. കേരളാ കോണ്ഗ്രസിലെ പിളർപ്പിനെ തുടർന്ന് ഓരോ ഉദ്ഘാടനവും ഓരോ വിവാദങ്ങൾക്ക് തിരികൊളുത്തുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് ആയ കോണ്ഗ്രസിലെ ആൻസമ്മ സാബുവും ജോസഫ് ഗ്രൂപ്പ് അംഗങ്ങളും ഒരുഭാഗത്തും മുൻ പ്രസിഡന്റും കെഎം മാണിയുടെ സഹോദരന്റെ മരുമകൾ ഡോ. […]

പ്രളയദുരിതം അനുഭവിച്ചവർക്ക് ധനസഹായം അനുവദിക്കണം : അയർക്കുന്നം വികസന സമിതി

സ്വന്തം ലേഖകൻ അയർകുന്നം: കഴിഞ്ഞ വെള്ളപൊമക്കത്തിൽ ദുരിതം അനുഭവിക്കുകയും വീടുകൾ വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും തമാസിക്കേണ്ടി വന്നവർക്കും, വീടുകൾക്കു നാശനഷ്ടം സംഭവിച്ചവർക്കും അടിയന്തിരമായി സാമ്പത്തിക സഹായം അനുവദിക്കണമെന്ന് അയർകുന്നം വികസന സമിതി ഗവർണ്മെന്റിനോട് ആവശ്യപ്പെട്ടു. ആയിരകണക്കിന് ആളുകൾക്കു കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീട്‌ ഉപേക്ഷിച്ചു പോകേണ്ടി വരികയും വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. നിരവധി ആളുകളുടെ ഏക വരുമാന മർഗ്ഗമായിരുന്ന കൃഷി പൂർണമായും നശിച്ചു. ഇപ്പോഴും പല പ്രദേശങ്ങളിലെയും വീടുകൾ വാസയോഗ്യമായിട്ടില്ല. 2018 ലെ പ്രളയത്തിനു സമാനമായ ദുരിതമാണ് ജനങ്ങൾ ഇത്തവണയും അനുഭവിച്ചത്. […]

നാഗമ്പടത്തെ സെഞ്ചുറി ഫ്‌ളാറ്റിന്റെ മുറിയിൽ വയോധിക കുടുങ്ങി ; മുറി തകർത്ത് അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു : വയോധിക കുടുങ്ങിക്കിടന്നത് അരമണിക്കൂറോളം ; വീഡിയോ ഇവിടെ കാണാം

സ്വന്തം ലേഖകൻ കോട്ടയം : നാഗമ്പടത്തെ സെഞ്ചുറി ഫ്‌ളാറ്റിലെ അഞ്ചാം നിലയിലെ മുറിയ്ക്കുള്ളിൽ രോഗബാധിതയായ വയോധിക കുടുങ്ങി. മുറി ഉള്ളിൽ നിന്നും പൂട്ടി അകത്തെ കിടന്ന ഇവരെ വാതിൽ ചവിട്ടിപ്പൊളിച്ച് അഗ്നി രക്ഷാസേനാ അധികൃതർ എത്തിയാണ് രക്ഷപ്പെടുത്തിയത്. വയോധികയെ മുറിയ്ക്കുള്ളിൽ നിന്നും അഗ്നിരക്ഷാ സേന രക്ഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന് . വീഡിയോ ഇവിടെ കാണാം ലഭിച്ചു. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഇവരെ അഗ്നിരക്ഷാസേനയുംട പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകിട്ട് ആറരയോടെ നാഗമ്പടത്ത് സെഞ്ചുറി ഫ്‌ളാറ്റിലെ അഞ്ചാം നിലയിലായിരുന്നു സംഭവങ്ങൾ. […]

വടവാതൂരിൽ കോവിഡ് പ്രതിരോധത്തിനായി കിറ്റ് വിതരണം ചെയ്തു: കിറ്റ് നൽകിയത് വാട്സപ്പ് കൂട്ടായ്മ

സ്വന്തം ലേഖകൻ വടവാതൂർ: വടവാതൂരിൽ കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി കിറ്റുകൾ വിതരണം ചെയ്യും. നൂറിലേറെ ഓണക്കിറ്റുകൾ ആണ് വടവാതൂർ കേന്ദ്രീകരിച്ചുള്ള വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നത്. വിജയപുരം പഞ്ചായത്തിലെ വടവാതൂർ പ്രദേശം കേന്ദ്രീകരിച്ചുള്ള നമ്മൾ ഒന്ന് വാട്സ്പ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നൂറിലേറെ കിറ്റുകൾ വിതരണം ചെയ്തത്. വിജയപുരം പഞ്ചായത്തിലെ അഞ്ചാം വാർഡിലും പതിനാറാം വാർഡിലും കൊറോണ കേസുകൾ പടർന്നുപിടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രദേശത്തെ വാട്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കിറ്റുകൾ വിതരണം ചെയ്യും. പച്ചക്കറി പലവ്യഞ്ജനങ്ങൾ അടങ്ങിയ നൂറോളം കിറ്റുകൾ പ്രദേശത്തെ വീടുകളിൽ എത്തിച്ചു […]

കോട്ടയം മാർക്കറ്റ് റോഡ് കൈയ്യേറി പച്ചക്കറി മൊത്തവ്യാപാരം; നൂറിലധികം ചാക്ക് പച്ചക്കറി നടുറോഡിൽ ഇറക്കി വെച്ച് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയിട്ടും തിരിഞ്ഞു നോക്കാതെ നഗരസഭയും പോലീസും; ഉദ്യോഗസ്ഥർക്ക് മാസപ്പടി ലഭിക്കുന്നുണ്ടെന്ന് ഒരു വിഭാഗം വ്യാപാരികൾ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം നഗരത്തിൽ എന്ത് തോന്ന്യാസവും ആകാം എന്ന് തെളിയിക്കുന്ന കാഴ്ചകളാണ് മാർക്കറ്റിൽ പരിശോധന നടത്തിയ തേർഡ് ഐ ന്യൂസ് ലൈവ് സംഘത്തിന് ലഭിച്ചത്. കോട്ടയം മാർക്കറ്റിനുള്ളിലെ റോഡ് കയ്യേറി പച്ചക്കറി മൊത്തക്കച്ചവടം നടത്തുന്നത് പി എസ് എം എന്ന സ്ഥാപനമാണ്. ത്രാസ് സ്ഥാപിച്ചിരിക്കുന്നത് പോലും റോഡിലേയ്ക്ക് അഞ്ച് മീറ്ററിലധികം ഇറക്കിയാണ്. ലോറികൾ നടുറോഡിൽ നിർത്തി പച്ചക്കറി ഇറക്കുന്ന സംഘം കൊവിഡ് മാനദണ്ഡങ്ങൾ ഒന്നും പാലിക്കുന്നില്ല എന്നും പരാതി ഉയർന്നിട്ടുണ്ട്. ഈ അതിക്രമം കണ്ടിട്ടും നടപടി എടുക്കാത്തത് ഉദ്യോഗസ്ഥർക്ക് മാസപ്പടി ലഭിക്കുന്നതിനാലാണെന്ന് […]

ബോണസ് നിഷേധം: കറുത്ത ബാഡ്ജ് കുത്തി പ്രതിഷേധം: കൊടക്ക് മഹീന്ദ്ര ബാങ്ക് ജീവനക്കാർ ധർണ നടത്തി

സ്വന്തം ലേഖകൻ കോട്ടയം: ബോണസ് അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന ബാങ്ക് മാനേജ്‌മെന്റിന്റെ നിലപാടിൽ പ്രതിഷേധിച്ച് കൊട്ടക് മഹീന്ദ്രബാങ്ക് ജീവനക്കാർ പ്രതിഷധ ധർണ്ണ നടത്തി. ജില്ലയിലെ ബാങ്ക് ശാഖകൾക്കു മുന്നിലാണ് പ്രതിഷേധ ധർണ നടത്തിയത്. 2014 നവംബറിലാണ് ഐ.എൻ.ജി വൈശ്യാ ബാങ്കിനെ കൊട്ടക്ക് മഹീന്ദ്രബാങ്ക് ഏറ്റെടുത്തത്. ലയനപ്രക്രീയ പൂർത്തിയാകും മുൻപ് ബാങ്കിലെ ജീവനക്കാരുമായി ഒരു കരാർ ഒപ്പിട്ടിരുന്നു. ഇത് പ്രകാരം ഐ.എൻ.ജി വൈശ്യ ബാങ്കിലെ ജീവനക്കാർക്ക് എല്ലാ വിധ സേവന വേതന വ്യവസ്ഥകളും ഉണ്ടാകുമെന്നായിരുന്നു ഉറപ്പ്. ഇതിന്റെ ഭാഗമായാണ് വാർഷിക കണക്കെടുപ്പിനു ശേഷം പ്രഖ്യാപിക്കുന്ന പി.എൽ.ഐ […]

ഈരയിൽക്കടവിലെ പോസ്റ്റുകൾ ഇളക്കിമാറ്റാൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എത്തി; തടയാൻ ഒരുങ്ങി നാട്ടുകാരും; വെളിച്ചം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു മുന്നിൽ ഒടുവിൽ കെ.എസ്.ഇ.ബി മുട്ടുമടക്കി; വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

തേർഡ് ഐ ബ്യൂറോ കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡരികിൽ സ്ഥാപിച്ചിരുന്ന പോസ്റ്റുകൾ ഇളക്കി മാറ്റാനെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ നാട്ടുകാരും സി.പി.എം പ്രവർത്തകരും ചേർന്നു തടഞ്ഞു. ഈരയിൽക്കടവിൽ നിലവിൽ പൂർത്തിയായ പോസ്റ്റുകൾ സ്ഥാപിക്കുന്നതും, വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതുമായ ജോലികൾക്കു ഇടങ്കോലിടാനുള്ള എം.എൽ.എയുടെ ശ്രമത്തിനുമാണ് നാട്ടുകാർ തടസവുമായി എത്തിയത്. വീഡിയോ റിപ്പോർട്ട് കാണാം- ഈരയിൽക്കടവ് പാലം മുതൽ മണിപ്പുഴ ജംഗ്ഷൻ വരെ റോഡിന്റെ അരികിലാണ് റോഡിൽ വെളിച്ചമെത്തിക്കുന്നതിനായി പോസ്റ്റുകൾ സ്ഥാപിച്ചിരുന്നത് എന്നാൽ, ഈ പോസ്റ്റുകളാണ് കഴിഞ്ഞ ദിവസം ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലൂടെ ഇളക്കിമാറ്റാൻ തീരുമാനം എടുത്തത്. […]

കൊറോണക്കാലത്ത് ഓണക്കോടി വാങ്ങിക്കോളൂ.., പക്ഷെ കൈ കൊണ്ട് തൊടാനോ ധരിച്ച് നോക്കാനോ പാടില്ല ; കോട്ടയത്ത് കർശന നിർദ്ദേശങ്ങളുമായി ജില്ലാ ഭരണകൂടം : നിർദ്ദേശങ്ങൾ ഇങ്ങന

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കൊറോണ വൈറസ് സ്ഥിരീകരിക്കുന്നതിനിടയിൽ ഓണക്കാലത്ത് കടകളിലും വ്യവസായ വാണിജ്യ സ്ഥാപനങ്ങളിലും തിക്കും തിരക്കും ഒഴിവാക്കാൻ ജില്ലാ ഭരണകൂടം കർശന നിർദ്ദേശങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. ഈ ഓണക്കാലത്ത് കോടി എടുക്കണമെങ്കിൽ ചില നിബന്ധനകൾ ജനങ്ങളും ഒപ്പം അവ വിൽക്കണമെങ്കിൽ കടയുടമകളും പാലിക്കണം. കടകൾക്ക് നൽകിയിട്ടുള്ള പ്രത്യേക നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വവുമാണ്. ഇല്ലെങ്കിൽ നടപടിയെടുക്കും. നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേക ടീമിനെ നിയോഗിക്കും. ഇതിനുപുറമെ വഴിയോര കച്ചവടക്കാർക്കായി പ്രത്യേക ഫീസ് […]

രാജീവ് ജി-കൾച്ചറൽ സെന്റർ വിദ്യാഭ്യാസ അവാർഡുകൾ ഏർപ്പെടുത്തി

സ്വന്തം ലേഖകൻ ആർപ്പൂക്കര: പഞ്ചായത്തിൽ കരിപ്പൂത്തട്ട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രാജീവ്ജി കൾച്ചറൽ സെന്റർ ഈ വർഷം എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ്, എ വൺ ലഭിച്ച വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ അവാർഡ് ഏർപ്പെടുത്തി. മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയുടെ സ്മരണയ്ക്കായാണ് അവാർഡ് ഏർപ്പെടുത്തുന്നത്. ആർപ്പൂക്കര പഞ്ചായത്തിൽ സ്ഥിത താമസമാക്കിയിട്ടുള്ളവരുടെ കുട്ടികൾക്കാണ് അവാർഡ്. എല്ലാ വിഷയങ്ങൾക്കും എ വണ്ണും, എ പ്ലസും നേടിയിട്ടുള്ള വിദ്യാർത്ഥികൾ ആഗസ്റ്റ് 31 ന് മുൻപ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ – 9447063850, 9446143001.