ഈരയിൽക്കടവിലെ പോസ്റ്റുകൾ ഇളക്കിമാറ്റാൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എത്തി; തടയാൻ ഒരുങ്ങി നാട്ടുകാരും; വെളിച്ചം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു മുന്നിൽ ഒടുവിൽ കെ.എസ്.ഇ.ബി മുട്ടുമടക്കി; വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡരികിൽ സ്ഥാപിച്ചിരുന്ന പോസ്റ്റുകൾ ഇളക്കി മാറ്റാനെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ നാട്ടുകാരും സി.പി.എം പ്രവർത്തകരും ചേർന്നു തടഞ്ഞു. ഈരയിൽക്കടവിൽ നിലവിൽ പൂർത്തിയായ പോസ്റ്റുകൾ സ്ഥാപിക്കുന്നതും, വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതുമായ ജോലികൾക്കു ഇടങ്കോലിടാനുള്ള എം.എൽ.എയുടെ ശ്രമത്തിനുമാണ് നാട്ടുകാർ തടസവുമായി എത്തിയത്. വീഡിയോ റിപ്പോർട്ട് കാണാം-

ഈരയിൽക്കടവ് പാലം മുതൽ മണിപ്പുഴ ജംഗ്ഷൻ വരെ റോഡിന്റെ അരികിലാണ് റോഡിൽ വെളിച്ചമെത്തിക്കുന്നതിനായി പോസ്റ്റുകൾ സ്ഥാപിച്ചിരുന്നത് എന്നാൽ, ഈ പോസ്റ്റുകളാണ് കഴിഞ്ഞ ദിവസം ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലൂടെ ഇളക്കിമാറ്റാൻ തീരുമാനം എടുത്തത്. എന്നാൽ, പോസ്റ്റ് മാറ്റാൻ അനുവദിക്കില്ലെന്നും, രാത്രിയിൽ റോഡരികിൽ മാലിന്യം തള്ളുന്ന സംഘങ്ങളെ പിടികൂടാൻ വെളിച്ചം റോഡിൽ ആവശ്യമാണെന്നുമുള്ള നിലപാടുമായി സി.പി.എം പ്രവർത്തകരും നാട്ടുകാരും ഒറ്റക്കെട്ടായി നിന്നതോടെ പോസ്റ്റ് മാറ്റാനുള്ള നീക്കം അവസാനിപ്പിച്ച് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ മടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരയിൽക്കടവ് മുതൽ മണിപ്പുഴ വരെ റോഡരികിൽ നടപ്പാലം നിർമ്മിക്കുന്നതിനു കഴിഞ്ഞ ദിവസം തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. ഇതിന്റെ ഭാഗമായി റോഡരികിൽ നടപ്പാതയ്ക്കു മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന പോസ്റ്റ്മാറ്റി സ്ഥാപിക്കുന്നതിനു കെ.എസ്.ഇ.ബിയും പി.ഡബ്യുഡിയും തമ്മിലാണ് ധാരണയായത്.

ഈരയിൽക്കടവ് മുതൽ മണിപ്പുഴ ജംഗ്ഷൻ വരെയുള്ള മൂന്നു കിലോമീറ്ററിൽ എട്ടര ലക്ഷത്തോളം രൂപ മുടക്കി 52 വൈദ്യുതി പോസ്റ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ പോസ്റ്റുകൾ സ്ഥാപിച്ചത് ഇവിടെ നടപ്പാത നിർമ്മിക്കുന്നതിനായി മാറ്റി വച്ചിരുന്ന സ്ഥലത്തിന്റെ മധ്യഭാഗത്തായാണ് എന്ന ആരോപണം ഉയർത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയാണ് ആദ്യം എത്തിയത്. ഇതോടെ ഇതിനെതിരെ സി.പി.എം നേതാക്കളും രംഗത്ത് എത്തി.

കഴിഞ്ഞ ദിവസം പോസ്റ്റ് മാറ്റുന്നതിനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ വിളിച്ചു ചേർത്ത യോഗത്തിലേയ്ക്കു തങ്ങളെ ക്ഷണിച്ചില്ലെന്നു പ്രദേശത്തെ രണ്ടു സി.പി.എം കൗൺസിലർമാരും ആരോപിക്കുന്നു. എന്നാൽ, പോസ്റ്റ് നടപ്പാതയുടെ നടുവിൽ തന്നെ നിർത്തി റോഡ് കയ്യേറ്റത്തിനാണ് സി.പി.എം ഇപ്പോൾ ശ്രമം നടത്തുന്നതെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആരോപണം..

ഇത് അനുസരിച്ച് പോസ്റ്റ് റോഡരികിൽ മറ്റൊരു സ്ഥലത്തേയ്ക്കു മാറ്റി സ്ഥാപിക്കാനുള്ള നീക്കമാണ് ഇന്നലെ രാവിലെ സി.പി.എം കൗൺസിലർമാരായ ഷീജ അനിലിന്റെയും സനൽ തമ്പിയുടെയും നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. സി.പി.എം ഏരിയ സെക്രട്ടറി ബി.ശശികുമാറും ഇവരോടൊപ്പമുണ്ടായിരുന്നു.