കൊറോണക്കാലത്ത് ഓണക്കോടി വാങ്ങിക്കോളൂ.., പക്ഷെ കൈ കൊണ്ട് തൊടാനോ ധരിച്ച് നോക്കാനോ പാടില്ല ; കോട്ടയത്ത് കർശന നിർദ്ദേശങ്ങളുമായി ജില്ലാ ഭരണകൂടം : നിർദ്ദേശങ്ങൾ ഇങ്ങന

കൊറോണക്കാലത്ത് ഓണക്കോടി വാങ്ങിക്കോളൂ.., പക്ഷെ കൈ കൊണ്ട് തൊടാനോ ധരിച്ച് നോക്കാനോ പാടില്ല ; കോട്ടയത്ത് കർശന നിർദ്ദേശങ്ങളുമായി ജില്ലാ ഭരണകൂടം : നിർദ്ദേശങ്ങൾ ഇങ്ങന

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കൊറോണ വൈറസ് സ്ഥിരീകരിക്കുന്നതിനിടയിൽ ഓണക്കാലത്ത് കടകളിലും വ്യവസായ വാണിജ്യ സ്ഥാപനങ്ങളിലും തിക്കും തിരക്കും ഒഴിവാക്കാൻ ജില്ലാ ഭരണകൂടം കർശന നിർദ്ദേശങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.

ഈ ഓണക്കാലത്ത് കോടി എടുക്കണമെങ്കിൽ ചില നിബന്ധനകൾ ജനങ്ങളും ഒപ്പം അവ വിൽക്കണമെങ്കിൽ കടയുടമകളും പാലിക്കണം. കടകൾക്ക് നൽകിയിട്ടുള്ള പ്രത്യേക നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വവുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇല്ലെങ്കിൽ നടപടിയെടുക്കും. നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേക ടീമിനെ നിയോഗിക്കും.

ഇതിനുപുറമെ വഴിയോര കച്ചവടക്കാർക്കായി പ്രത്യേക ഫീസ് വാങ്ങാതെ താൽക്കാലികമായി രജിസ്‌ട്രേഷൻ ചെയ്ത് ഐഡന്റിറ്റി കാർഡുകൾ സൗജന്യമായി അനുവദിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

സ്ഥാപനങ്ങളിൽ വരുന്നവർക്ക് ഫുട് ഓപ്പറേറ്റഡ് സാനിറ്റൈസർ ലഭ്യമാക്കണം. തുണിക്കടകളിൽ വസ്ത്രങ്ങൾ കൈകൊണ്ട് തൊട്ട് പരിശോധിക്കാനോ, ധരിച്ച് നോക്കാനോ വസ്ത്രങ്ങൾ വിറ്റത് തിരികെ വാങ്ങാനോ പാടില്ല.

കൂടാതെ 500ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ളതും 5 ജീവനക്കാരിൽ കൂടുതലുള്ളതുമായ എല്ലാ സ്ഥാപനങ്ങളിലും തെർമൽ സ്‌കാനിംഗ് സംവിധാനം ഏർപ്പെടുത്തണം. കടയിൽ എത്തുന്നവരുടെ പേര്, ഫോൺ നമ്ബർ, സന്ദർശിച്ച സമയം എന്നിവ രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

ശരീര താപനില സാധാരണ നിലയിലുള്ളവരെ മാത്രമേ തുണിക്കടകൾ, സൂപ്പർമാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, ജ്വല്ലറികൾ, ബേക്കറികൾ, ഹോട്ടലുകൾ, ചെരുപ്പുകടകൾ, മൊബൈൽ ഷോപ്പുകൾ, മത്സ്യമാംസ വിൽപ്പന സ്റ്റാളുകൾ എന്നിവിടങ്ങളിൽ കടത്തിവിടാവൂ എന്നും നിർദ്ദേശമുണ്ട്.

പൊതുജനങ്ങൾക്കായുള്ള ഈ നിർദ്ദേശങ്ങളെല്ലാം കടകളുടെ ഉള്ളിലും പുറത്തും എഴുതി പ്രദർശിപ്പിക്കണം. പരമാവധി ഹോം ഡെലിവറി സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഡിജിറ്റൽ മാർഗ്ഗത്തിലൂടെ പണം വാങ്ങാൻ ശ്രമിക്കണം. ഭക്ഷ്യശാലകളിൽ പരിസ്ഥിതി സൗഹൃദമായ ഡിസ്‌പോസിബിൾ ഗ്ലാസ്സുകളും പാത്രങ്ങളും ഉപയോഗിക്കണം.

ഓണക്കാലത്ത് കടയുടമകൾക്കുള്ള നിർദ്ദേശങ്ങൾ

സ്ഥാപനത്തിനുള്ളിൽ ഒരേ സമയം ഉൾക്കൊള്ളാവുന്ന പരമാവധി ആളുകളുടെ എണ്ണം പ്രദർശിപ്പിക്കണം.

സാമൂഹിക അകലം കർശനമായി പാലിക്കാൻ ടോക്കൺ സംവിധാനം ഏർപ്പെടുത്തണം.

ആളുകൾ നിൽക്കേണ്ട സ്ഥാനങ്ങൾ പ്രത്യേകം അടയാളപ്പെടുത്തണം
എല്ലാ കടകളിലും രജിസ്റ്റർ സൂക്ഷിക്കണം.

ജീവനക്കാർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ രേഖപ്പെടുത്തി ഇവരെ മാറ്റി നിർത്തണം.

ജീവനക്കാരും ഉപഭോക്താക്കളും മാസ്‌ക് ശരിയായ വിധത്തിൽ ധരിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

തെർമൽ സ്‌കാനർ ഉപയോഗിച്ച് താപനില പരിശോധിക്കണം
സാനിറ്റൈസർ നൽകിയതിനു ശേഷം മാത്രമേ ജീവനക്കാരെയും ഉപഭോക്താക്കളേയും കടകളിൽ പ്രവേശിപ്പിക്കാവൂ.

എയർ കണ്ടീഷനുകൾ പൂർണ്ണമായും ഒഴിവാക്കണം

ദിവസവും സ്ഥാപനവും പരിസരവും അണു വിമുക്തമാക്കണം

കടകളിലേയ്ക്ക് എത്തിക്കുന്ന ലോഡുകൾ പ്രവർത്തന സമയത്ത് മുൻപ് ഇറക്കണം

 

Tags :