play-sharp-fill

കൊവിഡ് ബാധിച്ച് മൂലവട്ടത്ത് വീണ്ടും മരണം ; മരിച്ചത് കുന്നമ്പള്ളി സ്വദേശി : വീഡിയോ കാണാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

സ്വന്തം ലേഖകൻ കോട്ടയം : മൂലവട്ടത്ത് വീണ്ടുമൊരു കോവിഡ് മരണം കൂടി. കൊല്ലാട് കുന്നമ്പള്ളി സ്വദേശിയാണ് വൈറസ് ബാധിച്ച് മരിച്ചത്. വീഡിയോ ഇവിടെ കാണാം വൈറസ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുന്നമ്പള്ളി തോപ്പിൽ മോൻ സി വർഗീസ് (48) ആണ് മരിച്ചത്. വൃക്ക രോഗത്തെ തുടർന്ന് ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇവിടെ നിന്നാകാം വൈറസ് ബാധിച്ചതെന്നാണ് പ്രാഥമിക വിവരം. കോവിഡ് ബാധിച്ച് ഒന്നരയാഴ്ചയായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇതേ തുടർന്ന് രോഗം മൂർച്ഛിക്കുകയും തുടർന്ന് ഇന്ന് […]

കോട്ടയത്ത് വീണ്ടും കൊവിഡ് മരണം: കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ചെങ്ങളം സ്വദേശി മരിച്ചു; സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടത്തി

തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലയിൽ കൊവിഡ് ബാധിച്ചു വീണ്ടും മരണം. കൊവിഡ് ബാധിച്ചു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിരുന്ന ചെങ്ങളം സ്വദേശി മരിച്ചു. ചെങ്ങളം മങ്ങാട്ട് വീട്ടിൽ തങ്കച്ചന്റെ മകൻ ഷിജി ടി.മങ്ങാട്ടാണ്(23) മരിച്ചത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്നു ജൂലായ് 17 മുതൽ ഷിജി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആഗസ്റ്റ് 21 ന് ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് ആയി. തുടർന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് ഐസൊലേഷൻ വാർഡിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു […]

സെക്രട്ടറിയേറ്റിലെ ഫയൽ കത്തിയ സംഭവം : കോട്ടയത്ത് യുഡിഎഫ് കരിദിനം ആചരിച്ചു

സ്വന്തം ലേഖകൻ കോട്ടയം : സെക്രട്ടറിയേറ്റിൽ ഫയൽ കത്തിച്ചതുമായി ബന്ധപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ വ്യാപകമായി യുഡിഎഫ് ഘടകങ്ങൾ കരിദിനം ആചരിച്ചു. ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ലാതല പ്രതിഷേധയോഗം ശ്രീ തിരുവഞ്ചൂർ രാധാകഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു . യു ഡി എഫ് ജില്ലാ ചെയർമാൻ ജോസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു . മോൻസ് ജോസഫ് എംഎൽഎ , ജോയ് എബ്രഹാം ,കെ പി സി സി ജനറൽ സെക്രട്ടറിമാരായ ടോമി കല്ലാനി ,പി […]

കോട്ടയം നഗരത്തിലെ വ്യാവസായിക കേന്ദ്രമായ കഞ്ഞിക്കുഴിയിൽ കെട്ടിട വാടക രണ്ടര രൂപ മാത്രം..! സ്‌ക്വയർഫീറ്റിന് രണ്ടര രൂപ നിരക്കിൽ കെട്ടിടം വാടകയ്ക്കു നൽകിയത് നഗരസഭ; തട്ടിപ്പിനു കൂട്ടു നിൽക്കുന്നത് കൗൺസിലർമാരും ഉദ്യോഗസ്ഥ വൃന്ദവും

ബാലചന്ദ്രൻ കോട്ടയം: നഗരസഭയിലെ ഏറ്റവും തിരക്കേറിയ വ്യാവസായ കേന്ദ്രമായ കഞ്ഞിക്കുഴിയിൽ ഒരു കടമുറി വാടകയ്ക്കു വേണമെങ്കിൽ എന്തു വാടക നൽകേണ്ടി വരും. വാടകയുടെ തോത് മാറുമെങ്കിലും സ്‌ക്വയർ ഫീറ്റിന് രണ്ടര രൂപ നിരക്കിൽ, കഞ്ഞിക്കുഴിയിൽ എന്നല്ല കോട്ടയം ജില്ലയിൽ ഒരിടത്തും കെട്ടിടം വാടകയ്ക്കു ലഭിക്കില്ല. എന്നാൽ, നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു കഞ്ഞിക്കുഴിയിൽ ഈടാക്കുന്ന വാടകയാണ് ഇത്. സ്‌ക്വയർഫീറ്റിന് രണ്ടര രൂപ മാത്രം…! കഞ്ഞിക്കുഴിയിലെ നഗരസഭയുടെ ഷോപ്പിംങ് കോംപ്ലക്‌സിലെ മുറികളാണ് സ്‌ക്വയർ ഫീറ്റിന് രണ്ടര രൂപ നിരക്കിൽ വാടകയ്ക്കു നൽകിയിരിക്കുന്നത്. സ്‌ക്വയർ ഫീറ്റിന് നൂറും നൂറ്റൻപതും […]

ശുചിത്വ പദവിയിലേക്ക് അയർക്കുന്നം ഗ്രാമപഞ്ചായത്ത്; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശുചിത്വ പ്രഖ്യാപനം നടത്തി

തേർഡ് ഐ ബ്യൂറോ കോട്ടയം: ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ശുചിത്വ പദവിയിലേക്ക് അയർക്കുന്നം ഗ്രാമപഞ്ചായത്ത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ശുചിത്വ പദവി പ്രഖ്യാപിച്ചു. ശുചിത്വ പരിപാലനം ഇല്ലാതെ, മാലിന്യനിർമ്മാർജ്ജനം ഇല്ലാതെ, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം ഇല്ലാതെ, നമ്മുടെ നാടിന് മുന്നോട്ടു പോകാൻ കഴിയില്ല എന്നും, നാടിന്റെ സൗന്ദര്യം കൈവരാൻ പ്രാപ്തമായ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കാൻ എല്ലാ പിന്തുണകളും നൽകാമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ. ജി. […]

വിവാഹം  ലവ് മാര്യേജായതിനാല്‍ പോസിറ്റീവിനേക്കാള്‍ ഏറെ നെഗറ്റീവാണ്  കേട്ടത് ;  എത്രയും വേഗം ഡിവോഴ്സ് ആവാൻ കാത്തിരിക്കുന്നുവെന്നും കമന്റുകൾ വന്നിരുന്നു : വെളിപ്പെടുത്തലുമായി സീരിയൽ താരം സ്വാതി

സ്വന്തം ലേഖകൻ കൊച്ചി : മലയാളികളുടെ  സീരിയൽ  താരമാണ് സ്വാതി. ഭ്രമണം എന്ന പരമ്പരയില്‍ കൂടി എത്തി  വളരെ പെട്ടന്ന് തന്നെ  ആരാധകരുടെ മനസ്സ് സ്വാതി   കീഴടക്കിയത്. സ്വാതിയുടെ പ്രണയവും  പിന്നീട് ഉണ്ടായ  വിവാഹവുമൊക്കെ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയില്‍ ആഘോഷം ആക്കുകയും ചെയ്തിരുന്നു. സ്വാതി അഭിനയിക്കുന്ന ഭ്രമണം സീരിയലിന്റെ ക്യാമറമാന്‍ പ്രതീഷ് നെന്മാറെയാണ് താരം വിവാഹം കഴിച്ചത്. തന്റെ വിവാഹ ശേഷം നേരിട്ട വെല്ലുവിളികളെ കുറിച്ച്‌ മനസ്സ് തുറക്കുകയാണ് സ്വാതി ഇപ്പോള്‍. തന്റെ വിവാഹം ലവ് മാര്യേജായതിനാല്‍ പോസിറ്റീവിനേക്കാള്‍ ഏറെ നെഗറ്റീവാണ് താന്‍ […]

കോട്ടയത്ത് കോവിഡ് പ്രതിരോധത്തിന് ക്വിക് റെസ്‌പോൺസ് ടീമുകളും ; നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ജില്ലാ കളക്ടർ രൂപീകരിച്ച വില്ലേജ് തല ക്വിക് റെസ്‌പോൺസ് ടീമുകളുടെ പരിശോധന സജീവം. അസിസ്റ്റന്റ് ഇൻസിഡന്റ് കമാൻഡർമാരായ ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ റവന്യൂ, പൊലീസ്, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘമാണ് ജില്ലയിൽ എല്ലാ കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നത്. വ്യാപാര സ്ഥാപനങ്ങൾക്കു പുറമെ പൊതു സ്ഥലങ്ങളിലെ കോവിഡ് പ്രതിരോധ ലംഘനങ്ങൾക്കെതിരെയും ഇവർ നടപടി സ്വീകരിക്കും. ക്വിക് റെസ്‌പോൺസ് സംഘത്തിന്റെ […]

ഇന്റഗ്രേറ്റഡ് പവർലൂമിൻ്റെ തുണിത്തരങ്ങൾ വിൽപ്പന ആരംഭിച്ചു

സ്വന്തം ലേഖകൻ കോട്ടയം : ഇന്റഗ്രേറ്റഡ് പവർലൂം അമയന്നൂരുള്ള തങ്ങളുടെ ഫാക്ടറി വളപ്പിൽ ആരംഭിച്ച മലയാളം മിൽസ് എന്ന പേരിലുള്ള ഔട്ട്ലെറ്റിലെ തുണിത്തരങ്ങളുടെ ആദ്യവില്പന ചെയർമാൻ ജോയിസ് കൊറ്റത്തിൽ നിർവഹിച്ചു. ജില്ലാപഞ്ചായത്തംഗം ലിസമ്മ ബേബി തുണിത്തരങ്ങൾ ഏറ്റുവാങ്ങി. ബോർഡ് അംഗങ്ങളായ ആലീസ് സിബി,സരസമ്മ. കെ,മനോജ് പള്ളിക്കത്തോട് എന്നിവർ പ്രസംഗിച്ചു.

അഞ്ചൽ ഉത്ര വധക്കേസ്: സൂരജിന്റെ അമ്മയെയും സഹോദരിയേയും കുടുക്കിയത് മൊഴിയിലെ വൈരുദ്ധ്യങ്ങള്‍; ഉത്രയെ കൊലപ്പെടുത്തുന്നതിന് മുമ്പ് തന്നെ സ്വര്‍ണാഭരണങ്ങള്‍ സൂരജ് ലോക്കറില്‍ നിന്നും മാറ്റിയതില്‍ അറിവുണ്ടായിട്ടം ഇരുവരും മൗനം പാലിച്ചു; ഉത്രയുടെ സ്വർണം സൂര്യയുടെ സഹോദരിയുടെ വിവാഹത്തിനായി നോട്ടമിട്ടു; അന്വേഷണ സംഘം പരിശോധിച്ചത് ഒരു ലക്ഷത്തിലേറെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍; സൂര്യക്കും രേണുകക്കുമെതിരെ ​ഗൂഡാലോചന, തെളിവു നശിപ്പിക്കൽ, ​ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ

സ്വന്തം ലേഖകൻ കൊല്ലം: ഉത്ര വധക്കേസില്‍ പ്രതിയായ സൂരജിന്റെ മാതാവിനെയും സഹോദരിയെയും കുടുക്കിയത് മൊഴികളിലെ വൈരുദ്ധ്യം. സൂരജ് തെറ്റു ചെയ്തു എന്ന് അറിവുണ്ടായിട്ടും ഇരുവരും ഇക്കാര്യം മറച്ചു വച്ചു. ഉത്രയ്ക്ക് അണലിയുടെ കടിയേറ്റ സംഭവത്തിലെ ദുരൂഹതകളാണ് സൂരജിന്റെ കുടുംബാംഗങ്ങളെ പൊലീസിന്റെ നിരീക്ഷണത്തിലാക്കിയത്. ഈ നിരീക്ഷണം തുടരവേയാണ് അന്വേഷണ സംഘത്തിന്റെ കെണിയില്‍ ഇരുവരും വീഴുന്നത്. ഇവര്‍ നൽകിയ മൊഴികളില്‍ അടിമുടി വ്യത്യാസം ഉണ്ടായിരുന്നു. വീടിനു പുറത്തു വച്ചാണ് അണലി കടിച്ചതെന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍ താന്‍ വീട്ടിനുള്ളില്‍ വച്ച്‌ കടിപ്പിച്ചതാണെന്ന് സൂരജ് മൊഴി നല്‍കി. ഇതോടെ […]

മരങ്ങാട്ടുപള്ളിയിൽ ഉദ്ഘാടനത്തിലേറ്റുമുട്ടി ജോസ് ജോസഫ് വിഭാഗങ്ങൾ: പഞ്ചായത്തിൽ ഉദ്ഘാടന മാമാങ്കം സജീവം..!

തേർഡ് ഐ ബ്യൂറോ കോട്ടയം: പഞ്ചായത്ത് തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതോടെ മറങ്ങാട്ടുപിള്ളിയിൽ ഉദ്ഘാടനങ്ങളും വിവാദങ്ങളും അരങ്ങുതകർക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ പി.എം.ജി.എസ്.വൈ റോഡ് പദ്ധതി, നവീകരിച്ച കെ എം മാണി മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാൾ, കുടുംബാരോഗ്യ കേന്ദ്രം, അംഗൻവാടി, വിശ്രമകേന്ദ്രം, പൊതു ശൗചാലയം എന്നിവയുടെ ഉദ്ഘാടനം നടന്നു. കേരളാ കോണ്ഗ്രസിലെ പിളർപ്പിനെ തുടർന്ന് ഓരോ ഉദ്ഘാടനവും ഓരോ വിവാദങ്ങൾക്ക് തിരികൊളുത്തുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് ആയ കോണ്ഗ്രസിലെ ആൻസമ്മ സാബുവും ജോസഫ് ഗ്രൂപ്പ് അംഗങ്ങളും ഒരുഭാഗത്തും മുൻ പ്രസിഡന്റും കെഎം മാണിയുടെ സഹോദരന്റെ മരുമകൾ ഡോ. […]