ശുചിത്വ പദവിയിലേക്ക് അയർക്കുന്നം ഗ്രാമപഞ്ചായത്ത്; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശുചിത്വ പ്രഖ്യാപനം നടത്തി

ശുചിത്വ പദവിയിലേക്ക് അയർക്കുന്നം ഗ്രാമപഞ്ചായത്ത്; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശുചിത്വ പ്രഖ്യാപനം നടത്തി

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ശുചിത്വ പദവിയിലേക്ക് അയർക്കുന്നം ഗ്രാമപഞ്ചായത്ത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ശുചിത്വ പദവി പ്രഖ്യാപിച്ചു.

ശുചിത്വ പരിപാലനം ഇല്ലാതെ, മാലിന്യനിർമ്മാർജ്ജനം ഇല്ലാതെ, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം ഇല്ലാതെ, നമ്മുടെ നാടിന് മുന്നോട്ടു പോകാൻ കഴിയില്ല എന്നും, നാടിന്റെ സൗന്ദര്യം കൈവരാൻ പ്രാപ്തമായ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കാൻ എല്ലാ പിന്തുണകളും നൽകാമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ. ജി. ഹരികൃഷ്ണൻ ശുചിത്വ പദവി കൈവരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വിശദീകരിക്കുകയും ‘അഴകുള്ള അയർക്കുന്നം’ എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ പഞ്ചായത്ത് മുൻപോട്ട് കൊണ്ടുപോകുന്നത് എന്ന് അറിയിക്കുകയും ചെയ്തു.

ചടങ്ങിൽ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി. റ്റി ശശീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി, കോട്ടയം ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബി ആശംസ അറിയിച്ചു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് മാത്യു സ്വാഗതവും, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആലീസ് രാജു കൃതജ്ഞതയും അർപ്പിച്ചു.

ഹരിതകേരളം മിഷൻ പ്രതിനിധികൾ, ഹരിതകർമ്മസേന അംഗങ്ങൾ, മുൻ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മറ്റു പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.