play-sharp-fill

ഇനി സ്വന്തമായി വാഹനം ഇല്ലെങ്കിലും കൊവിഡിനെ പേടിക്കണ്ട: യാത്രകൾക്ക് സർക്കാർ അംഗീകാരത്തോടെ ലാ ക്യാബ്സ് കോട്ടയത്തും

സ്വന്തം ലേഖകൻ കോട്ടയം : കൊവിഡ് കാലത്ത് ഏറ്റവുമധികം വിഷമിപ്പിക്കുന്നത് യാത്രകൾ തന്നെയാണ്. സ്വന്തമായി വാഹനം ഇല്ലാത്തവർക്ക് കൊവിഡ് കാല യാത്രകൾ ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. പൊതുഗതാഗത മാർഗങ്ങളിൽ കൊവിഡ് പടരുമെന്ന ഭീതി തന്നെയായിരുന്നു ആളുകളെ ഭയപ്പെടുത്തിയിരുന്നത്. ഈ ആശങ്കയ്ക്ക് ഒരു പരിഹാരമായാണ് കോട്ടയത്ത് ലാ ക്യാബ്സ് എത്തുന്നത്. യാത്രകൾ ഇഷ്ടമില്ലാത്തവർ ഏതു സമൂഹത്തിലും കുറവായിരിക്കും. സ്വന്തമായി വാഹനം ഇല്ലെന്നു കരുതി ആരും യാത്രകൾ പോകാതിരിക്കേണ്ട കാര്യം ഇന്നില്ല. ടാക്സി പിടിച്ചോ ബസ്സിലോ ഒക്കെ യാത്രകൾ പോകാവുന്നതാണ്. പക്ഷേ സ്വന്തമായി വാഹനമോടിച്ച്‌ യാത്രകൾ പോകുവാൻ […]

ക്രിസ്തുമസ്‌ സ്‌പെഷ്യൽ “അക്കാപ്പെല്ല” ശ്രദ്ധേയമാകുന്നു

സ്വന്തം ലേഖകൻ ഭരണങ്ങാനം : ക്രിസ്തുമസ് ദിനത്തിനോടനുബന്ധിച്ച് സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തിലെ വികാർ ഫാ. അഗസ്റ്റിൻ തെരുവത്ത്, അസിസ്റ്റൻറ് വികാർ ഫാ. മാത്യു കുരിശുമ്മൂട്ടിൽ, ഫാ. അബ്രാഹം തകിടിയേൽ എന്നിവരുടെ നേതൃത്വത്തിൽ ഇരുപത്തിയഞ്ചോളം കൊച്ചുകലാപ്രതിഭകൾ അണിനിരന്ന ക്രിസ്തുമസ് സ്‌പെഷ്യൽ “അക്കാപ്പെല്ല” ശ്രദ്ധേയമാകുന്നു. പാർട്ടുകളായുള്ള കോറൽ സിംഗിങ്ങിനോടൊപ്പം സംഗീതോപകരണങ്ങളുടെ ശബ്ദവും വോക്കൽ അറേഞ്ചമെന്റ്, ശരീരഭാഗങ്ങളുടെ ഉപയോഗം എന്നിവയിലൂടെ ക്രമീകരിക്കുന്ന രീതിയാണിത്. “അന്നൊരുനാൾ ബെത് ലഹേമിൽ” എന്നുതുടങ്ങുന്ന ഗാനമാണ് ഇപ്രകാരം നാലുപാർട്ടുകളും മ്യൂസിക്കൽ കീബോർഡ്, ബേസ് ഗിറ്റാർ, ഡ്രംസ് എന്നിവയ്ക്ക് പകരം വോക്കൽ അറേഞ്ചമെന്റ്, ശരീരഭാഗങ്ങളുടെ […]

പ്രതിസന്ധികളെ സമർത്ഥമായി അതിജീവിച്ച ഭരണാധികാരിയാണ് കെ കരുണാകരൻ: രഞ്ജു കെ മാത്യു

സ്വന്തം ലേഖകൻ കോട്ടയം: പ്രതിസന്ധികളെ സമർത്ഥമായി അതിജീവിച്ച് വിജയം വരിച്ച ഭരണാധികാരിയാണ് കെ കരുണാകരനെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു പറഞ്ഞു. സിവിൽ സർവ്വീസ് മേഖലയ്ക്കും കേരള പൊതു സമൂഹത്തിനും അദ്ദേഹം ഒട്ടനവധി കാര്യങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ജീവനക്കാർ ഇന്നനുഭവിക്കുന്ന ഭൂരിപക്ഷം ആനുകൂല്യങ്ങളും അദ്ദേഹത്തിന്റെ ഭരണകാലത്ത് ലഭ്യമായതാണെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയം കളക്ട്രേറ്റിന് മുമ്പിൽ കേരള എൻ ജി ഒ അസോസിയേഷൻ സംഘടിപ്പിച്ച കെ കരുണാകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . […]

നാഡീജ്യോതിഷവും ആഭിചാരക്രിയകളും നടത്താനെന്ന വ്യാജേന വീട്ടമ്മയെ പീഡിപ്പിച്ച 30കാരന്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നാഡീജ്യോതിഷത്തിന്റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച 30കാരന്‍ അറസ്റ്റില്‍. കിഴുവിലം ഒറ്റപ്ലാമുക്ക് സാന്ത്വനത്തില്‍ മനു എന്ന മിഥുനാണ് അറസ്റ്റിലായത്. ജ്യോതിഷം നോക്കാനെത്തിയ വീട്ടമ്മയെ ആഭിചാരക്രിയകള്‍ നടത്തുകയാണെന്ന വ്യാജേനയാണ് ബലാല്‍ക്കാരമായി പീഡിപ്പിച്ചത്. വീട്ടില്‍ തന്നെയാണ് ഇയാളുടെ മഠവും. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആറ്റിങ്ങല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് ഷാജി, എസ്‌ഐ എസ് സനൂജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

കന്യാസ്ത്രീയുടെ വഴിവിട്ട ബന്ധം വിനയായി; ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫിയുടെ സ്വന്തം ‘തോമസ്‌കുട്ടി’; ഹൈമനോ പ്ലാസ്റ്റിക്ക് സര്‍ജറി നടത്തി കന്യചര്‍മ്മം കൃത്രിമമായി വച്ചു പിടിപ്പിച്ച സെഫിയും, ലിംഗാഗ്രത്തില്‍ കാന്‍സര്‍ എന്ന് വാദിച്ച ഫാ. തോമസ് കോട്ടൂരും അവസാന വട്ടവും രക്ഷപെടാൻ ശ്രമം നടത്തി;എല്ലാം മുകളിലിരുന്നവൻ കണ്ടു

സ്വന്തം ലേഖകന്‍ കോട്ടയം: സിസ്റ്റര്‍ അഭയക്കൊലക്കേസില്‍ നിര്‍ണ്ണായക തെളിവായത് പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധം. ‘തോമസ് കുട്ടി’യെന്നാണ് ഫാ.തോമസിനെ സെഫി വിളിച്ചിരുന്നത്. ഈ വഴിവിട്ട ബന്ധം തെളിയിക്കാന്‍ കാരണമായത് അടയ്ക്കാ രാജുവിന്റെ സാന്നിധ്യമാണ്. അഭയ കൊലക്കേസില്‍ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തം തടവും ശിക്ഷ. ഇതിനുപുറമേ അഞ്ചുലക്ഷം രൂപ പിഴയുമൊടുക്കണം. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അതിക്രമിച്ചു കടന്നതിന് ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് ഒരുലക്ഷം […]

വാഗമണ്ണിലെ ലഹരിപ്പാര്‍ട്ടി; അറസ്റ്റിലായവരില്‍ കൊച്ചിയിലെ യുവനടി ബ്രിറ്റി വിശ്വാസും

സ്വന്തം ലേഖകന്‍ കോട്ടയം: വാഗമണ്ണില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിച്ച അതേ സംഘം മൂന്നാറിലും കൊച്ചിയിലും സമാനമായ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നതായി പോലീസിന്റെ കണ്ടെത്തല്‍. ലഹരിപ്പാര്‍ട്ടിയില്‍ അറസ്റ്റിലായവരില്‍ കൊച്ചിക്കാരിയായ യുവനടി ബ്രിറ്റി വിശ്വാസും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. . ബംഗാള്‍ സ്വദേശികളാണ് ബ്രിറ്റിയുടെ അച്ഛനമ്മമാര്‍. പക്ഷേ, നടി ജനിച്ചതും വളര്‍ന്നതും കൊച്ചിയിലാണ്. നിശാപാര്‍ട്ടിക്ക് എത്തിച്ച സ്റ്റാമ്പ്, എംഡിഎംഎ, ഹെറോയിന്‍, കഞ്ചാവ് ഉള്‍പ്പെടെയുള്ള മാരക ലഹരി വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. മൂന്ന് പേരുടെ പിറന്നാള്‍ ആഘോഷത്തിലാണ് വാഗമണ്ണില്‍ ഇത്തരത്തില്‍ ഒരു പാര്‍ട്ടി സംഘടിപ്പിച്ചത്. സംഘത്തിന് മയക്കുമരുന്ന് എത്തിക്കുന്നത് തൊടുപുഴ സ്വദേശി […]

ആകര്‍ഷകമായ ക്രിസ്തുമസ് ഓഫറുകളുമായി താഴത്തങ്ങാടി തെക്കേതോപ്പില്‍ ഹൈപ്പര്‍മാര്‍ക്കറ്റ്

സ്വന്തം ലേഖകന്‍ കോട്ടയം:  കോവിഡ് മഹാമാരിയ്ക്കിടയിലും ക്രിസ്തുമസ് ആഘോഷമാക്കാനൊരുക്കുകയാണ് കോട്ടയം പട്ടണം. ഇത്തവണയും വിപണിയിലെ താരം കേക്കുകള്‍ തന്നെയാണ്. കോവിഡ് കാലമായതിനാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി വീട്ടില്‍ തന്നെ കേക്ക് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് വീട്ടമ്മമാര്‍. കേക്ക് നിര്‍മ്മാണത്തിനാവശ്യമായ എല്ലാ കൂട്ടുകളും ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുകയാണ് താഴത്തങ്ങാടി തെക്കേതോപ്പില്‍ ഹൈപ്പര്‍മാര്‍ക്കറ്റ്. വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാണെങ്കിലും ഗുണമേന്മയില്‍ മുന്‍പന്തിയിലുള്ള സാധനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ഇതിന് പുറമേ വ്യത്യസ്ത ഫ്‌ളേവറിലുള്ള കേക്കുകള്‍ക്കും തെക്കേത്തോപ്പില്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആരാധകരേറെയാണ്. നൂറ് രൂപ മുതല്‍ ഇവ ലഭ്യമാണ്. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി, […]

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ; യുവാവ് ധനസഹായം തേടുന്നു

സ്വന്തം ലേഖകന്‍ കോട്ടയം: തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ ആറുപറ വീട്ടില്‍ രാമചന്ദ്രന്റെയും ഷൈലജയുടെയും മകന്‍ ശരത് എ.ആര്‍ (29) വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ധനസഹായം തേടുന്നു. തിരുവാര്‍പ്പ് കൊച്ചമ്പലം സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറായിരുന്ന ശരത് ഒരു വര്‍ഷത്തിലധികമായി ഡയാലിസിസ് വിധേയനാകുന്നുണ്ട്. അടിയന്തിരമായി ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ ഇനി ജീവന്‍ രക്ഷിക്കാനാവൂ എന്നാണ് ശരത്തിനെ ചികിത്സിക്കുന്ന കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്നത്. വൃക്ക മാറ്റിവയ്ക്കലിനും തുടര്‍ചികിത്സയ്ക്കുമായി 15 ലക്ഷത്തിലദികം രൂപ ആവശ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. മകന്റെ കാര്യങ്ങള്‍ നോക്കേണ്ടതിനാല്‍ മാതാപിതാക്കള്‍ക്ക് ജോലി പോകാന്‍ കഴിയുന്നില്ല. […]

കിണറ്റിൽ വീണ് മരിച്ചത് ഒരു ഡസനോളം കന്യാസ്ത്രീകൾ; മഠങ്ങളിലെ കിണറുകള്‍ കൊലക്കളങ്ങളോ? തൂങ്ങി മരണമില്ല, വിഷം കഴിച്ച് മരണമില്ല; കിണറ്റില്‍ വീണ് മരിക്കുന്നത് കന്യാസ്ത്രീകള്‍ മാത്രം; വൈദികര്‍ കിണറ്റില്‍ വീണ് മരിക്കുന്നതേയില്ല..! കിണറുകൾ മൂടി കുഴൽ കിണർ കുത്തണം! സിസ്റ്റര്‍ അഭയയെ തല്ലിക്കൊന്ന് കിണറ്റിലിട്ടിട്ട് സുവിശേഷം പറഞ്ഞ് നടന്ന മാന്യന്മാര്‍ ഇനി അകത്തേക്ക്

ഏ കെ ശ്രീകുമാര്‍ കോട്ടയം: കന്യാസ്ത്രീ മഠങ്ങളിലെ കിണറുകള്‍ കൊലക്കളങ്ങളാകുന്നോ..? സംസ്ഥാനത്തെ കന്യാസ്ത്രീ മഠങ്ങളിലെ കിണറുകളെല്ലാം കന്യാസ്ത്രീകളുടെ ജീവിതം അവസാനിപ്പിക്കുന്നതിനുള്ള കൊലനിലങ്ങളായി മാറുകയാണ്. എന്നാല്‍, കന്യാസ്ത്രീ മഠങ്ങളില്‍ ആത്മഹത്യ ചെയ്യുന്ന ഒരു കന്യാസ്ത്രീ പോലും വിഷം കഴിച്ചോ, കൈയുടെ ഞരമ്പ് മുറിച്ചോ, കെട്ടിത്തൂങ്ങിയോ മരിക്കുന്നില്ല. ഇവരെല്ലാം മരിക്കുന്നതിനും ജീവനൊടുക്കുന്നതിനുമായി തിരഞ്ഞെടുക്കുന്നത് കിണറുകളാണ് എന്നതാണ് ഏറെ ചിന്തിപ്പിക്കുന്നത്…! പക്ഷേ, ഇതില്ലെല്ലാം വിരോധാഭാസമായി തോന്നുന്നത് സംസ്ഥാനത്ത് ഒരിടത്തു പോലും പോക്സോ കേസിലടക്കം ആരോപണങ്ങള്‍ നേരിടുന്ന ഒരു വൈദികന്‍ പോലും കിണറ്റില്‍ വീണു മരിച്ചില്ലെന്നതുമായി കൂട്ടി വായിക്കുമ്പോഴാണ്. സംസ്ഥാനത്തെ […]

‘അടിക്കല്ലേ അച്ഛാ..’ കുട്ടികളുടെ കണ്ണീര്‍ തുടച്ച് നാടും, പൊലീസും; കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോയില്‍ കുട്ടികളെ മര്‍ദിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ ഇയാളെ കണ്ടെത്താനായി പോസ്റ്റ് ഇട്ടിരുന്നു. ദൃശ്യങ്ങളിലെ ആളിനെക്കുറിച്ച് ചിലര്‍ നല്‍കിയ സൂചനകളില്‍നിന്നും ഇയാള്‍ ആറ്റിങ്ങല്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. ആറ്റിങ്ങല്‍ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പിതാവിന്റെ ക്രൂരത പുറംലോകത്തെ കാണിക്കാന്‍ അമ്മ തന്നെയാണ് ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.