നിങ്ങളെ വലിയ രോഗിയാക്കാൻ ചിക്കനിലും പഴംപൊരിയിലും നിറം: വൃത്തിയില്ലാത്ത അടുക്കള; പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് ഭക്ഷണ സാധനങ്ങൾ: ആകെ മൊത്തം അലമ്പായ 11 ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പിഴ; കുടുങ്ങിയത് ഹോട്ടൽ ഐശ്വര്യയും, അന്നാസും അടക്കമുള്ള ഹോട്ടലുകൾ

സ്വന്തം ലേഖകൻ കോട്ടയം: ചിക്കനും പഴംപൊരിയിലും നിറം ചേർത്ത് ആളുകളുടെ ആരോഗ്യം നശിപ്പിക്കാനിറങ്ങിയ ജില്ലയിലെ 11 ഹോട്ടലുൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പിഴ. ജില്ലയിലെ പ്രമുഖ 11 ഹോട്ടലുകളിൽ നിന്നും 28,000 രൂപ പിഴയായി ഈടാക്കിയ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ ഇവർ നോട്ടീസും നൽകി. മൂന്നു ദിവസമായി രാത്രി കാലത്താണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ ജില്ലയിലെ 44 ഹോട്ടലുകളിൽ പരിശോധന നടത്തിയത്. 18 സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസ് നൽകിയിട്ടുണ്ട്. 11 ഹോട്ടലുകളിൽ ഗുരുതരമായ പ്രശ്‌നങ്ങൾ കണ്ടെത്തിയവരിൽ നിന്നാണ് പിഴ ഈടാക്കിയത്. പാലാ ഈരാറ്റുപേട്ട റോഡിൽ പീജേയ്‌സ് […]

കാഞ്ഞിരപ്പള്ളിക്കാരി ഫാത്തിമേ നീ എവിടെയാണ്..! സർക്കാർ ജോലി വിളിക്കുമ്പോൾ ഫാത്തിമ അദൃശ്യ

സ്വന്തം ലേഖകൻ കോട്ടയം: കാഞ്ഞിരപ്പള്ളിക്കാരി ഫാത്തിമേ, നീ എവിടെയാണ്..! കോട്ടയത്തെ എല്ലാ വാട്‌സ്അപ്പ് ഗ്രൂപ്പുകളിലും ഇപ്പോൾ കറങ്ങുന്നത് ഫാത്തിമയെ തേടിയുള്ള സന്ദേശമാണ്. കാഞ്ഞിരപ്പള്ളി പുതുപ്പറമ്പിൽ പി.എ ഫാത്തിമ എന്ന പെൺകുട്ടിയുടെ വിലാസത്തോടു കൂടിയുള്ള പി.എസ്.സിയുടെ കോൾ ലെറ്ററാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ വാട്‌സ്അപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഫാത്തിമ ഇപ്പോൾ ഇവിടെയല്ല താമസമെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം. ഇവിടുത്തെ പോസ്‌റ്റോഫിൽ നിന്നുള്ള ആരോ ആണ് ഫാത്തിമയുടെ കയ്യിൽ പി.എസ്.സിയുടെ കോൾ ലെറ്റർ ലഭിക്കണമെന്ന ഉദ്ദേശത്തോടെ, കോൾ ലെറ്ററിന്റെ ചിത്രം പകർത്തി സോഷ്യൽ […]

അയ്മനം മിനിസ്റ്റേഡിയം കോംപ്ലക്സ് നിർമ്മാണ ഉദ്‌ഘാടനം 25 ന്

സ്വന്തംലേഖകൻ കോട്ടയം : അയ്മനം മിനിസ്റ്റേഡിയം കോംപ്ലക്സ് നിർമ്മാണ ഉദ്ഘാടനം 25 ന് 3 നു മന്ത്രി എം.എം.മാണി നിർവഹിക്കും. സംസ്ഥാന സർക്കാർ കിഫ്‌ബി ഫണ്ടിൽ നിന്നും സ്റ്റേഡിയത്തിന്റെ നിർമാണത്തിനായി 5.17 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ പരിധിയിലുള്ള ഒരു ഏക്കർ സ്ഥലത്തു രണ്ട് ബാഡ്മിന്റൺ കോർട്ട്,നീന്തൽകുളം ,ഇൻഡോർസ്‌റ്റേഡിയം തുടങ്ങി കായികതാരങ്ങളെ വാർത്തെടുക്കുന്നതിനുള്ള എല്ലാ സൗകര്യകളും ഒരുക്കു. ഉദ്ഘാടന ചടങ്ങിൽ സുരേഷ് കുറുപ്പ് എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത് പ്രസിഡന്റ് സണ്ണി പാമ്പാടി മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ സുധീർ ബാബു,മുൻ എം.എൽ.എ വൈക്കം വിശ്വൻ […]

ക്ഷേമ പെന്‍ഷനുകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കും: മന്ത്രി പി.തിലോത്തമന്‍

സ്വന്തംലേഖകൻ കോട്ടയം : സംസ്ഥാന സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനുകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്‍. സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിന പരിപാടികളോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ഭിന്നശേഷിക്കാര്‍ക്കായി നടത്തിയ സഹായ ഉപകരണ വിതരണക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി മേഖലയില്‍ സാമൂഹ്യ സുരക്ഷ ഉറപ്പാക്കും. പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളെ സമൂഹത്തിന്റെ മുന്‍പന്തിയിലെത്തിക്കാനുള്ള വിവിധയിനം പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുണ്ട്. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരുടെ പഠനം, തൊഴില്‍ പരിശീലനം, ആരോഗ്യം, പുനരധിവാസം എന്നിവ […]

വരള്‍ച്ച നേരിടാന്‍ കാര്യക്ഷമമായി തയ്യാറെടുക്കണം

സ്വന്തംലേഖകൻ കോട്ടയം : വരും മാസങ്ങളില്‍ അഭിമുഖീകരിക്കാനിടയുള്ള വരള്‍ച്ച  മുന്‍കൂട്ടി കണ്ട് ജല ലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കണമെന്ന് ജില്ലാ വികസന സമിതി.  ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ഇതു സംബന്ധിച്ച സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തു. നിര്‍മ്മാണത്തിലിരിക്കുന്ന കുടിവെളള പദ്ധതികളുടെ  പൂര്‍ത്തീകരണം വേഗത്തിലാക്കണമെന്നും കുടിവെള്ള വിതരണം തടസപ്പെടുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിന് മുന്‍കരുതല്‍  വേണമെന്നും സമിതി നിര്‍ദ്ദേശിച്ചു. ഈ വിഷയത്തില്‍ വാട്ടര്‍ അതോറിറ്റി, ജില്ലാ ഭരണകൂടം, ഫുഡ് സേഫ്റ്റി, ജില്ലാ […]

ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കു കൈകോർക്കാൻ ആപ്ദാമിത്രയെ അറിയാന്‍ വന്‍ തിരക്ക്

സ്വന്തംലേഖകൻ കോട്ടയം : പ്രളയകാലത്തെ അതിജീവിക്കാന്‍ ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ട ആപ്ദാമിത്ര പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന സ്റ്റാളില്‍ വന്‍ തിരക്ക്. രക്ഷാപ്രവര്‍ത്തനരീതികളുടെ പ്രദര്‍ശനം സ്റ്റാളില്‍ ക്രമീകരിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന് ശാസ്ത്രീയമായി പരിശീലനം ലഭിച്ച വോളണ്ടിയര്‍മാരുടെ ഗ്രൂപ്പാണ് ആപ്താ മിത്ര. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കേരള ഫയര്‍ ആൻഡ് റെസ്‌ക്യു വകുപ്പും കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 18 നും 40നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും ആപ്ദാ മിത്ര വോളണ്ടിയറാകാന്‍ കഴിയും. ഫയര്‍ഫോഴ്‌സിന്റ ജില്ലാ ഓഫീസില്‍ ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും മെഡിക്കല്‍ ചെക്കപ്പ് […]

ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് ആറുമാനൂരിൽ

സ്വന്തം ലേഖകൻ അയർക്കുന്നം: പള്ളം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം  റീജിയണൽ ക്യാൻസർ സെന്ററിന്റെ യൂണിറ്റായ ജില്ലാ ക്യാൻസർ സെന്റർ  കോഴഞ്ചേരിയുടെ നേതൃത്വത്തിൽ ക്യാൻസർ രോഗനിർണ്ണയ ക്യാമ്പ് ഇരുപത്തി ആറാം തീയ്യതി ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണി  വരെ ആറുമാനൂർ എൻ.എസ്.എസ് കരയോഗമന്ദിരത്തിൽ വച്ച് നടത്തുന്നു.  ഗർഭാശയക്യാൻസർ,വായിലുണ്ടാകുന്ന ക്യാൻസർ, ബ്രെസ്റ്റ് ക്യാൻസർ ,ത്വക്ക് ക്യാൻസർ അടക്കം സ്ത്രീകൾക്കും, പുരുഷൻമാർക്കും  ഉപകാരപ്പെടുന്ന ക്യാമ്പിൽ  രാവിലെ ഒമ്പത് മണിക്ക് ക്യാൻസർ അവബോധ ക്ലാസും ഉണ്ടായിരിക്കുമെന്ന് ബ്ലോക്ക് ഡിവിഷൻ മെമ്പർ ജോയിസ് കൊറ്റത്തിൽ […]

ഏറ്റുമാനൂരിന്റെ സമഗ്ര വികസനത്തിന് വൻ പദ്ധതിയുമായി നഗരസഭ: നഗരസഭയുടെ വികസന പദ്ധതികൾക്ക് അംഗീകാരം

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: പ്രളയത്തിൽ തകർന്ന ഏറ്റുമാനൂരിന്റെയും നാടിന്റെയും സമഗ്ര പുരോഗതി ലക്ഷ്യമിട്ട് നഗരസഭ സമർപ്പിച്ച വാർഷിക പദ്ധതിയ്ക്ക് അംഗീകാരം. റോഡുകളുടെ നിർമ്മാണത്തിനായ് 7 കോടി 40 ലക്ഷം രൂപയും , സീവേജ് ട്രീറ്റ്മെൻറ് പ്ളാന്റ് സ്ഥാപിക്കുന്നതിന് 6 കോടി 50 ലക്ഷം രൂപയും കാർഷിക മേഖലയുടെ സമഗ്രവികസനത്തിനായ് 1 കോടി 20 ലക്ഷം രൂപയും സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിനായ് 80 ലക്ഷം രൂപയും വകയിരുത്തിയ ഏറ്റുമാനൂർ – നഗരസഭയുടെ 2019 -20 ലെ വാർഷിക പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. പ്രളയത്തിൽ തകർന്ന നാടിനെ […]

തോക്ക് വേണ്ടേ വേണ്ട പന്ത് പിന്നെയും നോക്കാം: മന്ത്രി എം.എം മണി

സ്വന്തംലേഖകൻ കോട്ടയം :സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശന നഗരിയിലെ പോലീസ് സ്റ്റാളിലെത്തിയ വൈദ്യുതി മന്ത്രി എം.എം മണിയോട് ‘സാര്‍, ഇത് സെല്‍ഫ് ലോഡ് റൈഫിളാണ് ഒന്നെടുത്തു നോക്കിക്കോളൂ’ എന്നു പറഞ്ഞപ്പോള്‍ ‘ തോക്ക് വേണ്ടേ വേണ്ട, പ്രശ്‌നമായാലോ ‘ എന്ന മറുപടി കാണികള്‍ക്കിടയില്‍ ചിരി പടര്‍ത്തി. പിന്നീടെത്തിയത് എക്‌സൈസ് വകുപ്പിന്റെ സ്റ്റാളിലാണ്. പന്ത് പിന്നെയും നോക്കാമെന്ന് പറഞ്ഞ്  എറിഞ്ഞ പന്ത് ബാസ്‌ക്കറ്റില്‍ വീഴാഞ്ഞപ്പോള്‍ ‘ഉന്നം അത്ര പോരാ ‘ എന്ന് മന്ത്രിയുടെ കമന്റ്. ജില്ലാ കളക്ടര്‍ പി.കെ  സുധീര്‍ ബാബു, സബ് […]

ജലാശയങ്ങളിലേയ്ക്ക് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി

സ്വന്തംലേഖകൻ കോട്ടയം : മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ എന്നീ നദികളിലേയ്ക്കും മറ്റു ജലസ്രോതസ്സുകളിലേയ്ക്കും വച്ചിരിക്കുന്ന മാലിന്യക്കുഴലുകള്‍ കണ്ടെത്തുന്നതിനുള്ള ജനകീയ സര്‍വ്വേയുടെ രണ്ടാംഘട്ടം ഫെബ്രുവരി 26 ന് ആരംഭിക്കും.  ജില്ലാ ശുചിത്വ മിഷന്റെ നിര്‍ദ്ദേശാനുസരണം ഗ്രാമപഞ്ചായത്തുകളുടെ മേല്‍നോട്ടത്തില്‍ ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍ കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന സര്‍വ്വേ മാര്‍ച്ച് 2 നുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിനും അപൂര്‍ണ്ണമായ സര്‍വ്വേ വിവരങ്ങള്‍ പൂര്‍ണ്ണമാക്കി സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തുന്നതിനും തെള്ളകം, ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വെച്ച് നടന്ന തദ്ദേശ സ്ഥാപനതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു. സര്‍വ്വേയില്‍ വീടുകളില്‍ നിന്നും […]