ശാസ്ത്രി റോഡിലെ ഓഫിസുകളുടെ പ്രവർത്തനത്തെ പോലും ബാധിച്ച് പെന്തക്കോസ്ത് സഭയുടെ പ്രാർഥന: ഇരുപതിലേറെ മൈക്കുകൾ ഉപയോഗിച്ച് ശല്യമായി മാറി പ്രാർഥന; ദൈവത്തിന് പോലും സഹിക്കാനാവാത്ത പ്രാർത്ഥന നടത്തുന്നത് നഗരമധ്യത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: ദൈവത്തെ ആരാധിക്കാനും, പ്രാർത്ഥിക്കാനും ആർക്കും യാതൊരു തടസവുമില്ല. പക്ഷേ, ഇത്തരത്തിൽ നാട്ടുകാരെ മുഴുവൻ ശല്യം ചെയ്ത് പ്രാർത്ഥന നടത്തരുതെന്ന് മാത്രമാണ് കോട്ടയം നഗരത്തിൽ ശാസ്ത്രി റോഡിലുള്ളവർക്ക് പറയാനുള്ളത്. ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടയ്ക്കു സമീപത്ത് പ്രവർത്തിക്കുന്ന ട്രേഡ് സെന്ററിലെ പെന്തക്കോസ്ത് സഭയുടെ പ്രാർത്ഥനയാണ് പട്ടാപ്പകൽ നാട്ടുകാർക്കും, സമീപത്തെ ഓഫിസുകൾക്കും ശല്യവും അരോചകവുമായി മാറിയിരിക്കുന്നത്. ഇരുപതിലേറെ മൈക്കുകളും, ബോക്‌സുകളുമായാണ് ശാസ്ത്രി റോഡിൽ ട്രേഡ് സെന്ററിൽ ഇപ്പോൾ പെന്തക്കോത്സ് സഭാ വിശ്വാസികൾ പ്രാർത്ഥിക്കുന്നത്. സാധാരണ ആരാധനയും പ്രാർത്ഥനയും തങ്ങളുടെ ഹാളിനുള്ളിൽ മാത്രമാണ് […]

സർക്കാരിന്റെ സൗജന്യ തൊഴിലതിഷ്ഠിത പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

സ്വന്തം ലേഖകൻ കോട്ടയം: സർക്കാരിൻറെ സൗജന്യ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കുടുംബശ്രീയുടെ മേൽനോട്ടത്തിൽ പാലാ രാമപുരത്ത് പ്രവർത്തിക്കുന്ന ട്രെയിനിങ് സെൻറർഇൽ സ്മോൾ ഓഫീസ് അഡ്മിനിസ്ട്രേഷൻ എന്ന കോഴ്സിലേക്ക് കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളിലെ പഞ്ചായത്തുകളിൽ സ്ഥിരതാമസം ആയ മുസ്ലിം, ക്രിസ്ത്യൻ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽപെട്ട,ഡിഗ്രി പൂർത്തിയാക്കിയ പെൺകുട്ടികളിൽ (18-30)നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ഫീസ്, ഭക്ഷണം, താമസം, പഠനോപകരണങ്ങൾ എന്നിവ സൗജന്യമാണ്. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് എൻ സി വി റ്റി സർട്ടിഫിക്കറ്റും ആകർഷകമായ ശമ്പളത്തിൽ ജോലിയും […]

എൻജിഒ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് തുടക്കമായി

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് ഏറ്റുമാനൂരിൽ തുടക്കമായി. രാവിലെ പത്തിന് ജില്ലാ പ്രസിഡന്റ് രഞ്ജു കെ.മാത്യു പതാക ഉയർത്തി. തുടർന്ന് ജില്ലാ കൗൺസിലും, ജില്ലാ കമ്മിറ്റി യോഗവും വ്യാപാര ഭവനിൽ നടന്നു. തുടർന്ന് വാർഷിക റിപ്പോർട്ട് ജില്ലാ സെക്രട്ടറി വി.പി ബോബിനും വരവ് ചിലവ് കണക്ക് ജില്ലാ ട്രഷറർ സഞ്ജയ് എസ് നായരും അവതരിപ്പിച്ചു. ശമ്പള പരിഷ്‌കരണം, ആരോഗ്യ ഇൻഷ്വറൻസ് , വകുപ്പുകളുടെ സംയോജനം, ഖാദർ കമ്മിഷൻ റിപ്പോർട്ട്, എൻപിഎസ് ജീവനക്കാരുടെ വിഷയങ്ങൾ എന്നിവ കൗൺസിൽ യോഗം ചർച്ച ചെയ്തു. […]

നിയമം ലംഘിച്ച് പിടിക്കപ്പെട്ടവർക്കായി ബോധവത്കരണ ക്ലാസുമായി മോട്ടോർ വാഹന വകുപ്പ്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഗതാഗത നിയമം ലംഘിച്ച് പിടിയിലായവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ പഠന ക്ലാസ്. ആർ.ടി.ഒ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനയിൽ പിടികൂടിയവർക്കായാണ് ചങ്ങനാശേരി സർഗക്ഷേത്രയിൽ ക്ലാസ് നടത്തിയത്. റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് എൻഫോഴ്സ്മെന്റ് ആർ.ടിഒ ടോജോ എം തോമസ് ഉത്ഘാടനം ചെയ്തു. ചങ്ങനാശേരി സർഗ്ഗാക്ഷേത്ര കലാസാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ 100 അധികം ആളുകൾ പങ്കെടുത്തു. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുക, മോട്ടോർ സൈക്കിളിൽ രൂപ […]

നിര്യാതയായി

കോട്ടയം : വേളൂർ മനോജ്ഭവൻ പരേതനായ റ്റി. കെ കുട്ടിയുടെ ( റിട്ട. പഞ്ചായത്ത് എക്‌സിക്യൂട്ടിവ് ഓഫീസർ ) ഭാര്യയും വേളൂർ ഗവ. യു. പി സ്‌കൂൾ മുൻ അദ്ധ്യാപികയുമായിരുന്ന സുമതി (80 ) നിര്യാതയായി. മക്കൾ : ഡോ. മനോജ് കുമാർ ( അസി. ഡയറക്ടർ റീജിയണൽ കോൾട്രീ ഫാം മണർകാട് ), ജയശ്രീ പി. കെ. ( ലാബ് ടെക്‌നീഷ്യൻ, ഗവ. ഹോമിയോ ആശുപത്രി, ചേർത്തല ) മരുമക്കൾ : പ്രൊഫ. നിഷ സുരേന്ദ്രൻ ( സ്‌കൂൾ ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ […]

വാകത്താനത്തും ഇനി കളരി പഠിക്കാം; ആയുർവേദ ചികിത്സയ്ക്കും അവസരം: ആഞ്ജനേയ കളരിയുടെ ഉദ്ഘാടനം ഒക്ടോബർ അഞ്ച് ശനിയാഴ്ച

സ്വന്തം ലേഖകൻ വാകത്താനം: വാകത്താനത്തിന്റെ മണ്ണിൽ ഇനി കളരിയുടെ ചുവടുകൾ ഉറച്ചു തുടങ്ങി. വാളും ചുരികയും ആയുർവേദ വിധിപ്രകാരമുള്ള ചികിത്സകളും ഇനി വാകത്താനത്തിന്റെ മണ്ണിൽ ലയിക്കും. മൂന്നര പതിറ്റാണ്ടിന്റെ കളരി – ചികിത്സാ പാരമ്പര്യമുള്ള ആഞ്ജനേയ കളരി സംഘമാണ് ഇനി വാകത്താനത്തേയ്ക്കും എത്തുന്നത്. ആയുർവേദ ചികിത്സാലയം വാകത്താനത്ത് കാട മുറിയിൽ കളരി അഭ്യാസത്തിന് എല്ലാവിധ സൗകര്യങ്ങളോടും കൂടി ഒരു കേന്ദ്രമാണ് ആരംഭിക്കുന്നത. .കളരി കേന്ദ്രം കളരി അഭ്യാസത്തിൽ കേന്ദ്ര ഗവൺമെന്റ് ആദരം ഏറ്റു വാങ്ങിയ പദ്മശ്രീ മീനാക്ഷി ഗുരുക്കൾ (വടകര)ക്കും. ഒക്ടോബർ അഞ്ച് ശനിയാഴ്ച […]

തിരുനക്കര ഓക്‌സിജൻ ഷോറൂമിൽ വൻ മോഷണം .നഗരമദ്ധ്യത്തിൽ മോഷണം നടന്നത് പോലീസിന്റെ മൂക്കിൻ തുമ്പിൽ ; ഷട്ടർ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷടാവ് ലക്ഷങ്ങളുടെ മൊബൈൽ ഫോൺ കവർന്നതായി സംശയം, പ്രതി മോഷ്ടിച്ചത് കവറിലിരുന്ന മൊബൈൽ ഫോണുകൾ മാത്രം.

ക്രൈം ഡെസ്‌ക് കോട്ടയം : നഗരമദ്ധ്യത്തിൽ തിരുനക്കര ഓക്‌സിജൻ മൊബൈൽ ഷോറൂമിൽ വൻ മോഷണം . ഷോറൂമിന്റെ ഷട്ടറിന്റെ നടുഭാഗം കമ്പിയോ കനമുള്ള വസ്തുകളോ ഉപയോഗിച്ച് ഉയർത്തിയ ശേഷം ഇരുസൈഡിലെയയും പൂട്ട് തകർക്കുയായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. ഇതുവഴിയാണ് മോഷ്ടാവ് അകത്ത് കടന്നത് എന്നാണ് പ്രാഥമിക നിഗമനം. അകത്ത് കടന്ന മോഷ്ടാവ് ലക്ഷങ്ങളുെട മൊബൈൽഫോണും പണവും കവർന്നതായാണ് സൂചന. സംഭവത്തിൽ വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതി മോഷ്ടിച്ചത് കവറിൽ ഇരുന്ന മൊബൈൽ ഫോണുകൾ മാത്രമാണ്. […]

ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണവുമായി യുവജന ക്ഷേമ ബോർഡ്

സ്വന്തം ലേഖകൻ കോട്ടയം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം കോട്ടയം, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്, ദേവസ്വം ബോർഡ് കോളേജ് തലയോലപ്പറമ്പ് എൻ. എസ്. എസ്. യൂണിറ്റ്, ഗവൺമെന്റ് ഐ. റ്റി. ഐ ഏറ്റുമാനൂർ എൻ. എസ്. എസ് യൂണിറ്റ്, കെ. എൽ 36 ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് തലയോലപ്പറമ്പ് എന്നിവയുടെ സഹകരണത്തോടെ ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി തലയോലപ്പറമ്പ് വേലുത്തമ്പി ദളവ മെമ്മോറിയൽ പാർക്കും പരിസരവും വൃത്തിയാക്കി അലങ്കാര ചെടികൾ നട്ടു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി. ജി. മോഹനൻ […]

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ഹോമിയോ ആശുപത്രി അധികൃതർ

സ്വന്തം ലേഖിക കോട്ടയം : ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നാഗമ്പടം ഹോമിയോ ആശുപത്രി അധികൃതർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ആശുപത്രിയുടെ പരിസരത്തെ കാട് വെട്ടിത്തെള്ളിക്കുകയും റോഡിലെ കുഴികൾ മണ്ണിട്ട് മൂടുകയും ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾക്ക് കോട്ടയം ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ജിജി വർഗീസ് നേതൃത്വം നൽകി. ആർ. എം. ഒയും മെഡിക്കൽ ഓഫീസർമാരും മറ്റ് ജീവനക്കാരും ശുചീകരണ പ്രവത്തനങ്ങളിൽ പങ്കാളികളായി.

തേർഡ് ഐ ന്യൂസ് ലൈവ് വാർത്തയിൽ മിന്നൽ വേഗത്തിൽ ഇടപെടലുമായി നഗരസഭ അദ്ധ്യക്ഷ; നാഗമ്പടത്തെ തലകൊയ്യും ബോർഡ് മാറ്റിയത് അതിവേഗം

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ നാഗമ്പടം റെയിൽവേ മേൽപ്പാലത്തിൽ അപകടകരമായി നിന്ന ബോർഡുകൾ ഉയരം കൂട്ടി സ്ഥാപിച്ചത് നഗരസഭ അദ്ധ്യക്ഷ ഡോ.പി.ആർ സോനയുടെ ഇടപെടലിനെ തുടർന്ന് . തേർഡ് ഐ ന്യൂസ് ലൈവ് ഇതു സംബന്ധിച്ചു വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് നഗരസഭ അദ്ധ്യക്ഷ പ്രശ്‌നത്തിൽ ഇടപെട്ടതും അതിവേഗം പോസ്റ്റിലെ ബോർഡിന്റെ ഉയരം കൂട്ടാൻ നിർദേശം നൽകിയതും. കഴിഞ്ഞ ദിവസമാണ് നാഗമ്പടം പാലത്തിൽ അപകടകരമായി പോസ്റ്റുകളിൽ പരസ്യ ബോർഡുകൾ നിൽക്കുന്നതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകിയത്. എൻഫോഴ്‌സ്‌മെന്റ് വിഭാഗം ആർ.ടി.ഒ ടോജോ […]