വഴിയോരങ്ങളിലെ തട്ടുകടകൾ ക്വട്ടേഷൻ സംഘങ്ങൾക്ക് വാടകയ്ക്ക്; നിയന്ത്രണം ഗുണ്ടകളുടെയും കുഴൽപ്പണക്കാരുടെയും കൈകളിൽ; ബേക്കർ ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരെ പരിശോധന; മൂന്നു തട്ടുകടക്കാരെ ഒഴിപ്പിച്ചു

ക്രൈം ഡെസ്‌ക് കോട്ടയം: വഴിയോരങ്ങളിലെ തട്ടുകടകൾ ക്വട്ടേഷൻ സംഘങ്ങൾക്ക് വാടകയ്ക്ക് നൽകിയിരിക്കുന്നതായി പൊലീസ് കണ്ടെത്തൽ. ഈ തട്ടുകടകൾ കേന്ദ്രീകരിച്ചാണ് നഗരത്തിലെ അനധികൃത ഇടപാടുകൾ എല്ലാം നടക്കുന്നതെന്നും പൊലീസ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച വൈകിട്ട് ബേക്കർ ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരെയുള്ള സ്ഥലത്തെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. ലൈസൻസില്ലാതെ ഈ പ്രദേശത്ത് പ്രവർത്തിച്ച മൂന്ന് അനധികൃത തട്ടുകടകൾ പൊലീസ് നീക്കം ചെയ്തു. ഒരൂ ലൈസൻസിന്റെ മറവിൽ ഒന്നിലധികം കടകൾ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരോട് കടകൾ ഒഴിഞ്ഞു പോകാനുള്ള നിർദേശം […]

ആറുമാനൂർ ഗവ.യു. പി സ്കൂളിൽ രണ്ടാം ഹരിതോത്സവം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ അയർക്കുന്നം : ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ആറുമാനൂർ ഗവ. യു. പി സ്കൂളിൽ രണ്ടാം ഹരിതോത്സവം സംഘടിപ്പിച്ചു. ഹരിത വിദ്യാലയ പ്രവർത്തനം നടക്കുന്ന സ്കൂളിലെ ഒന്നാം ഹരിതോത്സവം കഴിഞ്ഞ പരിസ്‌ഥിതി ദിനത്തിന് ആചരിച്ചിരുന്നു.ഹരിത കേരള മിഷന്റെ കൈപിടിച്ചു ജൈവവൈവിധ്യങ്ങളാൽ സമ്പന്നമായി മാറുകയാണ് ആറുമാനൂർ സ്കൂൾ. മുക്കുറ്റി, തിരുതാളി, പൂവാംകുരുന്നില, പനിക്കൂർക്ക, മുറിവുട്ടി, തഴുതാമ, മുയൽച്ചെവിയൻ, പാണൽ, എരിക്ക്, ആരിവേപ്പ്, അമേരി, ഓരില, ഉഷമലരി, തുളസി, കറുക, നിലപ്പന, കയ്യോന്നി, കല്ലുരുക്കി, കുറുന്തോട്ടി, തുമ്പ, നിലപ്പുള്ളടി തുടങ്ങി നിരവധി ഔഷധ സസ്യങ്ങൾ. […]

ഭൂരാഹിത്വം പരിഹരിക്കാൻ സർക്കാർ തയ്യാറാകണം :ഭൂ അവകാശ സംരക്ഷണ സമിതി

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിൽ അഞ്ചര ലക്ഷം ഏക്കർ ഭൂമി വിദേശ കമ്പനികളുടെയും ഇന്ത്യൻ കുത്തക കമ്പനികളുടെയും കൈവശം അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്നു. ഈ ഭൂമി നിയമനിർമ്മാണത്തിലൂടെ പിടിച്ചെടുത്ത് നാലര ലക്ഷം വരുന്ന ഭൂരഹിതർക്ക് വിതരണം ചെയ്ത് ഭൂരാഹിത്വം പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ.പി.എം.എസ്.സംസ്ഥാന സമിതി അംഗം എൻ .കെ. നീലകണ്ഠൻ ആവശ്യപ്പെട്ടു. ഭൂ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാട്ട കാലാവധി കഴിഞ്ഞ മുഴുവൻ ഭൂമിയും സർക്കാർ ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുക, സമഗ്രമായ ഭൂപരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടന്ന […]

ഭാഗ്യദേവത കടാക്ഷിച്ചു: ചെത്തുതൊഴിലാളിക്ക് അടിച്ചത് പൗർണമി ഭാഗ്യക്കുറിയുടെ 70 ലക്ഷം

കോട്ടയം: സംസ്ഥാന പൗര്‍ണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം സ്വന്തമാക്കിയിരിക്കുകയാണ് കോട്ടയം സ്വദേശിയായ എംജി ബിജു. മഞ്ഞാടി ഷാപ്പിലെ ചെത്തുതൊഴിലാളിയായ ബിജുമോന്‍ (43) കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ലോട്ടറി ടിക്കറ്റുകള്‍ സ്ഥിരമായിഎടുക്കുന്ന ബിജു വീട്ടിലേക്കു വഴിക്കുള്‍പ്പെടെ സ്ഥലം വാങ്ങേണ്ടി വന്നതിന്റെ കടത്തില്‍ നില്‍ക്കുന്നതിനിടെയാണ് ഭാഗ്യം തേടിയെത്തിയത്. സമ്മാനാര്‍ഹമായ ടിക്കറ്റ് കോര്‍പറേഷന്‍ ബാങ്ക് പാമ്ബാടി ശാഖയില്‍ ഏല്‍പിച്ചു. പ്രീതിയാണ് ഭാര്യ. മക്കള്‍. അക്ഷയ, അശ്വിന്‍.

കുറവുകൾ മാത്രം കാണരുത്: ഇത് മികവിന്റെ സർക്കാർ ആശുപത്രി; കോട്ടയം മെഡിക്കൽ കോളേജിന് ശസ്ത്രക്രിയയിൽ അത്യപൂർവ നേട്ടം

സ്വന്തം ലേഖകൻ കോട്ടയം: സർക്കാർ ആശുപത്രികളുടെ കുറവുകളും കുറ്റങ്ങളും മാത്രം കാണുന്നവർ കാണുക, സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ ചരിത്രത്തിൽ മികവിന്റെ മറ്റൊരു നേട്ടവുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി. താടിയെല്ലിലെ അപൂർവ്വതാക്കോൽദ്വാര ശസ്ത്രക്രീയ സംസ്ഥാനത്ത് ആദ്യമായി ഒരു സർക്കാർ മെഡിക്കൽ കോളേജിൽ നടത്തി വിജയിപ്പിച്ചെടുത്തിരിക്കുകയാണ് മെഡിക്കൽ കോളേജ് ആശുപത്രി. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ താടിയെല്ലിലെ താക്കോൽദ്വാര ശസ്ത്രക്രിയ വൻ വിജയം.കോട്ടയം സ്വദേശിനിയായ യുവതിക്കാണ് ഏറെ സങ്കീർണ്ണമായ ഈ ശസ്ത്രക്രീയ നടത്തി വിജയം കൈവരിച്ചത് .സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായിട്ടാണ് താടിയെല്ലിലെ താക്കോൽ ശസ്ത്രക്രിയ […]

വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ ശോഭായാത്ര ഇന്ന്: കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

സ്വന്തം ലേഖകൻ കോട്ടയം:   വിശ്വകർമ സർവീസ് സൊസൈറ്റി (വി. എസ്. എസ് ) കോട്ടയം താലുക്ക് യൂണിയൻ, വി. എസ്. എസ്  മഹിളാ സംഘം, വി. എസ്. യൂത്ത് ഫെഡറേഷൻ, ഗായത്രി സ്വയം സഹായ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രപഞ്ച സൃഷ്ടാവും തൊഴിൽ ശക്തിയുടെ അധിപനും ദേവശില്പിയുമായ ശ്രീ വിശ്വകർമ ദേവ സ്മരണയിൽ വിശ്വകർമ ദിനം 17 നു ആഘോഷിക്കും.കോട്ടയം വി. എസ്. എസ്. യൂണിയന്റെ 97 ശാഖകളിൽ പതാക ഉയർത്തൽ, വിശ്വകർമ ദേവ പൂജ, അർച്ചന, പ്രസാദ വിതരണം പൊതു സമ്മേളനം എന്നിവ […]

കോട്ടയം നഗരത്തിലെ ഓട്ടോകൾക്ക് മണികെട്ടാൻ കളക്ടർക്കുമായില്ല: മീറ്ററില്ലാതെ തലങ്ങും വിലങ്ങും യാത്രക്കാരെ പിഴിഞ്ഞ് ഓട്ടോറിക്ഷകൾ

സ്വന്തം ലേഖകൻ കോട്ടയം: മീറ്ററോ അതെന്താണ് എന്നുള്ള കോട്ടയം നഗരത്തിലെ നാട്ടുകാരുടെ ചോദ്യം. ജില്ലാ കളക്ടർ പ്രഖ്യാപിച്ച രണ്ടാം പരിധിയും കഴിഞ്ഞിട്ടും കോട്ടയത്തെ ഒറ്റ ഓട്ടോക്കാരനും മീറ്ററിട്ടില്ല. അധികൃതർ കണ്ണടച്ചു; പിന്നെയും മീറ്ററില്ലാതെ ഓട്ടം ചെറുദൂരത്തിനുപോലും അമിതചാർജ് ഈടാക്കിയായിരുന്നു യാത്ര. അമിതകൂലിയെച്ചൊല്ലി യാത്രക്കാരുമായി നിരന്തരം തർക്കം പതിവായ സാഹചര്യത്തിലാണ് സെപ്റ്റംബർ ഒന്ന് മുതൽ ജില്ലയിൽ ഓട്ടോകൾക്ക് മീറ്റർ നിർബന്ധമാക്കാൻ ജില്ല കലക്ടർ പി.കെ.സുധീർബാബു ഉത്തരവിട്ടത്. നടപടി കർശനമാക്കിയതോടെ ‘മിന്നൽ പണിമുടക്കുമായി ഓട്ടോ തൊഴിലാളി സംയുക്ത യൂനിയൻ പ്രതിഷേധവുമായി രംഗത്തെത്തി. നേതാക്കളുമായി നടത്തിയ ചർച്ചക്കൊടുവിലാണ് 15ദിവസം […]

പ്ലാസ്റ്റിക്കിനെ പടികടത്തി ഹരിത കേരളത്തിനായി ചുവട് വെച്ചു റോട്ടറി ക്ലബ്

സ്വന്തം ലേഖകൻ കോട്ടയം : നഗരത്തെ പ്ലാസ്റ്റിക് വിമുക്തമാക്കാൻ റോട്ടറി ക്ലബ് ഓഫ്‌ കോട്ടയം സതേണ് മുന്നിട്ടിറങ്ങുന്നു. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ മാലിന്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ടു നൂതന പദ്ധതികളാണ് റോട്ടറി ക്ലബ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ പ്ലാസ്റ്റിക്കിനെതിരെയുള്ള സന്ദേശം ഉയർത്തി സെപ്റ്റംബർ 29 ന് രാവിലെ 6 ന് തെള്ളകം ഡെക്കാത്ത്ലോനിൽ നിന്ന് ആരംഭിക്കുന്ന സൈക്കിൾ റാലി ജില്ലാ കളക്ടർ പി. കെ സുധീർ ബാബു ഫ്ലാഗ് ഓഫ്‌ ചെയ്യും. ഡെക്കാത്ത്ലോനിന്റെ സഹകരണത്തോടെ കോട്ടയത്തു നിന്നും പാലാ വരെയും തിരിച്ചു കോട്ടയത്തേക്കുമാണ് […]

കോട്ടയം നഗരത്തിൽ പട്ടാപ്പകൽ ലക്ഷങ്ങളുടെ പിടിച്ചു പറി

സ്വന്തം ലേഖകൻ കോട്ടയം : നഗരത്തിൽ പട്ടാപ്പകൽ ലക്ഷങ്ങളുടെ പിടിച്ചു പറി . പോസ്റ്റ് ഓഫീസ് റോഡിലെ കൊറിയർ ഓഫിസിൽ നിന്നാണ് ലക്ഷത്തിലധികം രൂപ പട്ടാപ്പകൽ കൊള്ളയടിച്ചത്. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം ജെ അരുണിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കക്കൂസ് മാലിന്യം തീയറ്റർ റോഡിലേയ്ക്ക് തള്ളി വിട്ടു: തുറന്നു വിട്ടത് കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനിലെ മാലിന്യം; തീയറ്റർ റോഡ് വീണ്ടും മലിനമായി

സ്വന്തം ലേഖകൻ കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനിലെ മാലിന്യം തീയറ്റർ റോഡിലേയ്ക്കു തുറന്നു വിട്ടു. തിങ്കളാഴ്ച രാവിലെയാണ് കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനിലെ കക്കൂസ് മാലിന്യം റോഡിലേയ്ക്കു തള്ളിയത്. അതിരൂക്ഷമായ ദുർഗന്ധം മൂലം തീയറ്റർ റോഡിലൂടെ നടക്കാനാവാത്ത സ്ഥിതിയായി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ ഉള്ളിലെ കംഫർട്ട് സ്റ്റേഷനിൽ നിലവിൽ മാലിന്യ സംസ്‌കരണ മാർഗങ്ങൾ ഒന്നും തന്നെ ഫലപ്രദമായി പ്രവർത്തിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് മാലിന്യങ്ങൾ കൂട്ടത്തോടെ തീയറ്റർ റോഡിലേയ്ക്കു തള്ളിയിരിക്കുന്നത്. നേരത്തെ തീയറ്റർ റോഡിലേയ്ക്ക് കക്കൂസ് മാലിന്യം തള്ളിയതിനെതിരെ നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടിരുന്നു. […]