വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ ശോഭായാത്ര ഇന്ന്: കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ ശോഭായാത്ര ഇന്ന്: കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

സ്വന്തം ലേഖകൻ
കോട്ടയം:   വിശ്വകർമ സർവീസ് സൊസൈറ്റി (വി. എസ്. എസ് ) കോട്ടയം താലുക്ക് യൂണിയൻ, വി. എസ്. എസ്  മഹിളാ സംഘം, വി. എസ്. യൂത്ത് ഫെഡറേഷൻ, ഗായത്രി സ്വയം സഹായ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രപഞ്ച സൃഷ്ടാവും തൊഴിൽ ശക്തിയുടെ അധിപനും ദേവശില്പിയുമായ ശ്രീ വിശ്വകർമ ദേവ സ്മരണയിൽ വിശ്വകർമ ദിനം 17 നു ആഘോഷിക്കും.കോട്ടയം വി. എസ്. എസ്. യൂണിയന്റെ 97 ശാഖകളിൽ പതാക ഉയർത്തൽ, വിശ്വകർമ ദേവ പൂജ, അർച്ചന, പ്രസാദ വിതരണം പൊതു സമ്മേളനം എന്നിവ നടക്കും.
17 നു രാവിലെ8നു  കോട്ടയം യൂണിയൻ മന്ദിരത്തിൽ വൈസ് പ്രസിഡന്റ് ഇ.റ്റി. ഹരീഷ്‌കുമാർ പതാക ഉയർത്തും.തുടർന്ന് വിശ്വകർമ പൂജ, അർച്ചന,  പ്രസാദ വിതരണം എന്നിവ നടക്കും .
ഉച്ചക്ക് 2നു വി. എസ്. എസ് മഹിള സംഘത്തിന്റെ നേതൃത്വത്തിൽ വിശ്വകർമ സഹസ്ര നാമജപം 3 മുതൽ കലാവിരുന്ന് 4 നു തിരുനക്കര മഹാദേവ  ക്ഷേത്രത്തിൽ നിന്നും ശ്രീ വിരാട് വിശ്വകർമ ദേവനെ ഹംസരഥത്തിൽ എഴുന്നള്ളിച്ചുകൊണ്ടുള്ള  മഹാ ശോഭായാത്ര ആരംഭിക്കും.കോട്ടയം യൂണിയനിലെ 97 ശാഖകളിൽ നിന്നും ആയിരങ്ങൾ അണിനിരക്കുന്ന മഹാ ശോഭായാത്രക്ക് താലപ്പൊലി, പഞ്ചവാദ്യങ്ങൾ, അമ്മൻകുടം,, മയിലാട്ടം, നിശ്ചല ദൃശ്യങ്ങൾ എന്നിവ അകമ്പടി സേവിക്കും. ശാസ്ത്രി റോഡ്,ഡി. സി. ബുക്‌സ്,  സെൻട്രൽ ജംഗ്ഷൻ വഴി മഹാ ശോഭായാത്ര തിരുനക്കര ക്ഷേത്രത്തിൽ സമാപിക്കും. 6നു ശിവശക്തി ഓഡിറ്റോറിയത്തിൽ വി. എസ്. എസ് കോട്ടയം യൂണിയൻ പ്രസിഡന്റ് എ. രാജന്റെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഉത്ഘാടനവും സുവർണ്ണ ജൂബിലി സ്മരണിക പ്രകാശനവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും.യൂണിയൻ സെക്രട്ടറി പി. ജി. ചന്ദ്രബാബു സ്വാഗതം ആശംസിക്കും. തോമസ് ചാഴികാടൻ എം. പി,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ, സുരേഷ് കുറുപ്പ് എം. എൽ. എ എന്നിവർ മുഖ്യാതിഥികളായിരിക്കും.വിശ്വകർമ ദിനാഘോഷത്തിലെ മികച്ച ഫ്‌ലോട്ടിനു കേരള ഇൻസ്റ്റിറ്റ്യൂട്ട് വക ട്രോഫി വിതരണം ചെയ്യും. വിശ്വകർമ ദിനാഘോഷത്തോടനുബന്ധിച്ചുള്ള  സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പ് ബി. ഗോപകുമാർ നിർവഹിക്കും. വി. എസ്. എസ് സംസ്ഥാന സെക്രട്ടറി കെ. ആർ സുധിന്ദ്രൻ, കൗൺസിലർ പി. ഉദയഭാനു, വി. എസ്. എസ് മഹിള സംഘം സംസ്ഥാന സെക്രട്ടറി ഉഷ രാജൻ, സുലഭ ഗോപാലകൃഷ്ണൻ, കെ. ആർ രാഹുൽ, പി. റ്റി. രംഗനാഥൻ, കെ. എൻ. ഗോപി, പി. ജെ. സുരേഷ്, കെ. എൻ. കമലാസനൻ, പൊന്നമ്മ ദാമോദരൻ, സരസമ്മ കൃഷ്ണൻ, പി. പി രാജു, രാജേഷ് മണി, എം. സുരേന്ദ്രൻ, മഞ്ജു ബൈജു, ബിജി സുനിൽകുമാർ, ജാനു കുമാരൻ, മനു റ്റി. ജെ, രതീഷ് കെ. സി, നിതീഷ് ഡി. എസ്, കെ. ആർ. ചന്ദ്രകുമാർ, ആഘോഷ കമ്മിറ്റി കൺവീനർ ബിനു പുള്ളുവേലിക്കൽ എന്നിവർ പ്രസംഗിക്കും.
ഗതാഗത നിയന്ത്രണം ഇങ്ങനെ

1 . കെ.കെ റോഡേ കിഴക്കു നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴിയിൽ നിന്നും ഇടത്തേയ്ക്കു തിരിഞ്ഞു ദേവലോകം വഴി പോകേണ്ടതാണ്.
2. കെ.കെ റോഡേ കിഴക്കു നിന്നും ടൗണിലേക്ക് വരുന്ന വാഹനങ്ങൾ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ജംഗ്ഷൻ,  പോലീസ് ക്ലബ്ബ് , ലോഗോസ് ജംഗ്ഷൻ വഴി നാഗമ്പടം ഭാഗത്തേക്ക് പോകേണ്ടതാണ്.
3. ടൗണിൽ നിന്നും കെ.കെ റോഡേ കിഴക്കോട്ടു പോകേണ്ട വാഹനങ്ങൾ ശാസ്ത്രി റോഡേ ലോഗോസ് ജംഗ്ഷൻ – റബർ  ബോർഡ് – കഞ്ഞിക്കുഴി വഴി പോകേണ്ടതാണ്.
4. എം.സി. റോഡേ ചിങ്ങവനം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ സിമന്റു കവലയിലെത്തി ബൈപാസ് റോഡേ പാറേച്ചാൽ-തിരുവാതുക്കൽ -കുരിശുപള്ളി-അറുത്തൂട്ടി-ചാലുകുന്നു- ചുങ്കം വഴി പോകേണ്ടതാണ്.
5. നാഗമ്പടം ഭാഗത്തു നിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബേക്കർ ജംഗ്ഷൻ – ചാലുകുന്നു – അറുത്തൂട്ടി  വഴി പോകേണ്ടതാണ്.
6. എം.സി.റോഡേ ഏറ്റുമാനൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മംഗളം ഓഫീസ്  ഭാഗത്തു നിന്നും ഇടത്തേക്ക് തിരിഞ്ഞു വട്ടമൂട് പാലം – ഇറഞ്ഞാൽ വഴി കഞ്ഞിക്കുഴിയിലെത്തി പോകണം