വനിതാ മതിൽ എന്തിനു വേണ്ടിയെന്ന് സർക്കാർ വ്യക്തമാക്കണം; യൂത്ത് ഫ്രണ്ട് (എം)
സ്വന്തം ലേഖകൻ
കോട്ടയം: സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടാണോ മറിച്ച് സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണോ വനിതാ മതിൽ നിർമ്മിക്കുന്നതെന്ന് മതിലിന്റെ മുഖ്യ സംഘാടകരായ സംസ്ഥാന ഗവൺമെന്റ് വ്യക്തമാക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തെ പുന:രുദ്ധരിക്കുവാനോ, പ്രളയബാധിതരെ സഹായിക്കുവാനോ ആയിരുന്നു സംസ്ഥാന സർക്കാർ മതിൽ നിർമ്മാണത്തെക്കാൾ കൂടുതൽ വനിതകളെ പങ്കെടുപ്പിക്കാൻ ജാഗ്രത പുലർത്തേണ്ടിയിരുന്നത് എന്ന് സജി അഭിപ്രായപ്പെട്ടു. മതിൽ തീർക്കുന്നതിന് മുമ്പെ വനിതകളെ മല കയറ്റാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമായിരുന്നു ഇന്ന് മനി തി സംഘത്തെ പോലീസ് സംരക്ഷണത്തിൽ പമ്പയിൽ എത്തിച്ചത് എന്നും, ശബരി മലയിലെ സ്ത്രീ പ്രവേശനമാണോ സർക്കാർ ഉദ്ദേശിക്കുന്ന നവോത്ഥാനമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സജി കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group