മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയവരെ നീർനായ് ആക്രമിച്ചു ; ശബരിമല തീർത്ഥാടകർ ഉൾപ്പെടെ നാല് പേർക്ക് കടിയേറ്റു

സ്വന്തം ലേഖകൻ പാലാ: മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയവരെ നീർനായ് ആക്രമിച്ചു. ശബരിമല തീർത്ഥാടകർ ഉൾപ്പെടെ നാല് പേർക്കാണ് നീർനായയുടെ കടിയേറ്റത്. കടപ്പാട്ടൂർ ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് ശബരിമല തീർഥാടകരെയും നാട്ടുകാരായ രണ്ടാളുകളെയുമാണ് നീർനായ് കടിച്ചത്. സ്ത്രീകളുടെ കടവിൽ കുളിക്കാൻ എത്തിയ സ്ത്രീ നീർനായ ചീറിയടുക്കുന്നതുകണ്ട് ഓടിരക്ഷപെടുകയായിരുന്നു. കടപ്പാട്ടൂർ മൂലയിൽ രാധാകൃഷ്ണൻ നായർ (55), ക്ഷേത്രപരിസരത്തെ വ്യാപരി എന്നിവർക്കാണ് നീർ നായയുടെ ആക്രമണമേറ്റത്. രാധാകൃഷ്ണൻ നായർ പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും എത്തി ചികിത്സ തേടി. നീർനായ് ശല്യം തടയാൻ നടപടി […]

ജനുവരി 20, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :DOLLITLE – 11.00am, പ്രതി പൂവൻകോഴി – 2.00PM, 5.45Pm.  അഞ്ചാം പാതിര – 08.45 PM. * അഭിലാഷ് :ബിഗ് ബ്രദർ (നാല് ഷോ) 10.30 AM , 01.45 PM, 05.30 PM, 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ)9.15  pm, ദർബാർ 10.30 PM 1.450 PM , 5.30 PM * ആനന്ദ് : അഞ്ചാം പാതിര (മലയാളം നാല്  ഷോ) 02.00 PM 05.30 PM 08.45 […]

മണർകാട് ബസിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു : മരിച്ചത് വലതുകാൽ മുറിച്ചുമാറ്റിയ അന്നമ്മ

സ്വന്തം ലേഖകൻ കോട്ടയം: മണർകാട് ബസിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.അപകടത്തെ തുടർന്ന് വലതുകാൽ മുറിച്ചുമാറ്റിയ അന്നമ്മ ചെറിയാൻ (85) ആണ് മരിച്ചത്. ശനിയാഴ്ച മണർകാട് പള്ളിയ്ക്കു മുന്നിൽ സ്വകാര്യ ബസ് വീട്ടമ്മയുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. മണർകാട് ഇല്ലിവളവ് തെക്കേടത്ത് അന്നമ്മ ചെറിയാന്റെ (85) കാലിലൂടെയാണ് സ്വകാര്യ ബസ് കയറിയിറങ്ങിയത്. പാലായിൽ നിന്നും കോട്ടയത്തേയ്ക്കു പോകുകയായിരുന്ന ബീന എന്ന സ്വകാര്യ ബസാണ് അന്നമ്മ ചെറിയാനെ ഇടിച്ചു വീഴ്ത്തിയത്. എം.സി റോഡിൽ നാഗമ്പടം വൈ.ഡബ്യു.സി.എയ്ക്കു മുന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് കുരുവിള വർഗീസ് എന്ന […]

സംസ്ഥാനത്തെ ബിജെപി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു: കോട്ടയം ഉൾപ്പെടെ നാലു ജില്ലകളിൽ പ്രഖ്യാപനം പിന്നെ; കോട്ടയത്ത് പരിഗണിച്ചിരുന്ന എൻ ഹരിക്കെതിരെ വോട്ടുവിൽപ്പന അടക്കമുള്ള ആരോപണം

  സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്തെ ബിജെപി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. പത്തു ജില്ലകളിലെ പ്രസിഡന്റുമാരെയാണ് പ്രഖ്യാപിച്ചത്. പാർട്ടിയിലെ ഗ്രൂപ്പുവഴക്കുകളെ തുടർന്ന് നാലു ജില്ലകളിൽ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിട്ടില്ല. വി വി രാജേഷാണ് തിരുവനന്തപുരം ജില്ലയിലെ പുതിയ അധ്യക്ഷൻ. കൊല്ലത്ത് ബി ബി ഗോപകുമാർ, പത്തനംതിട്ടയിൽ അശോകൻ കുളനട, ആലപ്പുഴയിൽ എം വി ഗോപകുമാർ, ഇടുക്കിയിൽ കെ എസ് അജി എന്നിവരാണ് പുതിയ പ്രസിഡന്റുമാർ.   കോഴിക്കോട് വി കെ സജീവൻ, തൃശൂർ കെ കെ അനീഷ്, വയനാട് സജി ശങ്കർ, മലപ്പുറത്ത് രവി […]

നിറമാറ്റാനൊഴുങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സ് : നിർണായക മത്സരത്തിൽ കറുപ്പണിഞ്ഞ് താരങ്ങൾ മൈതാനിയിലെത്തും

  സ്വന്തം ലേഖകൻ കൊച്ചി : നിറമാറ്റാനൊഴുങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. നിർണായക മത്സരത്തിൽ കറുപ്പണിഞ്ഞ് താരങ്ങൾ മൈതാനിയിലെത്തും. ഐഎസ്എല്ലിൽ വിജയവഴിയിൽ തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്സിന് ഇന്ന് നിർണ്ണായക പോരാട്ടം. ജംഷെഡ്പൂർ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മത്സരത്തിൽ മൈതാനത്ത് ബ്ലാസ്റ്റേഴ്സ് കറുത്ത കുതിരകളാകും. ബ്ലാസ്റ്റേഴ്സിന്റെ എവേ ജേഴ്സിയായ കറുപ്പ് നിറത്തിലുള്ള ജേഴ്സി അണിഞ്ഞാകും ബ്ലാസ്റ്റേഴ്‌സ് കളിക്കുക. ജനുവരി 25ന് ഗോവയിൽ നടക്കുന്ന മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് ഇതേ ജേഴ്സി ധരിച്ചാകും ഇറങ്ങുക. നേരത്തെ ഐഎസ്എല്ലിൽ സമനിലയിലും തോൽവിയിലും കുരുങ്ങിയ കേരള ടീം കഴിഞ്ഞ രണ്ട് മത്സരത്തിലും വിജയിച്ചിരുന്നു. […]

മെട്രോയുടെ തൂണിൽ കുടുങ്ങിയ പൂച്ചക്കുഞ്ഞിനെ രക്ഷപ്പെടുത്തി ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ : രക്ഷാപ്രവർത്തനത്തിനായി ഗതാഗതം പൂർണമായി നിർത്തിവച്ചു; ഒരാൾക്ക് പരുക്കേറ്റു, പൂച്ചക്കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  സ്വന്തം ലേഖകൻ കൊച്ചി: ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വൈറ്റില ജംഗ്ഷന് സമീപമുള്ള മെട്രോയുടെ തൂണിന് മുകളിൽ കുടുങ്ങിപ്പോയ പൂച്ചക്കുഞ്ഞിനെ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെടുത്തി.   ഒരാഴ്ചയ്ക്ക് മുൻപാണ് പൂച്ച മെട്രോയുടെ തൂണിന് മുകളിൽ കുടുങ്ങിയത്. പള്ളിമുക്കിൽനിന്ന് വൈറ്റിലയിലേക്കുള്ള ഗതാഗതം പൂർണമായും നിർത്തിവച്ചായിരുന്നു ഞായറാഴ്ച ഉച്ചയോടെ രക്ഷാപ്രവർത്തനം ആരംഭിച്ചത്. വെള്ളവും ആഹാരവും ലഭിക്കാതെ അവശനിലയിലായിരുന്നു പൂച്ചക്കുഞ്ഞ്. പൂച്ചക്കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിനിടെ ഒരാൾക്ക് പരിക്കേറ്റു. പൂച്ച മാന്തിയാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടയാൾക്ക് പരിക്കേറ്റത്. മുപ്പതടിയോളം ഉയരമുള്ള മെട്രോ തൂണിനുമുകളിലുണ്ടായിരുന്ന പൂച്ചക്കുഞ്ഞിനെയാണ് ഫയർ ഫോഴ്‌സ് […]

ജമാഅത്ത് പള്ളിയുടെ മുറ്റത്ത് അഞ്ജുവിനും ശരത്തിനും മാംഗല്യം: ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം : ജമാഅത്ത് പള്ളി അംഗങ്ങളുടെ നേതൃത്വത്തിൽ പള്ളിയുടെ മുറ്റത്ത് തീർത്ത കതിർമണ്ഡപത്തിൽ വിവാഹതിരായ അഞ്ജുവിനും ശരത്തിനും ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകൾ കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ആ ചരിത്രത്തിലെ പുതിയൊരേടാണ് ഇന്ന് ചേരാവള്ളിയിൽ രചിക്കപ്പെട്ടത്. കേരളം ഒന്നാണ് നമ്മൾ ഒറ്റക്കെട്ടാണ് എന്ന് ഇനിയും ഉച്ചത്തിൽ പറയാമെന്ന് മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ചു. മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകൾ കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ആ ചരിത്രത്തിലെ പുതിയൊരേടാണ് ഇന്ന് ചേരാവള്ളിയിൽ രചിക്കപ്പെട്ടത്. ചേരാവള്ളി മുസ്ലീം ജമായത്ത് […]

ഐഎസ് ഭീകരനെ അറസ്‌ററ് ചെയ്തപ്പോ ഒടുക്കത്തെ വെയ്റ്റ്; തീവ്രവാദിയെ കൊണ്ടുപോകാൻ അവസാനം ട്രക്ക് വിളിച്ച് ഇറാഖി സേന

  സ്വന്തം ലേഖകൻ മൊസൂൾ: ഐഎസ് ഭീകരസംഘടനയുടെ ഏറ്റവും തൂക്കമേറിയ ഭീകരനെ അറസ്റ്റ് ചെയ്‌തെങ്കിലും കൊണ്ടുപോവാനാവാതെ വലഞ്ഞ് ഇറാഖി സേന. 250 കിലോഗ്രാം തൂക്കമുള്ള അബു അബ്ദുൾ ബാരിയാണ് ഇറാഖ് സേനയെ കുഴപ്പത്തിലാക്കിയത്. അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തിൽ കയറ്റുവാൻ പാടായതിനാൽ അൽപനേരത്തേക്ക് ഇറാഖി സേനയ്ക്ക് ഭീകരൻ തലവേദനയായി. ഒടുവിൽ ഭീകരനെ ട്രക്ക് വിളിച്ചാണ് കൊണ്ടു പോയത്. മൊസൂളിൽ നിന്നാണ് ഇറാഖിന്റെ സ്വാറ്റ് ടീം അബു അബ്ദുൾ ബാരിയെ അറസ്റ്റ് ചെയ്തത്. എന്നാൽ 250 കിലോഗ്രാം ഭാരമുള്ള ഭീകരനെ പോലീസ് കാറിൽ കയറ്റാൻ സാധിക്കാതെ […]

പൗരത്വ ഭേദഗതി നിയമം: നഗ്‌നരായ രണ്ടുകുട്ടികളുടെ ചിത്രം പങ്കുവച്ച് പരിഹാസവും സ്വാമി സന്ദീപാനന്ദഗിരി ‘ഇതിലൊരാൾ ഭാവിയിൽ പ്രധാനമന്ത്രിയോ, ആഭ്യന്തരമന്ത്രിയോ, കുറഞ്ഞപക്ഷം ഗവർണറോ ആകും…’

  സ്വന്തം ലേഖകൻ തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ സംസ്ഥാന സർക്കാരിനെതിരായ ഗവർണരുടെ നിലപാടിനെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. നഗ്‌നരായ രണ്ടുകുട്ടികളുടെ ചിത്രം പങ്കുവച്ചാണ് പരിഹാസം. പൗരത്വ ഭേദഗതി നിയമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും സന്ദീപാനന്ദ ഗിരി ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിക്കുന്നുണ്ട്. ‘സ്വന്തം പൗരത്വം മൂടിവെച്ച് അന്യന്റെ പൗരത്വം അന്വേഷിക്കുന്ന ഇതിലൊരാൾ ഭാവിയിൽ പ്രധാനമന്ത്രിയോ, ആഭ്യന്തരമന്ത്രിയോ, കുറഞ്ഞപക്ഷം ഗവർണറോ ആകും…’ എന്നാണ് പരിഹാസ രൂപേണ അദ്ദേഹം കുറിച്ചത്. രൂക്ഷ വിമർശനമാണ് കുറിപ്പിന് ലഭിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിലും വാർഡ് വിഭജന ഓർഡിനൻസിലും സംസ്ഥാനസർക്കാരും ഗവർണരും ഇരുതലത്തിലാണ് […]

കേരളത്തിലേക്ക് കടത്താൻ തമിഴ്നാട്ടിലെ ഗോഡൗണുകളിൽ സൂക്ഷിച്ച സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചെടുത്തു; മുൻ യുഡിഎഫ് മന്ത്രിക്കും സ്പിരിറ്റ് കടത്തിൽ പങ്കുണ്ടെന്ന് സൂചന

  സ്വന്തം ലേഖകൻ പാലക്കാട് : തമിഴ്നാട്ടിലെ ഗോഡൗണുകളിൽ സൂക്ഷിച്ച് കേരളത്തിലേക്ക് കടത്താനിരുന്ന സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചെടുത്തു. തിരുപ്പൂർ, ചിന്ന കാനൂർ ഭാഗത്ത് രഹസ്യ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 15,750 ലിറ്റർ സ്പിരിറ്റാണ് കണ്ടെടുത്തത്. വെള്ളിയാഴ്ച തൃശൂർ വരന്തരപ്പിള്ളി ഭാഗത്തുനിന്ന് പിടികൂടിയ സ്പിരിറ്റുമായി ബന്ധപ്പെട്ട് നടത്തിയ തുടരന്വേഷണമാണ് തിരുപ്പൂർ ഗോഡൗണിലെത്തിച്ചത്. എറണാകുളത്തെ വൻകിട ബിസിനസ് ഗ്രൂപ്പിനും മുൻ യുഡിഎഫ് മന്ത്രിക്കും സ്പിരിറ്റ് കടത്തിൽ പങ്കുണ്ടെന്നാണ് സൂചന. 50 ലക്ഷം രൂപ വിലവരുന്ന സ്പിരിറ്റ് 450 കന്നാസുകളിലായാണ് സൂക്ഷിച്ചിരുന്നത്. പാലക്കാട് ഐബിയും എക്സൈസ് പ്രത്യേക സംഘവും […]