പുതുവർഷത്തെ വരവേൽക്കാൻ ലോകം ഒരുങ്ങുന്നു ; 2020ലേക്ക് ആദ്യം കടന്നത് സമോവ

  സ്വന്തം ലേഖകൻ സമാവോ: പുതുവർഷത്തെ വരവേൽക്കാൻ ലോകം ഒരുങ്ങുന്നു . പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2020 ആദ്യമെത്തിയത്. ന്യൂസിലാൻഡിലെ ഓക്ലാൻഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവർഷം പിറന്നത്. ന്യൂസിലാൻഡിനുശേഷം ഓസ്‌ട്രേലിയയിലാണ് പുതുവർഷമെത്തുക. പിന്നീട് ജപ്പാൻ, ചൈന, പിന്നെ ഇന്ത്യ എന്നിങ്ങനെയാണ് പുതുവർഷ ദിനം കടന്നുപോകുക. അമേരിക്കയ്ക്ക് കീഴിലുള്ള ബേക്കർ ദ്വീപ് , ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവർഷം അവസാനം എത്തുന്നത്. ലണ്ടണിൽ ജനുവരി ഒന്ന് പകൽ 11 മണിയാകുമ്‌ബോഴാണ് ഈ ദ്വീപുകളിൽ പുതുവർഷം എത്തുക.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസൺ മാർച്ച് 29ന് ആരംഭിക്കും : ഉദ്ഘാടനം നീട്ടിവയ്ക്കാനും സാധ്യത

  സ്വന്തം ലേഖകൻ മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസൺ മാർച്ച് 29ന് ആരംഭിക്കും . നിലവിലെ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിലായിരിക്കും ഉദ്ഘാടന മത്സരങ്ങൾ നടക്കുന്നത്. ഡൽഹി ക്യാപിറ്റൽസ് ഒഫീഷ്യലാണ് ഇക്കാര്യം ഒരു വാർത്താ ഏജൻസിയോട് വ്യക്തമാക്കിയത്. എന്നാൽ വിദേശ താരങ്ങളെ ടൂർണമെന്റിന്റെ തുടക്കത്തിൽ ലഭ്യമാകില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ശ്രീലങ്ക തുടങ്ങിയ ദേശീയ ടീമുകളിലെ താരങ്ങൾക്കായിരിക്കും ആദ്യ മത്സരങ്ങൾ നഷ്ടമാവുക. ഓസ്‌ട്രേലിയ കിവീസിനെതിരെയും, ഇംഗ്ലണ്ട് ശ്രീലങ്കയ്ക്കെതിരെയും മത്സരിക്കുന്നതിനാലാണ് താരങ്ങൾക്ക് മത്സരങ്ങൾ നഷ്ടമാവുക. […]

പൂനെ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിലേക്ക് രണ്ടു മലയാള സിനിമകളും

  സ്വന്തം ലേഖകൻ കോഴിക്കോട്: പൂനെ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിലേക്ക് രണ്ടു മലയാള സിനിമകളും. ഡോ.ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ, പ്രതാപ് ജോസഫ് സംവിധാനം ചെയ്ത ഒരു രാത്രി ഒരു പകൽ എന്നീ സിനിമകളാണ്്. ഇന്ത്യൻ സിനിമാ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട 10 സിനിമകളിലാണ് ഇവ ഉൾപ്പെട്ടിരിക്കുന്നത്. ജനുവരി 9 മുതൽ 16 വരെയാണ് പൂനെ ഫെസ്റ്റിവൽ. പൂനെ ഫിലിം ഫൗണ്ടേഷനും മഹാരാഷ്ട്ര സർക്കാരും ചേർന്ന് സംഘടിപ്പിക്കുന്ന പിഐഎഫ്എഫ്ന്റെ പതിനെട്ടാമത് എഡിഷനാണ് ഈ വർഷത്തേത്.   സംവിധായകൻ ജബ്ബാർ പട്ടേലാണ് ഫെസ്റ്റിവൽ ഡയറക്ടർ. നിരവധി അന്താരാഷ്ട്ര മേളകളിൽ […]

മഹാരാഷ്ട്ര മന്ത്രിസഭാ വികസനം കോൺഗ്രസ് എം.എൽ എമാർ അസംതൃപ്തരെന്ന് റിപ്പോർട്ട് ; മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ ഉൾപ്പെടെയുള്ളവരാണ് അതൃപ്തി അറിയിച്ചിരിക്കുന്നത്

  സ്വന്തം ലേഖകൻ മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭാ വികസനം കോൺഗ്രസ് എം.എൽ എമാർ അസംതൃപ്തരെന്ന് റിപ്പോർട്ട് . തിങ്കളാഴ്ച നടന്ന ഉദ്ധവ് സർക്കാരിന്റെ മന്ത്രിസഭാ വികസനത്തിൽ മുതിർന്ന കോൺഗ്രസ് എം.എൽ.എമാർ അസംതൃപ്തരാണെന്ന് റിപ്പോർട്ട്. മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാൻ ഉൾപ്പെടെയുള്ളവർ അതൃപ്തി അറിയിച്ചതായി എൻ.ഡി. ടി.വി റിപ്പോർട്ട് ചെയ്തു. വിശ്വസ്ഥരെ പാർട്ടി അവഗണിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് എംഎൽഎമാരായ പൃഥിരാജ് ചവാൻ, നസീം ഖാൻ, പ്രണിതി ഷിൻഡെ, സംഗ്രാം തോപ്‌തെ, അമിൻ പട്ടേൽ, റോഹിദാസ് പാട്ടിൽ എന്നിവർ സംസ്ഥാനത്തിന്റെ ചുമതലയുള്ള […]

ഡിസംബർ 31, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര :  കെട്ട്യോളാണ് എന്റെ മാലാഖ (മലയാളം നാല് ഷോ) 11.00 , 02.00 PM, 05.45pm, 08.45pm, * അഭിലാഷ് : മാമാങ്കം (മലയാളം നാല് ഷോ) 10.30 AM 02.00 PM 05.15 AM 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ) 02.00 PM 06.00 PM 09.00 PM, മൈ സാന്റ (മലയാളം ഒരു ഷോ) 10.30 AM * ആനന്ദ് : മൈ സാന്റ (മലയാളം മൂന്ന് ഷോ) 02.00 […]

മാസ വാടക പതിനഞ്ച് ലക്ഷം ; ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസിഡറെ തിരിച്ചുവിളിച്ചു

  സ്വന്തം ലേഖകൻ ന്യൂഡൽഹി: മാസ വാടക പതിനഞ്ച് ലക്ഷം രൂപ. ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസഡർ രേണു പലിനെ വിദേശകാര്യ മന്ത്രാലയം തിരിച്ചുവിളിച്ചു. താമസിക്കാനായി മാസം 15 ലക്ഷം രൂപയുള്ള അപ്പാർട്‌മെന്റാണ് രേണു വാടകയ്‌ക്കെടുത്തത്. 1988 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസറായ രേണു പൽ അടുത്ത മാസം ഓസ്ട്രിയയിലെ ജോലി പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ കേന്ദ്ര വിജിലൻസ് കമ്മീഷന്റെ ഉത്തരവ് പ്രകാരം (സിവിസി) വിദേശകാര്യ മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. സർക്കാർ അനുവദിച്ച വാറ്റ് റീഫണ്ടുകൾ വ്യാജമായി തട്ടിയെടുത്തെന്നും, സർക്കാർ വസ്തുതകൾ തെറ്റായി […]

ഡിസംബർ 30, ഇന്നത്തെ സിനിമ

കോട്ടയം *അനശ്വര : തമ്പി (തമിഴ് രണ്ട് ഷോ) 10.45 AM, കെട്ട്യോളാണ് എന്റെ മാലാഖ 02.00 PM, 05.45pm, 08.45pm, * അഭിലാഷ് : മാമാങ്കം (മലയാളം നാല് ഷോ) 10.30 AM 02.00 PM 05.15 AM 08.45 PM * ആഷ : പ്രതി പൂവൻകോഴി (മലയാളം മൂന്ന് ഷോ) 02.00 PM 06.00 PM 09.00 PM, മൈ സാന്റ (മലയാളം ഒരു ഷോ) 10.30 AM * ആനന്ദ് : മൈ സാന്റ (മലയാളം മൂന്ന് ഷോ) […]

കാണക്കാരിയിൽ ഹോട്ടൽ ഉടമയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം : ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കാണക്കാരിയിൽ ഹോട്ടൽ ഉടമയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ഹോട്ടലിന് തീ വയ്ക്കുകയും ചെയ്ത സംഭവത്തിൽ ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. നിയമപരമായ മാർഗങ്ങൾ നിലനിൽക്കെ ഹോട്ടലിനു നേരെയും ഹോട്ടൽ ഉടമയ്ക്ക് നേരെയും ഉണ്ടായ ആക്രമണം അംഗീകരിക്കാൻ സാധിക്കില്ല. ഇത് തൊഴിലെടുത്ത് ജീവിക്കുന്നതിനുള്ള അവകാശം നിഷേധിക്കലാണ്. ഇത്തരത്തിൽ നിയമം കൈയ്യിലെടുക്കുന്നത് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ. ഫിലിപ്പ് കുട്ടി ,സെക്രട്ടറി എൻ.പ്രതിഷ് ,സ്റ്റേറ്റ് വൈസ് പ്രസിഡന്റ്  മുഹമ്മദ് ഷെറീഫ് ,ജില്ലാ വർക്കിംഗ് […]

വേളൂരിൽ വീടിനുള്ളിൽ ഗ്യാസ്‌കുറ്റിയുടെ മുകളിൽ പത്തിവിടർത്തി മൂർഖൻ..! മൂർഖനെ പിടികൂടാൻ വാവ സുരേഷ് കോട്ടയത്ത്; സുരേഷിനെ കാണാൻ ആളുകൾ തടിച്ചു കൂടി

സ്വന്തം ലേഖകൻ കോട്ടയം: വേളൂരിൽ വീടിനുള്ളിൽ ആടുക്കളയിൽ ഗ്യസ് കുറ്റിയുടെ പുറത്ത് മൂർഖൻ പാമ്പ്. പാമ്പിനെ പിടികൂടാൻ പ്രശസ്ത പാമ്പ് പിടുത്തക്കാരൻ വാവ സുരേഷ് കോട്ടയത്ത് എത്തി. വേളൂർ കാരിക്കുഴി ലിസിയുടെ വീട്ടിലാണ് മൂർഖൻ പാമ്പ് രാവിലെ കയറിയത്. പാമ്പിനെ കണ്ടെത്തിയതോടെ വീട്ടുകാർ വിവരം വാവ സുരേഷിനെ അറിയിക്കുകയായിരുന്നു. കോട്ടയത്ത് ഒരു സ്വകാര്യ ചടങ്ങിന് എത്തിയ വാവ, പാമ്പിനെ പിടികൂടുന്നതിനായി വേളൂരിൽ എത്തുകയും ചെയ്തു. വേളൂർ തെക്കേക്കര ശ്രീധർമ്മ ശാസതാ ക്ഷേത്രത്തിനു സമീപത്തെ വീട്ടിലാണ് രാവിലെ പാമ്പിനെ കണ്ടെത്തിയത്. രാവിലെ ഒൻപത് മണിയോടെയാണ് വീടിന്റെ […]

അയ്മനത്ത് പൊതുകടവിനു സമീപം ഭക്ഷണ മാലിന്യം തള്ളി: ദുർഗന്ധത്തിൽ മുങ്ങി അയ്മനം പൂന്ത്രക്കാവ്; മാന്യതയില്ലാതെ മാലിന്യം തള്ളി സാമൂഹ്യ വിരുദ്ധർ

സ്വന്തം ലേഖകൻ അയ്മനം: അയ്മനം പൂന്ത്രക്കാവ്, പള്ളിയാടം പ്രദേശങ്ങളിൽ ഭക്ഷണത്തിന്റെ മാലിന്യങ്ങൾ അടക്കം തള്ളി. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളാണ് യാതൊരു മര്യാദയുമില്ലാതെ റോഡരികിൽ തള്ളിയിരിക്കുന്നത്. പള്ളിയാടം പ്രാപ്പുഴ തെക്കേക്കര ഭാഗത്ത് പൊതുകടവിന് സമീപമാണ് വൻ തോതിൽ മാലിന്യം തള്ളിയിരിക്കുന്നത്. കേറ്ററിംങ് സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങളാണ് തള്ളിയതെന്നു വ്യക്തമാകുന്നതാണ് ഈ ഭക്ഷണ അവശിഷ്ടങ്ങൾ. വിവാഹമോ മറ്റു ചടങ്ങുകളിലോ വിളമ്പിയതിനു ശേഷമുള്ള മാലിന്യങ്ങൾ റോഡരികിലേയ്ക്കു തള്ളിയ രീതിയിലാണ് മാലിന്യങ്ങൾ ഇപ്പോൾ കിടക്കുന്നത്. പ്രദേശത്തെ സാധാരണക്കാരായ ആളുകൾ കൂടതലായി ഉപയോഗിക്കുന്നതാണ് ഈ കടവ്. ഈ കടവിലാണ് ഇത്തരത്തിൽ വൻ തോതിൽ […]