ആചാരം സംരക്ഷിക്കാൻ അഖണ്ഡ നാമജപം: ജപം നടക്കുക തിങ്കളാഴ്ച ജില്ലയിലെ പത്ത് കേന്ദ്രങ്ങളിൽ

സ്വന്തം ലേഖകൻ കോട്ടയം:ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്നതിനായി ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ 10 കേന്ദ്രങ്ങളിൽ അഖണ്ഡനാമ ശരണ മന്ത്രഘോഷം നടക്കും. ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറക്കുന്ന നവംബർ 5 നു വൈകുന്നേരം 5 മണി മുതൽ 6 നു 10 മണിക്ക് ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്ന വരെയാണ് ശരണ മന്ത്രഘോഷം നടക്കുന്നത്. ജില്ലയിലെ 5 താലൂക്ക് കേന്ദ്രങ്ങളിലും നടക്കും.കോട്ടയം താലൂക്കിൽ തിരുനക്കര, മണർകാട്, പളളിക്കത്തോട്, എറ്റൂമാനൂർ, വൈക്കം, മീനച്ചിൽ താലൂക്കിൽ കടപ്പാട്ടൂർ, പൂഞ്ഞാർ, കാഞ്ഞിരപ്പിള്ളി താലൂക്കിൽ, എരുമേലി, ചങ്ങനാശ്ശേരി താലൂക്കിൽ […]

നൻമയുള്ള മനസ്സുകൾ ഒന്നിച്ചു… പിള്ളേച്ചനും സരോജനിയമ്മയും പുതിയ വീട്ടിലേക്ക് കേറി താമസ്സിച്ചു

സ്വന്തം ലേഖകൻ ആർപ്പൂക്കര :കരിപ്പൂത്തട്ട് കോതാകരി കോളനിയിൽ താമസിക്കുന്ന 75 വയസ്സുള്ള രാമചന്ദ്രൻ നായരുടെയും (പിള്ളേച്ചൻ ) 71 വയസുള്ള ഭാര്യയുടെയുടെയും വീട്, ഈ പ്രളയ മഴയോടുകൂടി ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലായിരുന്നു. കോട്ടയം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇപ്കായ് പരിശീലന കൗൺസലിങ് സംഘടനയുടെയും, ഇപ്കായ് നാഷണൽ കോർഡിനേറ്ററും ആർപ്പൂക്കര പഞ്ചായത്തു ജീവനക്കാരനുമായ അനീഷ് മോഹന്റെയും ശ്രമഫലമായി, അയർലണ്ടിലെ മലയാളി കൂട്ടായ്മയായ ‘നന്മ ക്ലോൺമലിൻ സാമ്പത്തിക സഹായവുമായി മുന്നോട്ടു വന്നതോടെ വീടിന്റെ പുനർനിർമ്മാണം ആരംഭിച്ചു. പൂർണ്ണ മേൽനോട്ടം വഹിക്കാൻ 16-ാം വാർഡ് മെമ്പർ പ്രവീൺ […]

നഗരമധ്യത്തിൽ നിയന്ത്രണം വിട്ട കാർ റോഡരികിലേയ്ക്ക് പാഞ്ഞ് കയറി: പാഞ്ഞ് കയറിയത് രമണിക ജുവലറിയ്ക്ക് സമീപത്തെ പാർക്കിങ്ങ് ഏരിയയിലേയ്ക്ക്: അഞ്ച് ബൈക്കുകൾ തകർന്നു: റോഡരികിൽ നിന്ന മൂന്നു പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ തിരുക്കര മൈതാനത്തിന് സമീപം രമണിക ജുവലറിയക്ക് സമീപത്തെ നടപ്പാതയിലേയ്ക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞ് കയറി അഞ്ച് ബൈക്കുകൾ തകർന്നു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ നഗരമധ്യത്തിലായിരുന്നു അപകടം. നടപ്പാതയിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്കിടയിലേയ്ക്കാണ് കാർ പാഞ്ഞ് കയറിയത്. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തിന് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. റോഡരികിൽ നിന്ന തിരുവഞ്ചൂർ മണിയാറ്റിങ്കൽ ശശി (56), ഫുട്പാത്ത് കച്ചവടക്കാരൻ അനസ് , മറ്റൊരു വഴിയാത്രക്കാരൻ എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ശശിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]

കോട്ടയത്തെ പാടങ്ങൾ ചുവന്നു: ആമ്പലിന്റെ ഇതളുകളിലെ ചുവപ്പ് പാടങ്ങളിലേയ്ക്ക് പടർന്നു; കാണാം ആ കാഴ്ചകൾ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്തിന്റെ പാടശേഖരങ്ങൾക്ക് ആമ്പലിന്റെ ചുവപ്പ് നിറം..! പ്രളയത്തിൽ കൃഷി നശിച്ചെങ്കിലും ഈ പാടശേഖരങ്ങളെല്ലാം ചുവപ്പിന്റെ ആമ്പൽപ്പൂക്കൾ വിരിഞ്ഞു നിൽക്കുകയാണ്. കോട്ടയത്തെ പാടശേഖരങ്ങളിൽ കഴിഞ്ഞ പ്രളയകാലത്ത് വെള്ളം നിറഞ്ഞിരുന്നു. ഇതേ തുടർന്ന് കൃഷി ഇറക്കാൻ വൈകിയ നെൽപാടങ്ങളിൽ പൂത്ത് നിൽക്കുന്നത് ആമ്പൽ പൂക്കളാണ്. കർഷകന്റെ തകർന്ന സ്വപ്‌നങ്ങളാണ് ഇവിടെ ചുവന്ന് പൂത്ത് നിൽക്കുന്നതെന്ന് അറിഞ്ഞിട്ടും പക്ഷേ, സഞ്ചാരികൾക്ക് ഇത് സ്വപ്‌നസുന്ദരമായ കാഴ്ചകളാണ് സമ്മാനിക്കുന്നത്. മീനച്ചിലാറിന്റെ തീരങ്ങളിലുള്ള പാടശേഖരങ്ങളിലാണ് ആമ്പലുകൾ പൂത്തു നിൽക്കുന്നത്. നിരവധി സ്ഥലത്ത് ഇത്തരത്തിൽ ആമ്പൽപൂക്കൾ പൂത്ത് നിൽക്കുന്നുണ്ടെങ്കിലും കാഞ്ഞിരം […]

രോഗം എത്ര ഗുരുതരമാണെങ്കിലും ചികിത്സ ഞങ്ങൾക്ക് തോന്നുമ്പോൾ: ഗുരുതര രോഗം ബാധിച്ചെത്തിയാലും സ്‌കാനിംഗിന് സമയം ഒരു മാസം കഴിഞ്ഞ്: സ്വകാര്യ ലാബുകളെ സഹായിക്കാൻ മെഡിക്കൽ കോളേജ് അധികൃതരുടെ തട്ടിപ്പ്

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്‌കനാനിംഗ് വിഭാഗവും പുറത്തെ സ്വകാര്യ ലാബുകളും തമ്മിലുള്ള അന്തർധാര സജീവമാണെന്ന് വ്യക്തമാക്കി സ്‌കാനിംഗ് വിഭാഗത്തിലെ തട്ടിപ്പ്. ഗുരുതര രോഗം ബാധിച്ചെത്തിയ രോഗികൾക്ക് പോലും സ്‌കാനിംഗിന് സമയം അനുവദിക്കുന്നത് ഒരു മാസത്തിനു ശേഷം. കഴിഞ്ഞ ദിവസം ആശുപത്രിയിലെ മൂന്നാം വാർഡിൽ പ്രവേശിപ്പിച്ചക്കെട്ട രോഗിയ്ക്കാണ് ആശുപത്രി അധികൃതരുടെ ക്രൂരത നേരിടേണ്ടി വന്നത്. ഡോക്ടർമാർ സ്‌കാനിംഗിനായി എഴുതി നൽകിയിട്ടു പോലും സ്‌കാനിംഗ് നടത്താൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിരവധി രോഗികളാണ് ഇപ്പോഴും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നത്. ആശുപത്രിയിലെ റേഡിയോളജി […]

ഗുഡ് ബൈ ഓൾ ..! ആത്മാക്കളുടെ ദിനത്തിൽ വൈദികൻ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: ഗുഡ് ബൈ ഓൾ എന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ച ശേഷം ആത്മാക്കളുടെ ദിനത്തിൽ വൈദികൻ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. തുരുത്തിയിലെ കത്തോലിക്കാ സഭയുടെ പഠന കേന്ദ്രത്തിൽ ഫാമിലി കൗൺസിലിംഗ് കോഴ്‌സിനെത്തിയ ഛത്തീസ്ഗഡ് അംബികാപൂർ ഇടവകാംഗം മുകേഷ് തിർത്തി (36) യാണ് മരിച്ചത്. വെള്ളിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. വെള്ളിയാഴ്ച വിശുദ്ധ ആത്മാക്കളുടെ ദിനമായിരുന്നു. ഈ ദിനത്തിൽ പ്രാർത്ഥനകൾക്ക് ശേഷം രാത്രിയിൽ വിശ്രമത്തിലായിരുന്നു മുകേഷ്. ഇതിനിടെ രാത്രിയിൽ ഗുഡ് ബൈ ഓൾ എന്ന് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നു. തുടർന്ന് അത്മാക്കൾക്കൊപ്പം പോകുന്നതായി […]

നിലയ്ക്കലിൽ മരിച്ച അയപ്പ ഭക്തന് ആദരാജ്ഞലി അർപ്പിച്ചു

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: നിലയ്ക്കൽ മരണപ്പെട്ട അയ്യപ്പഭക്തന് ആദരാഞ്ജലി അർപ്പിച്ചു ശബരിമല കർമ്മസമിതി പ്രവർത്തകർ പെരുന്ന സ്റ്റാന്റിലാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.കോട്ടയം മെഡിക്കൽ കോളേജിൽ നിന്നെത്തിച്ച ശിവദാസ് സ്വാമികളുടെ മൃതദ്ദേഹത്തിന് കാത്തുനിന്ന പ്രവർത്തകർ ശരണം വിളികൾ മുഴക്കി പുഷ്പാർച്ചന നടത്തി .ശബരിമല കർമ്മസമിതി പ്രസിഡന്റ് പി എൻ ബാലകൃഷ്ണൻ പുഷ്പഹാരം ചാർത്തി. സംഘടനാ സെക്രട്ടറി വി മഹേഷ്, പ്രവർത്തകരായ കെ എസ് ഓമനക്കു ട്ടൻ, എ ഐ രഘു, ഒ ആർ ഹരിദാസ്, ബി ആർ മഞ്ജീഷ്, ഷിജു എബ്രഹാം, വി സദാശിവൻ, ദിലീപ് മാടപ്പള്ളി, […]

പാറമ്പുഴയിലെ പാറമടയിൽ മൃതദേഹം പൊങ്ങി: മൃതദേഹം കണ്ടെത്തിയത് രണ്ടു ദിവസത്തിനു ശേഷം; പാറമടയിൽ ആൾ വീണെന്ന പരാതിയിൽ തിരച്ചിൽ നടത്തിയില്ലെന്ന് ആരോപണം

സ്വന്തം ലേഖകൻ കോട്ടയം: രണ്ടു ദിവസം മുൻപ് പാറമടയിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം ഇവിടെ പൊ്ങ്ങി. യുവാവ് വീണതായി ഉയർന്ന പരാതിയിൽ പൊലീസും അഗ്നിശമന സേനയും തിരച്ചിൽ നടത്തിയില്ലെന്ന ആരോപണം നിലനിൽക്കുന്നതിനിടെയാണ് ഇപ്പോൾ പാറമടയിൽ മൃതദേഹം പൊങ്ങിയിരിക്കുന്നത്. വെള്ളത്തിൽ നിന്നും മൃതദേഹം കരയ്‌ക്കെത്തിക്കാത്തതിനാൽ മരിച്ചത് ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 27 ന് രാത്രി 11 മണിയോടെയാണ് പാറമ്പുഴ സംക്രാന്തി വെള്ളൂപ്പറമ്പ് റൂട്ടിൽ ബ്ലസിപ്പടിയ്ക്ക് സമീപം കാഞ്ഞിരപ്പള്ളിപ്പടി ജംഗ്ഷനു സമീപം ആനിക്കൽകവലയിലെ പാറമയിൽ ആൾ വീണെന്ന സംശയം ഉയർന്നത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചത് […]

ബിവറേജിൽ ഉന്തുംതള്ളുമുണ്ടാക്കി പോക്കറ്റടി: നഗരത്തിലെ മൂന്നു സാമൂഹ്യവിരുദ്ധർ പിടിയിൽ; പിടിയിലായവർ നഗരത്തിലെ സ്ഥിരം പ്രശ്‌നക്കാർ; നഗരം ക്ലീനാക്കാൻ ഈസ്റ്റ് പൊലീസിന്റെ ഓപ്പറേഷൻ ക്ലീൻ

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലും പരിസരപ്രദേശത്തും കറങ്ങിത്തിരിഞ്ഞ് നടക്കുന്ന അക്രമി സാമൂഹ്യ വിരുദ്ധ സംഘത്തിലെ മൂന്നു പേരെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായാണ് അറസ്റ്റ്. നാഗമ്പടത്തെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി മോഷണം നടത്തുന്ന സംഘത്തിലെ മൂന്നു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പായിക്കാട് സ്വദേശികളായ സുജി (48), പ്രദീപ് (44), കരുനാഗപ്പള്ളി സ്വദേശി ആൻസൺ (33) എന്നിവരെയാണ് ഈസ്റ്റ് സി.ഐ ടി.ആർ ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. നാഗമ്പടം ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന […]

ഏറ്റുമാനൂരിലെ ഗുണ്ടാ അതിക്രമം: അഖിലിനും സംഘത്തിനുമെതിരെ വധശ്രമക്കേസ്; അഖിലിനെതിരെ കാപ്പയും ചുമത്തും; അലോട്ടിയുടെ നേതൃത്വത്തിൽ എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലും അഖിലിന്റെ ജാമ്യം റദ്ദാക്കും

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരിലും പരിസര പ്രദേശത്തും അഴിഞ്ഞാടിയ ഗുണ്ടാ അക്രമി സംഘത്തലവൻ അഖിൽ രാജിനെതിരെ കാപ്പ ചുമത്താൻ ഗാന്ധിനഗർ പൊലീസ് തയ്യാറെടുക്കുന്നു. പന്ത്രണ്ടിലേറെ കേസുകളിൽ പ്രതിയായ അഖിലിനെ ഗുണ്ടാ പട്ടികയിൽപ്പെടുത്തി ഒരു വർഷം തടവിൽ സൂക്ഷിക്കുന്നതിനുള്ള നടപടികളാണ് പൊലീസ് ആലോചിക്കുന്നത്. ഏറ്റുമാനൂരിൽ കോളേജിനുള്ളിൽ വിദ്യാർത്ഥിയെ കുത്തിവീഴ്ത്തുകയും, പാറമ്പുഴയിൽ വീടിനുള്ളിൽ കയറി യുവാവിനെ ആക്രമിക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ ആർപ്പൂക്കര ചക്കിട്ടപ്പറമ്പിൽ അഖിൽ രാജി(21)നെ കോടതിയിൽ ഹാജരാക്കി പൊലീസ് റിമാൻഡ് ചെയ്തിട്ടുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങും മുൻപ് അഖിലിനെതിരെ കാപ്പ ചുമത്തുന്നതിനാണ് പൊലീസ് നടപടികളെടുക്കുന്നത്. […]