ഏറ്റുമാനൂർ തവളക്കുഴിയിൽ ടിപ്പർ ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലിടിച്ചു: കാർ ഡ്രൈവർ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ടോറസ് ഡ്രൈവറുടെ പ്രഷർ കുറഞ്ഞത് അപകട കാരണം

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം വിട്ട ടോറസ് ലോറി റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറും , ടോറസ് ലോറിയും റോഡിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ ലോറിയുടെയും കാറിന്റെയും ഇന്ധനം റോഡിൽ പടർന്നു. അപകടം ഒഴിവാക്കാൻ കോട്ടയത്ത് നിന്നുള്ള അഗ്നി രക്ഷാ സേനാ സംഘം എത്തി റോഡ് കഴുകി വൃത്തിയാക്കുകയാണ്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ എറ്റുമാനൂർ തവളക്കുഴി ജംഗ്ഷനിലായിരുന്നു സംഭവം. കോട്ടയം ഭാഗത്ത് നിന്നും എത്തിയ ടോറസ് ലോറി നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് […]

വോട്ടിംഗ് യന്ത്രങ്ങള്‍ക്കുളള ബാലറ്റുകള്‍ എത്തി

സ്വന്തംലേഖകൻ കോട്ടയം : കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ സജ്ജീകരിക്കുന്നതിനുളള ബാലറ്റുകളും ടെന്‍ഡേഡ് ബാലറ്റുകളും കളക്‌ട്രേറ്റില്‍ എത്തിച്ചു. തിരുവനന്തപുരം ഗവണ്‍മെന്റ് പ്രസില്‍ അച്ചടിച്ച ബാലറ്റുകള്‍ സീല്‍ ചെയ്ത   വാഹനത്തില്‍ പോലീസ് സംരക്ഷണത്തിലാണ്  കളക്‌ട്രേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗം ഓഫീസിലെത്തിച്ചത്. ജില്ലയിലെ 1564 ബൂത്തുകളിലേക്കുള്ള 30300 ബാലറ്റുകളടങ്ങിയ ആറു പെട്ടികള്‍ ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബു, സബ് കളക്ടര്‍ ഈഷ പ്രിയ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എം.വി സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. പാലാ നിയമസഭാ മണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ  […]

കുടിവെള്ളക്ഷാമം:  വാട്ടര്‍ അതോറിറ്റിയില്‍24 മണിക്കൂറും പരാതികള്‍ സ്വീകരിക്കും

സ്വന്തംലേഖകൻ കോട്ടയം : വേനല്‍ രൂക്ഷമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ വാട്ടര്‍ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കാം. തിരുവനന്തപുരം വെള്ളയമ്പലത്തുള്ള വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തും എല്ലാ ജില്ലകളിലും ഡിവിഷന്‍ ഓഫീസുകളിലും പരാതി സ്വീകരിക്കാന്‍ മുഴുവന്‍ സമയ സംവിധാനമേര്‍പ്പെടുത്തി. കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ നല്‍കുന്നതിന് സംസ്ഥാനത്ത് എവിടെ നിന്നും 9188127950, 9188127951 എന്നീ നമ്പരുകളില്‍ വാട്ടര്‍ അതോറിറ്റി ആസ്ഥാനത്ത് ബന്ധപ്പെടാം. 18004255313 എന്ന ടോള്‍ഫ്രീ നമ്പരും 9495998258 എന്ന വാട്സാപ്പ് നമ്പരും ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.  വാട്ടര്‍ അതോറിറ്റി വെബ്സൈറ്റില്‍ (www.kwa.kerala.gov.in  […]

കെ.എം മാണിയുടെ നിര്യാണം: വ്യാഴാഴ്ച ഉച്ച മുതൽ ജില്ലയിൽ കടകൾ അടച്ചിടും

സ്വന്തം ലേഖകൻ കോട്ടയം: കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് ജില്ലയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അംഗത്വമുള്ള ജില്ലയിലെ കടകൾ ഇന്ന് അടച്ചിടുന്നതിന് തീരുമാനിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് നാലു വരെയാണ് കടകൾ അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന് ജില്ലാ കമ്മിറ്റി യോഗമാണ് ഇതു സംബന്ധിച്ചു തീരുമാനം എടുത്തത്. അഭ്യന്തരം – ധനകാര്യം – റവന്യു വകുപ്പുകൾ കൈകാര്യം ചെയ്ത കെ.എം മാണി സംഘടനയ്ക്ക് പ്രിയങ്കരനാണെന്ന് യോഗം വിലയിരുത്തി. സംഘടനയുടെ ആരംഭകാലം മുതൽ സംഘടനയ്ക്ക് വേണ്ട ഉപദേശങ്ങളും നിർദേശങ്ങളും […]

മാലിന്യ വാഹിനിയായി പൊയ്ക തോട്

സ്വന്തംലേഖകൻ അയർക്കുന്നം: ആറുമാനൂർ പ്രദേശത്തെ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന പൊയ്ക തോട് സാമൂഹ്യവിരുദ്ധർ മലിനമാക്കുന്നതായി പരാതി. മീനച്ചിലാറിനേക്കാൾ ഉയരത്തിൽ നില്ക്കുന്നതും ആറുമാനൂർ പ്രദേശത്തെ എന്നല്ല ജില്ലയിലെ തന്നെ വേനലിലും വറ്റാത്ത ശുദ്ധജല തടാകങ്ങളിൽ ഒന്നാണിത്. മീൻ പിടിക്കാൻ വിഷം കലക്കുന്നതായും തോടിന്റെ അരികിൽ ഇരുന്ന് മദ്യപിച്ച ശേഷം കുപ്പികൾ തോട്ടിലേക്ക് വലിച്ചെറിയുന്നതായും പരാതി ഉയരുന്നു. സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നത് തോടിന്റെ സമീപത്തുള്ള കുടുംബങ്ങൾക്കു ശല്യമാകുന്നതായും പരാതിയുണ്ട്. വിവരംഅറിയിച്ചാലും പോലീസ് സ്ഥലത്തെത്തുന്നില്ല എന്നും സമീപവാസികൾ പരാതി പറയുന്നു. കൃഷി ആവശ്യങ്ങൾക്കും കുടിവെള്ളത്തിനായും പ്രദേശവാസികളുടെ ഏക ആശ്രയമാണ് പൊയ്കതോട്.കാലവർഷമാകുന്നതോടെ […]

എം.സി റോഡിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു: വട്ടംചാടിയ ഓട്ടോയെ രക്ഷിക്കാൻ വെട്ടിച്ച ബസുകൾ കൂട്ടിയിടിച്ചത് സംക്രാന്തിയിൽ

സ്വന്തം ലേഖകൻ കോട്ടയം: എം.സി റോഡിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർ അടക്കം നിരവധി യാത്രക്കാർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറെയും, യാത്രക്കാരെയും മെഡിക്കൽ കോളേ്ജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് ആറരയോടെ എം.സി റോഡിൽ സംക്രാന്തി ഭാഗത്തായിരുന്നു അപകടം. കോട്ടയത്തു നിന്നും മെഡിക്കൽ കോളേജിനു പോകുകയായിരുന്നു ദേവമാതാ ബസും, ഏറ്റുമാനൂരിൽ നിന്നു കോട്ടയത്തേയ്ക്ക് വരികയായിരുന്ന ്ശ്രീലക്ഷ്മി ബസുമാണ് കൂട്ടിയിടിച്ചത്. സംക്രാന്തി ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം ദേവമാതാ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. ഇതിനിടെ റോഡരികിൽ നിന്നും ഒരു ഓട്ടോറിക്ഷ […]

കുടിവെള്ളത്തിൽ മാലിന്യം കലർത്തുന്ന ഫ്‌ളാറ്റുകൾക്കെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതിയുമായി റസിഡൻസ് അസോസിയേഷൻ: മാന്നാനം അമ്മഞ്ചേരിയിൽ ഹരിതയും, കെ.സിസി ഹോംസും ആളുകളെ രോഗികളാക്കിയിട്ടും തിരിഞ്ഞു നോക്കാതെ പഞ്ചായത്തും ആരോഗ്യ വിഭാഗവും; തുടർസമരങ്ങൾക്കൊരുങ്ങി റസിഡൻസ് അസോസിയേഷനുകൾ

സ്വന്തം ലേഖകൻ കോട്ടയം: കക്കൂസ് മാലിന്യം അടക്കം നാട്ടുകാരുടെ കുടിവെള്ളത്തിൽ കലർത്തിയ ശേഷം, നാട്ടുകാരുടെ പരാതിയെ പണമിട്ട് മൂടാനുള്ള ഹരിത ഹോംസിന്റെയും, കെ.സിസി ഹോംസിന്റെയും നടപടികൾക്കെതിരെ നാട്ടുകാർ വീണ്ടും പരാതിയുമായി രംഗത്ത്. പഞ്ചായത്തിലും, ആരോഗ്യ വകുപ്പിലും അടക്കം പരാതി നൽകിയെങ്കിലും യാതൊരു നടപടിയുമില്ലാതെ വന്നതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ അടക്കമുള്ളവർക്കും പരാതി നൽകിയിരിക്കുന്നത്. ഫ്‌ളാറ്റുകളിൽ കൃത്യമായ മാലിന്യ സംസ്‌കരണ മാർഗങ്ങൾ വേണമെന്നിരിക്കെ ഇതൊന്നുമില്ലാതെയാണ് മാന്നാനത്തെ ഈ രണ്ടു ഫ്‌ളാറ്റുകൾ പ്രവർത്തിക്കുന്നതെന്ന് തേർഡ് ഐ ന്യൂസ് ലൈവ് […]

മിൽമയിലേയ്ക്ക് വെള്ളവുമായി പോയ ലോറി വെള്ളത്തിലായി..! ഡ്രൈവർ വെള്ളത്തിൽ അൽപം വിശ്രമിച്ചപ്പോൾ വണ്ടി മുങ്ങി; സംഭവം കോട്ടയം നീലിമംഗലത്ത്

സ്വന്തം ലേഖകൻ കോട്ടയം: മിൽമയിലേയ്ക്ക് വെള്ളവുമായി പോയ ലോറി മീനച്ചിലാറിന്റെ കൈവഴിയായ നീലിമംഗലം തോട്ടിലേയ്ക്ക് മറിഞ്ഞു. ഡ്രൈവറുടെ ഉള്ളിലും, ടാങ്കറിന്റെ ഉള്ളിലും അമിതമായി വെള്ളം കലർന്നതോടെയാണ് ലോറി ആറ്റിൽ മുങ്ങിക്കുളിക്കാനിറങ്ങിയത്. ലോറി ഉയർത്തി പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. കാസർകോട് നിന്നും പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിലെ മിൽമയുടെ യൂണിറ്റുകളിലേയ്ക്കുള്ള വെള്ളവുമായാണ് ലോറി എത്തിയത്. മിൽമയുടെ മിനറൽവാട്ടർ പ്ലാന്റിലേയ്ക്കുള്ള വെള്ളമാണ് മിനി ലോറിയിലുണ്ടായിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ലോറി ഡ്രൈവർ നീലിമംഗലത്ത് എത്തുന്നത്. ഇവിടെ എത്തിയ ശേഷം വിശ്രമിക്കുന്നതിനായി സ്ഥലം കണ്ടെത്തി. നീലിമംഗലത്ത് […]

54 അനാഥബാല്യങ്ങൾ ഈ അവധിക്കാലത്ത് കുടുംബങ്ങളുടെ സ്നേഹത്തണലിലേക്ക്

സ്വന്തംലേഖകൻ കോട്ടയം : ബാലനീതി സ്ഥാപനങ്ങളില്‍ താമസിക്കുന്ന 54 കുട്ടികള്‍ അവധിക്കാലത്ത് കുടുംബങ്ങളുടെ തണലിലേക്ക്. ജില്ലയിലെ 11 സ്ഥാപനങ്ങളില്‍ നിന്ന് 18 ആണ്‍കുട്ടികളെയും 36 പെണ്‍കുട്ടികളെയുമാണ് 48 കുടുംബങ്ങളിലേക്ക് അയച്ചത്. സങ്കീര്‍ണ്ണ ജീവിതസാഹചര്യങ്ങളില്‍പെട്ട് സ്വന്തം വീട്ടില്‍നിന്നും മാതാപിതാക്കളില്‍ നിന്നും അകന്നു താമസിക്കുന്ന കുട്ടികള്‍ക്ക് അവധിക്കാലത്ത് വീടനുഭവം നല്‍കുന്ന വനിതാ ശിശുവികസന വകുപ്പിന്‍റെ സനാഥ ബാല്യ ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിലാണ് ഈ സൗകര്യം ഒരുക്കുന്നത്. കുട്ടികളെ കുടുംബങ്ങളെ ഏല്‍പ്പിക്കുന്നതിന് കോട്ടയം ഗവണ്‍മെന്‍റ് ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന ചടങ്ങ്  എ.എസ്.പി  രീഷ്മ രമേശന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ഷീജ […]

കോട്ടയം നഗരമധ്യത്തിൽ അജ്ഞലി പാർക്ക് ഹോട്ടലിൽ വൻ ചീട്ടുകളി: ഫ്രീക്കനായ സർക്കാർ ജീവനക്കാരൻ അടക്കം ആറു പേർ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിലെ ഹോട്ടലായ അജ്ഞലി പാർക്കിൽ പണം വച്ച് ചീട്ടുകളിച്ച സംഘം പൊലീസ് പിടിയിലായി. ഫ്രീക്കനായി മുടിയും താടിയും നീട്ടി വളർത്തി നടക്കുന്ന സർക്കാർ ജീവനക്കാരൻ അടക്കം ആറു പേരെയാണ് ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. ഇവരിൽ നിന്നും 13,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. ദിവസങ്ങളായി ആഞ്ജലി പാർക്ക് ഹോട്ടൽ കേന്ദ്രീകരിച്ച് ചീട്ടുകളി നടക്കുന്നതായി പൊലീസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് സംഘം ഹോട്ടലിൽ റെയ്ഡ് നടത്തുകയായിരുന്നു. ഹോട്ടലിനു പുറത്തെ നീക്കങ്ങൾ […]