കുടിവെള്ളക്ഷാമം:  വാട്ടര്‍ അതോറിറ്റിയില്‍24 മണിക്കൂറും പരാതികള്‍ സ്വീകരിക്കും

കുടിവെള്ളക്ഷാമം:  വാട്ടര്‍ അതോറിറ്റിയില്‍24 മണിക്കൂറും പരാതികള്‍ സ്വീകരിക്കും

സ്വന്തംലേഖകൻ

കോട്ടയം : വേനല്‍ രൂക്ഷമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ വാട്ടര്‍ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കാം. തിരുവനന്തപുരം വെള്ളയമ്പലത്തുള്ള വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തും എല്ലാ ജില്ലകളിലും ഡിവിഷന്‍ ഓഫീസുകളിലും പരാതി സ്വീകരിക്കാന്‍ മുഴുവന്‍ സമയ സംവിധാനമേര്‍പ്പെടുത്തി.
കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികള്‍ നല്‍കുന്നതിന് സംസ്ഥാനത്ത് എവിടെ നിന്നും 9188127950, 9188127951 എന്നീ നമ്പരുകളില്‍ വാട്ടര്‍ അതോറിറ്റി ആസ്ഥാനത്ത് ബന്ധപ്പെടാം. 18004255313 എന്ന ടോള്‍ഫ്രീ നമ്പരും 9495998258 എന്ന വാട്സാപ്പ് നമ്പരും ഇതിനായി
ഏര്‍പ്പെടുത്തിയിട്ടുണ്ട്.  വാട്ടര്‍ അതോറിറ്റി വെബ്സൈറ്റില്‍ (www.kwa.kerala.gov.in    ) ജനമിത്ര ആപ് വഴിയും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. കോട്ടയം ജില്ലയില്‍ പരാതികള്‍ സമര്‍പ്പിക്കുന്നതിനുള്ള ഫോണ്‍ നമ്പരുകള്‍. ജില്ലാ കണ്‍ട്രോള്‍ റൂം – 0481-2563701, കോട്ടയം ഡിവിഷന്‍ ഓഫീസ് – 9188127940, കടുത്തുരുത്തി ഡിവിഷന്‍ ഓഫീസ് – 9188127939

കുടിവെള്ളത്തിന്റെ ഗുണനിലവാരം;
വീഴ്ച്ച വരുത്തിയാല്‍ കര്‍ശന നടപടി..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വിതരണം ചെയ്യുന്ന കുടിവെളളത്തിന്റെ ഗുണമേ• ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം കര്‍ശനനടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
കുടിവെള്ളം വിതരണം ചെയ്യുന്ന എല്ലാ ടാങ്കറുകളും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുക്കുകയും ലൈസന്‍സ് നമ്പര്‍ വാഹനത്തില്‍ രേഖപ്പെടുത്തുകയും വേണം. കുടിവെള്ളം എന്ന് വാഹനത്തില്‍ എഴുതിയിരിക്കണം. വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട്, ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എന്നിവ വാഹനത്തില്‍ സൂക്ഷിക്കണം.
വിതരണത്തിനുള്ള കുടിവെള്ളം തുറന്നു സൂക്ഷിക്കാന്‍ പാടില്ല. കുപ്പിവെള്ളം, 20 ലിറ്റര്‍ കാനില്‍ നിറച്ച വെള്ളം എന്നിവ വെയിലേല്‍ക്കുന്ന രീതിയില്‍ സൂക്ഷിക്കരുത്. കുടിവെള്ള വില്‍പ്പന നടത്തുന്നവര്‍ ജലസ്രോതസ്സിന്റെ ഗുണമേ• ഉറപ്പാക്കുകയും പരിശോധനാ റിപ്പോര്‍ട്ട് സൂക്ഷിക്കുകയും വേണം. ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമം 2006 പ്രകാരം നടപടിയെടുക്കും.