ലോക്സഭ തെരഞ്ഞെടുപ്പ് :കോട്ടയം മണ്ഡലത്തില്‍ ഇന്നലെ മൂന്നുപേർ കൂടി പത്രിക നല്കി ; നാമനിർദേശപത്രിക സമർപ്പിച്ചവരുടെ എണ്ണം അഞ്ചായി
സ്വന്തം ലേഖകൻ
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ ഇന്നലെ മൂന്നുപേർ കൂടി പത്രിക നല്കി. ഇതോടെ കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ ഇതുവരെ നാമനിർദേശപത്രിക സമർപ്പിച്ചവരുടെ എണ്ണം അഞ്ചായി.
സ്വതന്ത്ര സ്ഥാനാർഥികളായി സന്തോഷ് ജോസഫ്, റോബി എം. വർഗീസ്, സ്കറിയ എം.എം. എന്നിവരാണ് വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി മുമ്ബാകെ നാമനിർദേശപത്രിക സമർപ്പിച്ചത്.
എസ്.യു.സി.ഐ.(സി) സ്ഥാനാർഥിയായി തമ്പി, സ്വതന്ത്രസ്ഥാനാർഥി ജോമോൻ ജോസഫ് സ്രാമ്പിക്കല്‍ എ.പി.ജെ. ജുമൻ വി.എസ്. എന്നിവർ മുമ്പ് പത്രിക സമർപ്പിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ച വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. ഏപ്രില്‍ എട്ടുവരെ നാമനിർദേശ പത്രിക പിൻവലിക്കാം. ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.
Third Eye News Live
0