കോട്ടയം ഈരാറ്റുപേട്ടയില്‍ ഫര്‍ണിച്ചര്‍ വില്‍പ്പന സ്ഥാപനത്തില്‍ വന്‍ തീ പിടുത്തം ; സമീപത്തെ മരങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചു

കോട്ടയം ഈരാറ്റുപേട്ടയില്‍ ഫര്‍ണിച്ചര്‍ വില്‍പ്പന സ്ഥാപനത്തില്‍ വന്‍ തീ പിടുത്തം ; സമീപത്തെ മരങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഈരാറ്റുപേട്ടയില്‍ ഫര്‍ണിച്ചര്‍ വില്‍പ്പന സ്ഥാപനത്തില്‍ വന്‍ തീ പിടുത്തം. പോലീസ് സ്റ്റേഷനു സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.

ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം.തീ അണക്കാന്‍ ശ്രമം തുടരുന്നു. പഴയ ഉരുപ്പടികള്‍ വില്‍ക്കുന്ന പാലയംപറമ്പില്‍ ജാഫറിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീപ്പിടിത്തത്തിന്റെ കാഠിന്യത്തില്‍ സമീപത്തെ മരങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചു. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി.