കോട്ടയം ജില്ലയിൽ നാളെ (25/06/2024) ചെമ്പ്, കൂരോപ്പട, കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (25/06/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ ചെമ്പ് സെക്ഷൻ പരിധിയിൽ വരുന്ന ശാരദാമഠം, മേരിലാൻ്റ്, ചെമ്മനാ കരി, വോഡാഫോൺ, അണി തറ, അക്കരപ്പാടം കടവ്, അക്കരപ്പാടം ഹെൽത്ത് സെൻ്റർ, ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ നേഴ്സിംഗ് കോളേജ്, കളത്തിൽ റിസോർട്ട് , എന്നി ട്രാൻസ്ഫോർമറുകളിൽ 25/06/2024 ന് രാവിലെ 8:30 മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (25-6-2024) H T ടച്ചിംഗ് വർക്ക് […]

പക്ഷിപ്പനി; കോട്ടയം ജില്ലയിലെ ഉദയനാപുരത്തും സമീപ പഞ്ചായത്തുകളിലും പക്ഷികളുടെ വിൽപന വിലക്കി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ ഉദയനാപുരം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ നീരേ ക്കടവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെതുടർന്ന് ഉദയനാപുരം പഞ്ചായത്തിലെ 15,16,17 വാർഡുകളിൽ പക്ഷികളുടെയും ഉത്പന്നങ്ങളുടെയും വിപണനവും വിൽപനയും കടത്തും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ പൂർണമായും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി. നീരേക്കടവിലെ സുഭാഷ് പ്ലാക്കത്തറ എന്ന വ്യക്തിയുടെ എണ്ണൂറോളം വരുന്ന ഒന്നരമാസം പ്രായമുള്ള കോഴികളിലെ അസാധാരണമായ മരണനിരക്കിനെതുടർന്ന് സാമ്പിളുകൾ ഭോപ്പാലിലെ ദേശീയ ലാബിൽ അയച്ചാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച കോഴികളെയും ഇതിനു […]

മദ്യം നൽകാത്തതിന്റെ പേരിൽ അയൽവാസിയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തു

  കോട്ടയം: കിടങ്ങൂരിൽ അയൽവാസിയായ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ സ്വദേശി ജോസ് ജോസഫ് എന്ന് വിളിക്കുന്ന ഷാജിമോൻ (62) നെയാണ്  കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.   ഇന്നലെ ഉച്ചക്ക് 02.00 മണിയോട് കൂടി ഇയാളുടെ അയല്‍വാസിയായ മധ്യവയസ്കന്റെ വീട്ടിൽ അതിക്രമിച്ചു കയറി വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മധ്യവയസ്കൻ ഷാജിമോന് മദ്യം വാങ്ങി നൽകിയില്ല എന്ന് പറഞ്ഞായിരുന്നു ഇയാളെ ആക്രമിച്ചത്. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു.   പരാതിയെ […]

അറബി അദ്ധ്യാപകനെ പോക്സോ കേസിൽ കുടുക്കിയ സംഭവം : അദ്ധ്യാപകർ തമ്മിലുള്ള പകപോക്കൽ ; കോട്ടയം ചെങ്ങളത്തെ സർക്കാർ സ്കൂളിലെ അറബി അധ്യാപകനെ പോക്സോ കേസിൽ വെറുതെ വിട്ട് കോടതി

കോട്ടയം : കോട്ടയം ചെങ്ങളം ഭാഗത്തുള്ള സർക്കാർ സ്‌കൂളിലെ അറബി അദ്ധ്യാപകനായ സാലിഹ് ടി. എസ്. നെ കോട്ടയം ഫാസ്‌റ്റ് ട്രാക്ക് കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. 2023 കാലത്ത് സർക്കാർ സ്‌കൂളിൽ അറബി അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന പ്രതി 3-ാം ക്ലാസ്സ് വിദ്യാർത്ഥിനികളോട് ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറിയതിന് പ്രതിക്കെതിരായി ഇന്ത്യൻ ശിക്ഷാ നിയമം 354 ഉം, കുട്ടികൾക്കെതിരായുള്ള ലൈംഗിക ആക്രമണം തടയുന്നതിനുള്ള പോക്സോ വകുപ്പുകൾ പ്രകാരവും കുമരകം പോലീസ് കേസെടുത്തിട്ടുള്ളതാണ്. ക്ലാസ്സ് സമയത്ത് ഇരയായ പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തി […]

ഒരു രൂപാ നോട്ടു കൊടുത്താൽ ഒരു ലക്ഷം കൂടെ പോരും : ലോട്ടറിയായി നടന്നൊരു പയ്യന്‍ കോട്ടയത്തുകാരന്‍.. അവന്‍ നോട്ടൊരെണ്ണം മാറി ചെറിയൊരു ലോട്ടറി കുറി വാങ്ങി: ” ഭാഗ്യം കയറിവരുന്ന രഹസ്യം പാവം പയ്യനറിഞ്ഞോ…..

  കോട്ടയം: “നാളെയാണ് നാളെയാണ് നാളെയാണ് ….. നറുക്കെടുപ്പ് നാളെയാണ് … ടിക്കറ്റ് ആവശ്യമുള്ളവർ എത്രയും വേഗം കരസ്ഥമാക്കുക … വാഹനം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ് …. ഇനി എണ്ണപ്പെട്ട മണിക്കൂറുകൾ മാത്രം …. നാളെയാണ് …നാളെയാണ് …. ” സത്യൻ അന്തിക്കാടിന്റെ സൂപ്പർഹിറ്റ് ചിത്രമായ “നാടോടിക്കാറ്റ് ” ആരംഭിക്കുന്നത് ഇത്തരമൊരു അനൗൺസ്മെന്റോടു കൂടിയാണ്. ഈ അനൗൺസ്മെന്റ് കേട്ടുവരുന്ന ശ്രീനിവാസൻ പറയുന്ന ഒരു രസികൻ ഡയലോഗ് പലരും ഓർമ്മിക്കുന്നുണ്ടായിരിക്കും . “നാളെയോ മറ്റന്നാളോ എപ്പോ വേണമെങ്കിലും ആയിക്കോ. ഞങ്ങളാരും എതിര് പറഞ്ഞില്ലല്ലോ …” അല്പകാലം മുൻപ് […]

കേരളത്തിൽ പരക്കെ മഴക്ക് സാധ്യത : മധ്യകേരളത്തിൽ കനത്ത മഴ

  തിരുവനന്തപുരം:മഹാരാഷ്ട്ര തീരം മുതൽ കേരളതീരം വരെ ന്യുനമർദപാത്തി സ്ഥിതി ചെയ്യുന്നു. കേരള തീരത്തു കാലവർഷ കാറ്റ് അനുകൂലമായി നിൽക്കുന്നു. ഇടവേളകളോടെ കൂടിയും കുറഞ്ഞും എല്ലാം ജില്ലകളിലും മഴ ലഭിക്കാൻ സാധ്യത. നിലവിൽ മധ്യ, വടക്കൻ കേരളത്തിൽ കൂടുതൽ മേഖലയിൽ കൂടുതൽ മഴ ലഭിക്കും.

അങ്ങനെ കുടിവെള്ള വിതരണവും സ്വകാര്യ മേഖലയ്ക്ക്: കൊച്ചിയിൽ ആദ്യം: പിന്നെ കേരളം മുഴുവൻ: കൊച്ചിയിലെ കുടിവെള്ള വിതരണം വിദേശ കമ്പനിക്ക് കൈമാറാൻതീരുമാനിച്ചു: കൊച്ചിക്കാർ ഇനി പരാതി പറയാൻ വിദേശത്തു പോവേണ്ടി വരുമോ?

  കൊച്ചി: കൊച്ചിയിലെ കുടിവെള്ള വിതരണം വിദേശ കമ്പനിക്ക് കൈമാറുന്നതില്‍ കൂടുതല്‍ ചർച്ചകള്‍ നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പദ്ധതിയില്‍ വാട്ടർ അതോറിറ്റിക്ക് തന്നെയാകും മുഖ്യറോള്‍. ടെണ്ടറിനേക്കാള്‍ 21 ശതമാനം അധികം തുക അനുവദിച്ചതിലും പരിശോധനകളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കുടിവെള്ള വിതരണ ചുമതല വാട്ടർ അതോറിറ്റിയില്‍ നിന്ന് വിദേശ കമ്ബനിക്ക് കൈമാറുന്നതാണ് പദ്ധതി. പത്ത് വർഷത്തേക്കാണ് കുടിവെള്ള വിതരണത്തിന് വിദേശകമ്ബനിക്ക് ചുമതല നല്‍കുന്നത്. സോയൂസ് എന്ന വിദേശ കമ്ബനിക്കാണ് ചുമതല. കൊച്ചിയിലും നഗര പരിസരത്തുമായി 750 കിലോമീറ്റർ പൈപ്പ് മാറ്റിയിടുകയാണ് ലക്ഷ്യം. […]

കുമരകം കലാഭവൻ പാട്ട്കൂട്ടം മോഹൻലാലിന്റെ ചിത്രങ്ങളിലെ പാട്ടുകൾ പാടി ലാലിമ്പം സംഘടിപ്പിച്ചു

  കുമരകം :കലാഭവൻ്റെ ആഭിമുഖ്യത്തിൽ കലാ സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി പാട്ട് കൂട്ടം ലാലിമ്പം (മോഹൻലാൽ 64 വസന്തങ്ങൾ) കുമരകം പഞ്ചായത്ത് സാംസ്ക്കാരിക നിലയത്തിൽ സംഘടിപ്പിച്ചു. ലാലിമ്പം ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജൂവൽ മേരി റെജി ഉദ്ഘാടനം ചെയ്തു. കലാഭവൻ പ്രസിഡൻ്റ് എം.എ ഗോപാലൻ ശാന്തി അധ്യക്ഷത വഹിച്ച പാട്ടുക്കൂട്ടത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ ജോഷി അതിഥിയായി. പ്രശസ്ത താള ‘fവാദ്യ കലാകാരന്മാരായ ഗണേഷ് ഗോപാൽ, അനീഷ് കെ വാസുദേവൻ, സെബാസ്റ്റ്യൻ എന്നിവരെ ആദരിച്ചു. ലാലിമ്പത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഘലാ […]

നിയമസഭയില്‍ മന്ത്രിമാരുടെ സീറ്റുകളില്‍ മാറ്റം; രണ്ടാമനായി കെ.എന്‍ ബാലഗോപാല്‍

  തിരുവനന്തപുരം: നിയമസഭയില്‍ മന്ത്രിമാരുടെ സീറ്റുകളില്‍ മാറ്റം. കെ. രാധാകൃഷ്ണന് പകരം ധനമന്ത്രി കെ.എന്‍ ബാലഗോപാലിന് രണ്ടാമനായി മുഖ്യമന്ത്രി പിണറായി വിജയന് സമീപത്ത് സീറ്റ്. റവന്യു മന്ത്രി കെ.രാജനാണ് മൂന്നാമത്തെ ഇരിപ്പിടം. കെ. രാധാകൃഷ്ണന് പകരം മന്ത്രിയായെത്തിയ ഒ.ആര്‍ കേളുവിന് രണ്ടാം നിരയിലാണ് ഇരിപ്പിടം. സീനിയോറിറ്റി അടിസ്ഥാനമാക്കിയാണ് മന്ത്രിമാരുടെ സീറ്റിങ് നിശ്ചയിക്കുന്നത്. കെ. രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് പോയപ്പോള്‍ ഒഴിഞ്ഞ കസേരയാണ് ബാലഗോപാലിന് ലഭിച്ചത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ എം.വി ഗോവിന്ദനായിരുന്നു രണ്ടാം നമ്പര്‍ സീറ്റില്‍. സിപിഎം സംസ്ഥാന സെക്രട്ടറിയാകാന്‍ ഗോവിന്ദന്‍ മന്ത്രിസ്ഥാനം […]

കൊച്ചിയെ ക‌ടത്തിവെട്ടി കോട്ടയം, രാസലഹരിയടക്കം ജില്ലയിലേക്ക് എത്തിക്കുന്നതിൽ മുന്നിൽ പെൺക്കുട്ടികൾ,ലഹരിക്കടത്ത് സംഘം ലക്ഷ്യമിടുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺക്കുട്ടികളെ, ഇക്കൊല്ലം രജിസ്റ്റർ ചെയ്ത കേസുകളിൽ ഒന്നാം സ്ഥാനത്ത് കോട്ടയം, ലഹരിയുമായി പിടിയിലായത് എട്ട് പെൺക്കുട്ടികൾ, ഒറ്റയടിയ്ക്ക് ലക്ഷങ്ങള്‍ കിട്ടുന്നത് യുവാക്കളെ ആകർഷിക്കുന്നു

കോട്ടയം: ലഹരി കച്ചവടത്തിന്റെ ഏറ്റവും വലിയ ഹബായി കണ്ടിരുന്ന കൊച്ചിയെ കടത്തിവെട്ടി കോട്ടയം. എം.ഡി.എം.എ. മുതല്‍ കഞ്ചാവു വരെ ജില്ലയിലേക്ക് എത്തുന്നുവെന്ന് കണ്ടെത്തി. എറണാകളും ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലേക്ക് ലഹരി എത്തിക്കുന്നത് കോട്ടയം വഴിയാണ്. പെൺക്കുട്ടികളെയാണ് ലഹരി കടത്ത് സംഘം ഇതിനായി ഉപയോ​ഗിക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺക്കുട്ടികളാണ് ലഹരിക്ക‌ടത്ത് സംഘത്തിന്റെ ടാർ​ഗറ്റ്. പെൺക്കുട്ടികളെ ക്യാരിയർമാരായി ഉപയോ​ഗിക്കുന്നത് പോലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിക്കാനുള്ള നീക്കമാണ്. ഇത്തരക്കാരെ കണ്ടുപിടിക്കാൻ മാർ​ഗങ്ങൾ ഇല്ല, കണ്ടുപിടിക്കുന്നത് തന്നെ ചുരുക്കം ചിലരെ മാത്രം. സ്കൂൾ കുട്ടികൾ പോലും ലഹരിക്കടത്ത് സംഘത്തിന്റെ […]