നെല്ലിയാമ്പതിയിൽ കാട്ടാനയ്ക്ക് പുറമെ ജനവാസ മേഖലയിൽ പുലി ഇറങ്ങി

  നെല്ലിയാമ്പതി: നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങി. പോബ്സൺ എസ്റ്റേറ്റിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് പുലിയെ കണ്ടത്. എസ്റ്റേറ്റിനുള്ളിലൂടെ വന്ന പുലി ഫാക്ടറിക്കുസമീപംവരെ എത്തി. പിന്നീട് കാട്ടിലേക്കു തിരികെപോയി. നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയ പുലിയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനയുടെ സാന്നിധ്യവും ഈ പ്ര​ദേശങ്ങളിൽ ഉണ്ടായിരുന്നു.

കുമരകം തെക്കുംകര ശ്രീ അർദ്ധനാരീശ്വര ക്ഷേത്രം ; ഉത്ര മഹോത്സവം; ഉത്സവ പിരിവ് ആദ്യ തുക കൈമാറി

  കുമരകം : തെക്കുംകര ശ്രീ അർദ്ധനാരീശ്വര ക്ഷേത്രത്തിൽ ഏപ്രിൽ 14 മുതൽ 20 വരെ നടക്കുന്ന ഉത്ര മഹോത്സവത്തിന്റെ പിരിവ് ഉത്ഘാടനം നിർവ്വഹിച്ചു. ജയൻ (ഷീബ ട്രേഡേഴ്സ്) ദേവസ്വം പ്രസിഡന്റ്‌ റ്റി.കെ ലാൽ ജ്യോത്സർക്ക് ആദ്യ തുക കൈമാറി പിരിവ് ഉത്ഘാടനം നിർവ്വഹിച്ചു. ദേവസ്വം സെക്രട്ടറി കെ.കെ ചന്ദ്രശേഖരൻ, വൈസ് പ്രസിഡന്റ്‌ പി.ബി സജി, ഖജാൻജി ജയൻ കോട്ടപ്പറമ്പ്, ഉത്സവ മാനേജർ വിഷ്ണു മോഹനൻ, കൺവീനർ ശ്യം കണിച്ചുകാട്, കമ്മിറ്റി അംഗങ്ങളായ അഭയൻ കാട്ടകശ്ശേരി, കൊച്ചുമോൻ വഞ്ചിക്കൽ, മോഹൻദാസ് ആശാരിശ്ശേരി, തങ്കമ്മ പുത്തൻപറമ്പ്, […]

അലക്കുകടവ് ശ്രീനാരായണപുരം ക്ഷേത്രത്തിൽ ഉത്സവം ഇന്നു സമാപനം

  ഒളശ: അലക്കുകടവ് 782-ാം നമ്പർ എസ്എൻഡിപി ശാഖാ യോഗം വക ശ്രീനാരായണപുരം ക്ഷേത്രത്തിലെ ഉത്സവം ഇന്നു സമാപിക്കും. ക്ഷേത്രം തന്ത്രി ബൈജു ദാസിൻ്റെ മുഖ്യകാർമ്മികത്വത്തിൽ വടയക്ഷിയമ്മ പ്രതിഷ്ഠ നടത്തി. തുടർന്നു നടന്ന സാംസ്കാരിക സമ്മേളനത്തിൽ രജിസ്ട്രേഷൻ, തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, കോട്ടയം എസ്എൻഡിപി യൂണിയൻ സെക്രട്ടറി ആർ. രാജീവ്, അയ്മനം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ദേവകി ടീച്ചർ, സുനിതാ അഭിഷേക്, ഗിന്നസ് അവാർഡ്‌ ജേതാവ് ശ്രീകാന്ത് അയ്മനം, ശാഖ പ്രസിഡണ്ട് പി.കെ. ദാസപ്പൻ, സെക്രട്ടറി സി.ആർ. വിജയൻ തുടങ്ങിയവർ പങ്കെടുത്തു. രാത്രി […]

ഈഡി അന്വേഷണം പിടിമുറുക്കിയാൽ തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് സി പി എം വിയർക്കും : നേരത്തേ ഈ ഡി അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയതെങ്കിൽ ഇപ്പോൾ അത് കുടുംബത്തിലേക്ക് എത്തുന്നു :   ഇങ്ങനെയൊരു സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല

  സ്വന്തം ലേഖകൻ തിരുവനന്തപുരം : തെരഞ്ഞെടുപ്പിന്റെ മധ്യത്തിൽ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെയുള്ള അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഈ ഡി ) ആരംഭിച്ചത് സിപിഎമ്മിന് പ്രഹരമായി .ബിജെപിയുടെ രാഷ്ട്രീയ നീക്കം എന്ന പതിവ് വ്യാഖ്യാനമാണ് പാർട്ടി നൽകുന്നതെങ്കിലും നിഷ്പക്ഷ വോട്ടർമാരോട് എങ്ങനെ വിശദീകരിക്കുമെന്ന അങ്കലാപ്പ് പാർട്ടിക്കുള്ളിലുണ്ട്. പ്രചാരണം നയിക്കുന്ന മുഖ്യമന്ത്രി തന്നെ പ്രധാന പ്രചരണ ആയുധമായി മാറുന്ന സാഹചര്യമാണ് എൽഡിഎഫിനുള്ളത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ് എഫ് ഐ ഓ )അന്വേഷണത്തിനെതിരെ കെ എസ് ഐ ഡിസിയും എക്സാലോജിക് കമ്പനിയും കോടതിയെ സമീപിച്ചു […]

കുടമാളൂർ ഭക്തിസാന്ദ്രം: നീന്തു നേർച്ചയ്ക്ക് ആയിരങ്ങൾ :സെന്റ്മേരിസ് ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയത്തിൽ പെസഹാ ദിനമായ ഇന്നു രാവിലെ നീന്ത് നേർച്ചയ്ക്ക് തുടക്കമായി.

  സ്വന്തം ലേഖകൻ കുടമാളൂർ :സെന്റ്മേരിസ് ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയത്തിൽ പെസഹാ ദിനമായ ഇന്നു രാവിലെ നീന്ത് നേർച്ചയ്ക്ക് തുടക്കമായി. രാവിലെ 5 45 ന് സപ്ര പ്രാർഥനയെ തുടർന്ന് ആരംഭിച്ച നീന്ത് നേർച്ച ദുഃഖ വെള്ളിയാഴ്ച ദിനമായ നാളെ രാത്രി 12ന് സമാപിക്കും. പഴയ പള്ളിക്ക് അഭിമുഖമായി മൈതാനത്തെ കൽക്കുരിശിൽ തിരി തെളിയിച്ച് പ്രത്യേക നിയോഗം വച്ച് വിശ്വാസികൾ മുട്ടിൻമേൽ നീന്തി മുക്തി മാതാ ദേവാലയത്തിൽ പ്രവേശിക്കും. തിരുസ്വരൂപം ചുംബിച്ചും മുക്തിയമ്മയോട് പ്രാർത്ഥിച്ചുമാണ് നേർച്ച പൂർത്തിയാക്കുന്നത്. പാളയം കയറും ,മുൾമുടിയാണി നേർച്ചകൾക്കും […]

കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാനത്ത്ടിപ്പർ കൊന്നത് 448 പേരെ: ഏറ്റവും കൂടുതൽ പേർ മരിച്ചത് തിരുവനന്തപുരത്ത്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ടിപ്പർ ലോറി ഇടിച്ച് സംസ്ഥാനത്ത്അഞ്ചു വർഷത്തിനിടെ മരിച്ചത് 448 പേർ. 2018 മുതൽ 2023 വരെയുള്ള കണക്കാണിത്. തിരുവനന്തപുരം റൂറൽ മേഖലയിലാണ് കൂടുതൽ മരണം .41 അപകടങ്ങളിലായി 45 പേർ മരിച്ചു. തലസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രണ്ടുപേരാണ് ടിപ്പർ ഇടിച്ചു മരിച്ചത് . ടിപ്പറുകൾക്ക് പകൽ ഭാഗിക നിരോധനം ഏർപ്പെടുത്തി 2012 ഡിസംബർ 15ന് ഉത്തരവിറക്കിയിരുന്നു. രാവിലെ എട്ടു മുതൽ പത്തുമണി വരെയും വൈകുന്നേരം മൂന്ന് മുതൽ അഞ്ചു മണി വരെയും ആയിരുന്നു നിരോധനം . നിർമ്മാണ […]

വ്യക്തിവിരോധം തീർക്കാൻ വ്യാജ നോട്ടീസ് ഇറക്കുന്ന പാർട്ടി ശത്രുക്കളെ ഒറ്റപ്പെടുത്തണം ; നീണ്ടൂര്‍ സിപിഎമ്മിലെ കലഹം: കുര്യാക്കോസിനെ തള്ളി സിപിഎം പ്രസ്താവന

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: സിപിഎം നീണ്ടൂർ ലോക്കല്‍ സെക്രട്ടറി എം.എസ്. ഷാജിക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ പ്രസ്താവന പ്രസിദ്ധീകരിച്ച മുൻ ലോക്കല്‍ സെക്രട്ടറിയും നീണ്ടൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്‍റുമായ വി.കെ. കുര്യാക്കോസിനെ സിപിഎം തള്ളിപ്പറഞ്ഞു. വ്യക്തിവിരോധം തീർക്കാൻ വ്യാജ നോട്ടീസ് ഇറക്കുന്ന പാർട്ടി ശത്രുക്കളെ ഒറ്റപ്പെടുത്താൻ ആഹ്വാനം ചെയ്തും കുര്യാക്കോസിന്‍റെ ആരോപണങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞും സിപിഎം ഏറ്റുമാനൂർ ഏരിയാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കെ.എൻ. വേണുഗോപാല്‍ പ്രസ്താവനയിറക്കി. കുര്യാക്കോസിന്‍റെ പേരില്‍ ഇറങ്ങിയിട്ടുള്ള നോട്ടീസ് സിപിഎമ്മിനെ കളങ്കപ്പെടുത്തുന്നതും കളവും ദുരുദേശപരവും ആണെന്ന് പ്രസ്താവനയില്‍ […]

ചങ്ങനാശേരി നഗരസഭാ കാര്യാലയത്തില്‍ ഇന്നും നാളെയും ഈസ്റ്റര്‍ ദിനത്തിലും നികുതി സ്വീകരിക്കും; വിശദവിവരങ്ങൾ അറിയാം…..

ചങ്ങനാശേരി: നഗരസഭാ കാര്യാലയത്തില്‍ ഇന്നും നാളെയും 31നും നികുതി സ്വീകരിക്കുമെന്നു നഗരസഭാ സെക്രട്ടറി അറിയിച്ചു. മാടപ്പള്ളി പഞ്ചായത്ത് 2023-24 സാമ്പത്തികവര്‍ഷം വരെയുള്ള കെട്ടിടനികുതി പിരിവിന്‍റെ ഭാഗമായി കെട്ടിട നികുതി കുടിശികരഹിതമാക്കി അടയ്ക്കുന്നതിന് ഇന്നും 31നും രാവിലെ 10.30 മുതല്‍ മൂന്നുവരെ പഞ്ചായത്ത് ഓഫീസില്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തൃക്കൊടിത്താനം പഞ്ചായത്തില്‍ എല്ലാവിധ നികുതികളും ഒടുക്കുന്നതിന് ഇന്നും നാളെയും പത്തു മുതല്‍ മൂന്നുവരെ പഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. നികുതി ഒടുക്ക് വരുത്തുന്നതിന് നികുതിദായകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു. വാഴപ്പള്ളി നികുതിപിരിവുമായി ബന്ധപ്പെട്ടു […]

മതിയായ ഈടില്ലാതെ ക്രമവിരുദ്ധമായി കോടികളുടെ വായ്പ നൽകി; വൈക്കം ഉല്ലല സഹകരണ ബാങ്കില്‍ 24 കോടി രൂപയുടെ വായ്പാതട്ടിപ്പെന്ന് സഹകരണവകുപ്പ് റിപ്പോര്‍ട്ട്

വൈക്കം: തലയാഴം ഉല്ലല സർവീസ് സഹകരണ ബാങ്കില്‍ 24 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. സിപിഐയുടെ നേതൃത്വത്തില്‍ ഭരണം നടക്കുന്ന ബാങ്കില്‍ അഞ്ചുമാസം മുൻപ് നടന്ന പരിശോധനയിലാണ് കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്. 2012-17 കാലയളവിലെ രണ്ടു ഭരണ സമിതികളുടെ കാലത്താണ് 24.45 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പരിശോധനയില്‍ തെളിഞ്ഞത്. നിലവിലെ ഭരണസമിതിയും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാതെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന ആരോപണമുണ്ട്. സഹകരണ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ സെക്രട്ടറിയായി എത്തിയ പരേതനായ സുനില്‍ദത്ത്, നിലവിലെ […]

കോട്ടയം സി എം എസ് കോളേജില്‍ കോളേജ് ഡേയ്ക്കിടെ സംഘര്‍ഷം; പോലീസ് ലാത്തിവീശി; രണ്ട് കെ.എസ്.യു. പ്രവർത്തകർ ആശുപത്രിയില്‍

കോട്ടയം: കോട്ടയം സി.എം.എസ്. കോളേജില്‍ വിദ്യാർഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. പോലീസ് ലാത്തിവീശി. കോളേജ് ഡേ ആഘോഷത്തെ തുടർന്ന് വൈകീട്ട് 6.30-ഓടെയാണ് സംഭവം. രണ്ട് കെ.എസ്.യു. പ്രവർത്തകരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.