Spread the love

തിരുവനന്തപുരം :പിണറായി സർക്കാരിന്റെ അവസാന നാളിൽ കോടികൾ സ്വകാര്യ സ്ഥാപനത്തിന് നൽകി വഴിവിട്ട സഹായം. വൻ അഴിമതിയെന്ന് ആരോപണം.
സർക്കാർ ഉത്തരവ് Dated, 28-04-2026 വഴി, ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് ചീഫ് സെക്രട്ടറി ജയതിലകിന്റെ പ്രത്യേക താല്പര്യത്തില്‍ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലില്‍ പിണറായി വിജയന്റെ നാട്ടുകാരനും, അടുപ്പക്കാരനും, കൌണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡനറ്റുമായിരുന്ന കെ.പി സുധീർ എന്ന വ്യക്തിയുടെ ശിഷ്യൻമാർ മാത്രം ജോലി ചെയ്യുന്ന ബിനാമി സ്ഥാപനത്തിന് 9.87കോടി രൂപ നല്കി ഉത്തരവ്.

video
play-sharp-fill

രഹസ്യമായി സൂക്ഷിച്ചിരുന്ന സർക്കാർ ഉത്തരവിന്റെ കോപ്പി പുറത്തായി.
കെ .പി സുധീറിന് എതിരെ സ്വന്തം ബന്ധുക്കളെ കെ.എഫ്.ആർ.ഐയില്‍ നിയമിച്ചതും, സ്വന്തം ഗവേഷണ വിദ്യാർഥികളെ മാത്രം വിവിധ സ്ഥാപനങ്ങളില്‍ നിയമിച്ചതും സംബന്ധിച്ച്‌ വിജിലൻസ് അന്വേഷണം നിലവില്‍ ഉണ്ട്.

കെ.പി സുധീർ ചെന്നൈയില്‍ ജോലി നോക്കുന്ന അവസരത്തില്‍ ആണ് കേരളത്തിലെ പ്രളയത്തില്‍ ഡാമുകള്‍ക്ക് ഒരു പങ്കും ഇല്ല എന്ന ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്.
ഈ പ്രബന്ധം ആധാരമാക്കി ആണ് ഡാം അല്ല പ്രളയ കാരണം എന്ന് സർക്കാർ പറഞ്ഞത്. പിന്നീട് മാത്യു ടി. തോമസ്, കൃഷ്ണൻകുട്ടി സംഘർഷത്തില്‍ ഡാം ആണ് പ്രളയ കാരണം എന്നത് വെളിവായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാര്യമായ യാതൊരു മുൻ പ്രവർത്തിപരിചയവും ഇല്ലാത്ത, വർഷങ്ങള്‍ ആയി ഒരു ഗുണവും കേരളത്തിലെ കാലാവസ്ഥാ വ്യതിയാന പ്രവർത്തനനങ്ങള്‍ക്ക് നല്‍കാത്ത കോട്ടയത്തെ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് എന്ന സ്വകാര്യ സ്ഥാപനത്തിനാണ് ഈ വഴിവിട്ട സഹായം.
ജയതിലകും, ശാസ്ത്ര സാങ്കേതിക വകുപ്പില്‍ മുൻ അഡിഷനല്‍ സെക്രട്ടറി ആയിരുന്ന ജയതിലകിന്റെ കൂട്ടുകാരിയും ചേർന്നാണ് ഈ കടുംകൈ ചെയ്തിരിക്കുന്നത്. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യം ആണ് ഈ പദ്ധതി എന്ന് പറഞ്ഞാണ് ജയതിലക് സ്വയം ഈ പദ്ധതിക്ക് അനുമതി നല്കിയത്.

കമ്മിറ്റിയില്‍ പലരും ഇത്രവലിയ തുക ഒരു സ്വകാര്യ സ്ഥാപനത്തിന് നല്കുന്നതിനെ എതിർത്തിരുന്നു. ഈ പദ്ധതി രേഖ പ്രസ്തുത യോഗത്തില്‍ പങ്കെടുത്ത ആരും കണ്ടിട്ടില്ല. കൂടാതെ ഗവേഷണ പദ്ധതികള്‍ അംഗീകരിക്കുന്നതിന് മുൻപ് നടത്തുന്ന സ്വതന്ത്ര സാങ്കേതിക അവലോകനം (External Review) ഒന്നും നടത്താതെ ആണ് പണം നല്കിയത്.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ഇത്തരത്തില്‍ ഗവേഷണ പ്രവർത്തനങ്ങള്‍ക്ക് പണം അനുവദിക്കുവാൻ വ്യവസ്ഥ ഇല്ല. 2019ലെ ദേശീയ ദുരന്ത നിവാരണ പദ്ധതി അനുസരിച്ച്‌ ഇത്തരം ഗവേഷണങ്ങളുടെ ചുമതല Geological Survey of India, INCOIS, CWC, National Seismic Centre, IMD എന്നിവരില്‍ നിക്ഷിപ്തമാണ്. സംസ്ഥാനത്തിന് അവർക്ക് ആവശ്യമായ സഹായം നല്കുവാൻ മാത്രം ആണ് സംസ്ഥാനത്തിന്റെ ചുമതലയും പണവും.

ഈ തുകയില്‍ 5 കോടി രൂപ കമ്പ്യൂട്ടർ വാങ്ങുവാൻ മാത്രം ആണ്. ഗവേഷണങ്ങള്‍ക്ക് സുജന്യമായി ഹൈ എൻഡ് കമ്പ്യൂട്ടിങ്ങ് സൌകര്യം കേന്ദ്ര മന്ത്രാലയങ്ങള്‍ ലഭ്യമാക്കുന്നുണ്ട് എന്നിരിക്കെ ആണ് ജനങ്ങള്‍ക്ക് ദുരിതാശ്വാസം നല്‍കേണ്ട തുക വകമാറ്റിയത്.
5 കോടി രൂപയുടെ കമ്പ്യൂട്ടർ എന്നത് അഴിമതിക്കുള്ള കളം ഒരുക്കല്‍ ആണെന്ന് ആക്ഷേപം ഉണ്ട്. പദ്ധതി രേഖ പുറം ലോകം കാണാതെ എങ്ങിനെ ഈ തുകയില്‍ വന്നെത്തി എന്നും, ബാക്കിഉള്ള തുക ശമ്പളത്തിനായി വിനിയോഗിക്കുവാൻ ആണ് എന്നും സംശയിക്കുന്നു.

ദുരന്ത പ്രതികരണ നിധി ജനങ്ങള്‍ക്ക് ദുരിതാശ്വാസം നല്കുവാനും, അടിയന്തിര ദുരന്ത പ്രതികരണ പ്രവർത്തനങ്ങള്‍ക്കും വേണ്ടി മാത്രമാണ് എന്നിരിക്കെ ആണ് ഈ ഉത്തരവ്.
ഗവേഷണ പ്രവർത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് തുക അനുവദിക്കുന്നത് ശാസ്ത്ര സാങ്കേതിക വകുപ്പില്‍ നിന്നും ആണ്. പ്രസ്തുത വകുപ്പിന് അനുവദിച്ച തുകയില്‍ നിന്നും പണം ലഭിക്കില്ല എന്ന് ഉറപ്പായപ്പോള്‍, ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ക്രമവിരുദ്ധമായി പണം തരപ്പെടുത്തുകയായിരുന്നു.
ഇത്തരത്തില്‍ വഴിമാറി ചെലവഴിച്ചാണ് വയനാട്ടിലെ ദുരന്ത ബാധിതർക്ക് വാടകയും, ജീവനോപാധി സഹായവും മുടങ്ങി പോയത്. ജില്ലകള്‍ക്ക് വേനല്‍ പ്രതിരോധത്തിനായി വെറും 1 കോടി രൂപ വീതം ആണ് നല്കിയത് എന്നിരിക്കെ, ഒരു ചെറിയ, വെറും 3 ജീവനക്കാർ മാത്രം ഉള്ള സ്ഥാപനത്തിന് 9.87 കോടി രൂപ അനുവദിച്ചത്.
2023 മുതല്‍ വീടുകളുടെ നാശനഷ്ടത്തിഇന്റെ തുക അനുവദിക്കാതെ പിടിച്ച്‌ വച്ചിരിക്കുകയാണ് ജയതിലക്. ജില്ലകളില്‍ വലിയ പ്രതിഷേധം ഇതില്‍ ഉണ്ടാകുന്നുണ്ട്. കോവിഡ് കാലത്തെ ഒട്ടനവധി ചെലവുകള്‍ക്കുള്ള തുക ഇപ്പോഴും പഞ്ചായത്ത്കള്‍ക്ക് നല്കുവാൻ ഉണ്ട്.

വയനാട്ടിലെ ദുരന്ത ബാധിതർക്ക് നല്കുവാൻ പണം ഇല്ല എന്ന് കോടതിയെ തെറ്റിധരിപ്പിച്ച്‌ 120 കോടി രൂപ പ്രത്യേക അനുമതിയായി വാങ്ങിഎടുത്ത സർക്കാർ, ഇത്തരം ആർക്കും പ്രയോജനം നല്‍കാത്ത ഗവേഷണങ്ങള്‍ക്ക് തുക ദുരന്ത പ്രതികരണ നിധിയില്‍ നിന്നും വകമാറ്റുന്നത് ചോദ്യം ചെയ്ത് ഗവർണർ, എ.ജി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവർക്ക് ബന്ധപ്പെട്ടവർ പരാതി നല്കിയിട്ടുണ്ട്.

നേരിട്ട് മനുഷ്യർക്ക് ലഭിക്കേണ്ട ദുരിതാശ്വാസ നിധിയില്‍ നിന്നും ഏതോ കാലത്ത് തീർക്കും എന്ന് വിശ്വസിക്കുന്ന ഗവേഷണത്തിനായി, അതും അത്തരം ഗവേഷണ ഫലത്തിന് നിയമപരമായി യാതൊരു സാധുതയും, ഉപയോഗവും ഇല്ലാത്തപ്പോള്‍, ദുരന്ത പ്രതികരണ നിധിയില്‍ നിന്നും സ്വകാര്യ സ്ഥാപനാത്തിന് കമ്പ്യൂട്ടർ വാങ്ങാൻ നേരിട്ട് തുക അനുവദിച്ചത്തില്‍ വ്യക്തമായ ക്രമ വിരുദ്ധതയും, സ്വജന പക്ഷപാതവും ഉണ്ട് എന്ന ആക്ഷേപം ഉണ്ട്. പിണറായി പരാജയപ്പെട്ടിട്ടും സർക്കാർ സംവിധാനങ്ങള്‍ ജയതിലക് പിണറായിക്ക് വേണ്ടി നിയന്ത്രിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.