
തൃശ്ശൂർ :വാടാനപ്പള്ളിയില്‍ ‘സേവ് കോണ്‍ഗ്രസ്’ എന്ന പേരില്‍ കെ.സി.വേണുഗോപാലിന്റെ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച സിപിഎം നേതാവ് സിസിടിവിയില്‍ കുടുങ്ങി.
സിപിഎം വാടാനപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗമായ അരവശേരി മുഹമ്മദാണ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ബോർഡ് സ്ഥാപിച്ചത്. കെ.സി.വേണുഗോപാലിന്റെ ചിത്രം സഹിതം ‘കെ.സി നയിക്കട്ടെ’ എന്നെഴുതിയ ബോർഡ് സ്ഥാപിച്ച ശേഷം ഇതിന്റെ ചിത്രം ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബോർഡ് സ്ഥാപിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതോടെയാണ് സംഗതി പുറത്തായത്. ശനിയാഴ്ച രാത്രി 11നാണ് ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് അരവശേരി മുഹമ്മദിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് പാർട്ടിയില്‍ ഒരു വിപ്ലവം ഉണ്ടാക്കാൻ വേണ്ടിയാണ് താൻ ഇത് ചെയ്തതെന്നും എന്നാല്‍ അവിടെ ക്യാമറ ഉള്ള കാര്യം ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് ഇയാള്‍ ശബ്ദരേഖയില്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേഖലയില്‍ രാഷ്ട്രീയകലാപം സൃഷ്ടിക്കാൻ ആസൂത്രിതശ്രമമാണ് സി.പി.എം. നടത്തിയതെന്നാരോപിച്ച് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ് കെ.എസ്. ദീപൻ വാടാനപ്പള്ളി പോലീസില്‍ പരാതി നല്‍കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. ബോർഡ് സ്ഥാപിച്ച അരവശ്ശേരി മുഹമ്മദിനെ പോലീസ് അറസ്റ്റു ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു.







