ശബരിമലയിൽ മുന്നൊരുക്കങ്ങളിൽ ഏകോപനക്കുറവ് മൂലമാണ് അയ്യപ്പ ഭക്തന്മാർക്ക് ദുരിതമുണ്ടാകുന്നത് : കുമ്മനം രാജശേഖരൻ

സ്വന്തം ലേഖകൻ കോട്ടയം : ശബരിമലയിൽ സർക്കാർ സംവിധാനങ്ങളുടെ ഏകോപനക്കുറവ് മൂലമാണ് അയ്യപ്പഭക്തന്മാർ ദുരിതമനുഭവിക്കുന്നത് എന്ന് ബിജെപി ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു.സർക്കാർ അവഗണന മൂലം ദുരിതമനുഭവിക്കുന്ന അയ്യപ്പഭക്തന്മാരുടെ പ്രശ്നങ്ങൾ അറിയാൻ ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം എരുമേലി നിലക്കൽ പമ്പ പ്രദേശങ്ങൾ സന്ദർശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പഭക്തന്മാരോട് ക്രൂരത കാണിക്കുന്നതിനു വേണ്ടിയാണ് സർക്കാർ സംവിധാനങ്ങളെ ഏകോപിപ്പിക്കാതെ മുന്നോട്ടുപോകുന്നത് എന്നും കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. പമ്പയിൽ ഉൾപ്പെടെ മാളികപ്പുറങ്ങൾക്ക് പമ്പാസ്നാനത്തിനുശേഷം വസ്ത്രം […]

കെ റെയിൽ യാഥാർത്ഥ്യമായാൽ ഒരാൾ പോലും വഴിയാധാരമാകില്ല ; വാഴൂർ 110 കെ.വി. സബ് സ്റ്റേഷൻ ഈ വർഷം കമ്മീഷൻ ചെയ്യും ; വൈക്കത്തെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ടാകും ; വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസിൽ വകുപ്പ് മന്ത്രിമാർ 

സ്വന്തം ലേഖകൻ കോട്ടയം: കെ റെയിൽ യാഥാർത്ഥ്യമായാൽ ഒരാൾ പോലും വഴിയാധാരമാകില്ലെന്ന് സാംസ്‌കാരിക-ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസിൽ വൈക്കം ബീച്ച് മൈതാനത്തെ വേദിയിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഏഴര വർഷം കൊണ്ട് കേരളത്തെ സമ്പൂർണ്ണ ഇ-ഗവേണൻസ് സംസ്ഥാനമാക്കി മാറ്റി. എല്ലാ സേവനങ്ങളും ജനങ്ങൾക്ക് ആധുനിക സാങ്കേതിക സംവിധാനത്തിലൂടെ ലഭ്യമാക്കുക എന്ന ആശയവും നവകേരളം ഉൾക്കൊള്ളുന്നുണ്ട്. എല്ലാവർക്കും ഭൂമി, എല്ലാവർക്കും ഭവനം എന്നത് ഇന്ത്യയിൽ യാഥാർഥ്യമാകാൻ പോകുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. പൊതുവിദ്യാഭ്യാസത്തെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ആറായിരത്തോളം അധ്യാപകരെ […]

മത്സ്യതൊഴിലാളി കുടുംബങ്ങളിലെ ബിരുദദാരികളായ യുവതികൾക്ക് ഡിജിറ്റൽ മീഡിയ ആൻഡ് മാർക്കറ്റിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

സ്വന്തം ലേഖകൻ കേരള സർക്കാർ ഫിഷറീസ് വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്‌റ്റന്ററസ് ടു ഫിഷർ വിമൺ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും ബിരുദദാരികളായ യുവതികൾക്ക് (പ്രായപരിധി 21-35 വയസ്സ്) Digital media & Marketing എന്ന വിഷയത്തിൽ പരിശീലനം നൽകുന്നു. അപേക്ഷകർ മത്സ്യബോർഡ് അംഗീകാരമുള്ള മത്സ്യതൊഴിലാളി കുടുംബങ്ങളിലെ അംഗവും ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ FIMS ൽ ഉൾപെടുന്നവരും ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 3 മാസത്തെ സൗജന്യ ഓൺലൈൻ പരിശീലനവും, കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് 6 മാസത്തെ പ്രായോഗിക പരിശീലനവും […]

സംസ്ഥാനത്തിന് കടമെടുക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട് ;  കടമെടുപ്പിന് കേന്ദ്രം ഭരണഘടനാവിരുദ്ധമായ പരിധി വയ്ക്കുകയാണ് ; ഏഴുവർഷക്കാലയളവിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട തുകയിൽ വന്ന കുറവ് 1,07500 കോടി രൂപ: മുഖ്യമന്ത്രി 

സ്വന്തം ലേഖകൻ കോട്ടയം: കഴിഞ്ഞ ഏഴുവർഷക്കാലത്തെ കണക്കെടുത്താൽ കേന്ദ്രത്തിൽ നിന്നു സംസ്ഥാനത്തിന്റെ കൈയിൽ എത്തേണ്ട പണത്തിൽ കുറവുവന്നത് 1,07500 കോടി രൂപയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വൈക്കം നിയോജകമണ്ഡലം നവകേരള സദസ് വൈക്കം ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് കടമെടുക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്. പക്ഷേ കടമെടുപ്പിന് കേന്ദ്രം ഭരണഘടനാവിരുദ്ധമായ പരിധി വയ്ക്കുകയാണ്. ഇത് സംസ്ഥാനത്തെ ഒരിഞ്ചുപോലും മുന്നോട്ടു പോകാൻ അനുവദിക്കാത്ത നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016 മുതൽ 83000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി മുഖേന സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കിഫ്ബി വായ്പ എടുക്കും. […]

കോട്ടയം ജില്ലയിലെ നവകേരളസദസ് പൂർത്തിയായി; വൈക്കത്ത് ജനകീയ മന്ത്രിസഭയെ വരവേറ്റ് പതിനായിരങ്ങൾ ; വൈക്കത്ത് ലഭിച്ചത് 7667 നിവേദനങ്ങൾ

സ്വന്തം ലേഖകൻ കോട്ടയം: വൈക്കം മണ്ഡലത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത നവകേരളസദസോടെ ജില്ലയിലെ ഒൻപതു മണ്ഡലങ്ങളിലേയും നവകേരളസദസ് പൂർത്തിയായി. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും അടങ്ങുന്ന ജനകീയ മന്ത്രിസഭയെ കാണാൻ ഒൻപതു മണ്ഡലങ്ങളിലും പതിനായിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. നവകേരളസൃഷ്ടിക്കായി മന്ത്രിസഭയോട് നിർദേശങ്ങൾ പങ്കുവയ്ക്കാനും മന്ത്രിമാരുടെ അഭിപ്രായങ്ങൾ കേൾക്കാനും തങ്ങളുടെ പ്രശ്‌നങ്ങൾക്കു പരിഹാരം തേടിയും എത്തിയ ജനസഹസ്രങ്ങളെക്കൊണ്ട് മൂന്നുനാളും ജില്ലയിലെ നവകേരളസദസ് വേദികൾ ആൾക്കൂട്ടക്കടലായി. ആദ്യദിനമായ ഡിസംബർ 12ന് പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, പാലാ നിയോജകമണ്ഡലങ്ങളിലും 13ന് ഏറ്റുമാനൂർ, പുതുപ്പള്ളി, ചങ്ങനാശേരി, കോട്ടയം നിയോജമണ്ഡലങ്ങളിലും അവസാനദിനമായ ഇന്നലെ […]

കോട്ടയം സ്വദേശിയും കംപ്യുട്ടര്‍ പ്രൊഫഷനലുമായ ബിന്ദു കുര്യൻ ഹ്യൂസ്റ്റനില്‍ നിര്യാതയായി.

സ്വന്തം ലേഖിക ഹ്യൂസ്റ്റൻ: കോട്ടയം സ്വദേശിയും കംപ്യുട്ടര്‍ പ്രൊഫഷണലുമായ ബിജു കുര്യന്റെ ഭാര്യയും കംപ്യുട്ടര്‍ പ്രൊഫഷണലുമായിരുന്ന ബിന്ദു കുര്യൻ (45 വയസ്സ്) ഹ്യൂസ്റ്റനില്‍ നിര്യാതയായി. മക്കള്‍ : റിയ, ജയ്‌ഡൻ കുര്യൻ. സംസ്കാര ശുശ്രൂഷകൾ ഹ്യൂസ്റ്റനില്‍ വെച്ച് നടന്നു .

ബസ്സ് യാത്രക്കാരിയായ യുവതിക്കു നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ.

സ്വന്തം ലേഖിക   കാഞ്ഞിരപ്പള്ളി : ബസ് യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട, കൊല്ലമുള വെൺകുറിഞ്ഞി ഭാഗത്ത് സത്യവിലാസം വീട്ടിൽ സുരേഷ് സമിത്രം (41) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.   ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് തിരുവനന്തപുരത്ത് നിന്നും വൈറ്റിലയ്ക്ക്‌ കാഞ്ഞിരപ്പള്ളി വഴി പോവുകയായിരുന്ന കെ.എസ്.ആർ.റ്റി.സി ബസ്സിനുള്ളിൽ വച്ച് യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.   കാഞ്ഞിരപ്പള്ളി സ്റ്റേഷൻ […]

പ്രായ പൂർത്തിയാകാത്ത അതിജീവിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ;പോക്സോ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു.

സ്വന്തം ലേഖിക   കറുകച്ചാൽ: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ നെടുംകുന്നം മുളന്താനം വീട്ടിൽ അരുൺ തോമസ്(21) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.   ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.   കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്. ഓ പ്രശോഭ് കെ.കെയുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ഉയര്‍ന്ന ജീവിത സാഹചര്യങ്ങള്‍ ഒരുക്കുക എന്നതാണ് നവകേരളത്തിന്റെ ലക്ഷ്യം,സര്‍ക്കാര്‍ കഴിഞ്ഞ ഏഴര വര്‍ഷമായി വികസനത്തിന്റെ പാതയിലാണ്;മന്ത്രി വീണ ജോര്‍ജ്

സ്വന്തം ലേഖിക കോട്ടയം: കേരളത്തില്‍ ഉയര്‍ന്ന ജീവിത സാഹചര്യം ഒരുക്കുകയെന്നതാണ് നവകേരളത്തിന്റെ ലക്ഷ്യമെന്നു ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്.കഴിഞ്ഞ ദിവസം പാമ്ബാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പുതുപ്പള്ളി നിയോജകമണ്ഡലം നവകേരള സദസിലായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത് സര്‍ക്കാര്‍ കഴിഞ്ഞ ഏഴര വര്‍ഷമായി വികസനത്തിന്റെ പാതയിലാണ്. ചുവപ്പുനാടയില്‍ കുടുങ്ങിക്കിടന്ന ഫയലുകള്‍ തീര്‍പ്പാക്കുക, പരാതി പരിഹാരത്തിനായി താലൂക്ക്തല അദാലത്തുകള്‍, ജില്ലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യുന്ന മേഖലാതല യോഗങ്ങള്‍ എന്നീ ജനകീയ ഇടപെടലുകള്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് നവകേരളസദസിലേക്ക് എത്തുന്നത്. […]

സെറ്റോ അതിജീവനയാത്ര ഡിസംബർ 16 ന് കോട്ടയം ജില്ലയിൽ പാലാ മിനി സിവിൽ സ്റ്റേഷനിൽ  സ്വീകരണ സമ്മേളനം ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്യും.

  സ്വന്തം ലേഖകൻ കോട്ടയം: സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസിന്റെ നേതൃത്വത്തിൽ സിവിൽ സർവ്വീസിന്റെ പുനരുജ്ജീവനത്തിനായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന അതിജീവനയാത്ര ഡിസംബർ 16 ന് കോട്ടയം ജില്ലയിൽ പര്യടനം നടത്തും. രാവിലെ 9.30 ന് പാലാ മിനി സിവിൽ സ്റ്റേഷനിൽ നടക്കുന്ന സ്വീകരണ സമ്മേളനം ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നടക്കുന്ന സ്വീകരണം മുൻ മന്ത്രി കെ.സി.ജോസഫും ഉച്ചക്ക് 12 ന് മെഡിക്കൽ കോളേജിൽ നൽകുന്ന സ്വീകരണം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷും […]