കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഓടി തുടങ്ങിയ ട്രെയിനില്‍ നിന്ന് യാത്രക്കാരിയുടെ മാലമോഷ്ടിച്ച കേസ് ;അസം സ്വദേശി പോലീസ് പിടിയിൽ.

സ്വന്തം ലേഖിക. കോട്ടയം :റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഓടി തുടങ്ങിയ ട്രെയിനില്‍ നിന്ന് യാത്രക്കാരിയുടെ മാലമോഷ്ടിച്ച പ്രതി പിടിയില്‍. ക്രിസ്തുമസ് ദിനത്തില്‍ രാത്രി 11.30 ഓടെ കോട്ടയെ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചായിരുന്നു സംഭവം . അസം സ്വദേശിയായ അബ്ദുള്‍ ഹുസൈനാണ് പോലീസിന്റെ പിടിയിലായത്.   ട്രെയിന്‍ നീങ്ങിയതിന് പിന്നാലെ യാത്രക്കാരിയുടെ മാല മോഷ്ടിക്കുകയായിരുന്നു. പ്ലാറ്റ്ഫഓമില്‍ നിന്നിരുന്ന പ്രതി ജനാലയിലൂടെ കൈയിട്ടാണ് മാല കവര്‍ന്നത്. ഈ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.   അതേ ദിവസം തന്നെ ഉറങ്ങികിടന്നിരുന്ന യാത്രക്കാരന്റെ മൊബൈല്‍ ഫോണും ഇയാള്‍ കവര്‍ന്നു. […]

കോട്ടയം മാടപ്പള്ളി, മാമ്മൂട് കണച്ചികുളം ഭാഗത്ത് സുബിൻ റ്റി ജോൺസൻ എന്നയാളെ കാണ്മാനില്ല; വിവരം ലഭിക്കുന്നവർ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക

കോട്ടയം:മാടപ്പള്ളി, മാമ്മൂട് കണച്ചികുളം ഭാഗത്ത് തടത്തിപറമ്പിൽ വീട്ടിൽ സുബിൻ റ്റി ജോൺസൻ (28) എന്നയാളെ 12-11-2023 തിയതി മുതൽ കാണ്മാനില്ല. എറണാകുളത്തു നിന്നും ഒ എൽ എക്സ് വഴി ഓട്ടം വിളിച്ച ആളുകളുമൊത്ത് ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിൽ പോകുകയാണെന്നു പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കേണ്ടതാണ്. അടയാള വിവരങ്ങൾ : ഉദ്ദേശം അഞ്ചരഅടി ഉയരം, വെളുത്തനിറം, താടി രോമം വളർത്തിയിട്ടുണ്ട്, കാണാതാകുമ്പോൾ വെളുത്ത നിറത്തിലുള്ള ഫുൾ കൈ ഷർട്ടും, ചിര നിറത്തിലുള്ള പാൻസും, […]

സൈബർ തട്ടിപ്പ്: പൊതുജനങ്ങൾക്ക് സൈബർ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷൻ തലത്തിൽ സൈബർ വോളണ്ടിയർ നിയമനത്തിന് അപേക്ഷിക്കാം

സ്വന്തം ലേഖകൻ ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് സൈബർ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷൻ തലത്തിൽ സൈബർ വോളണ്ടിയർമാരെ നിയോഗിക്കുന്നു. www.cybercrime.gov.in എന്ന നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ മുഖേനയാണ് സൈബർ വോളണ്ടിയറായി നിയമിതരാകാൻ അപേക്ഷിക്കേണ്ടത്. ഈ വെബ്‌സൈറ്റിൽ സൈബർ വോളണ്ടിയർ എന്ന വിഭാഗത്തിൽ രജിസ്‌ട്രേഷൻ ആസ് എ വോളണ്ടിയർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. സൈബർ അവയർനെസ്സ് പ്രമോട്ടർ എന്ന വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോ, തിരിച്ചറിയൽ രേഖ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ മുതലായവ സമർപ്പിക്കണം. […]

കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് എസ്.സി/എസ്.റ്റി മോണിറ്ററിംഗ് കമ്മിറ്റിയുടെ മീറ്റിംഗ് നടന്നു ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പ്രവർത്തനങ്ങൾ വിലയിരുത്തി

സ്വന്തം ലേഖകൻ കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് എസ്.സി/എസ്.ടി മോണിറ്ററിംഗ് കമ്മിറ്റിയുടെ മീറ്റിങ്ങ് നടന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ എസ്.സി/എസ്.റ്റി വിഭാഗങ്ങളുടെ ഉന്നമനത്തിനും, പരാതികൾ കേള്‍ക്കുന്നതിനുമായി രൂപീകരിച്ചിരിക്കുന്ന മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. മൂന്നുമാസത്തിലൊരിക്കലാണ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മീറ്റിംഗ് നടക്കുന്നത്. ചടങ്ങിൽ അഡീഷണൽ എസ്.പി വി.സുഗതൻ, വൈക്കം എ.എസ്.പി നകുല്‍ രാജേന്ദ്ര ദേശ്മുഖ്, ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി അനീഷ്.വി.കോര, മോണിറ്ററിംഗ് കമ്മിറ്റി അംഗം പി.എൻ വിജയൻ, ജില്ലയിലെ സബ്ഡിവിഷണൽ ഡി.വൈ.എസ്പിമാർ, മറ്റ് മോണിറ്ററിംഗ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവരും […]

എരുമേലിയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ;ഒരാൾ എരുമേലി പോലീസിന്റെ പിടിയിൽ.

സ്വന്തം ലേഖിക. എരുമേലി: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി മണിപ്പുഴ വട്ടോൻകുഴി ഭാഗത്ത് മറ്റത്തിൽ വീട്ടിൽ മൂർഖൻ ജോയി എന്ന് വിളിക്കുന്ന ജോയി (60) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.   ഇയാൾ 26 ആം തീയതി രാത്രി 8 മണിയോടുകൂടി തന്റെ അയൽവാസിയായ മധ്യവയസ്കനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ജോയിക്ക് മധ്യവയസ്കനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് മധ്യവയസ്കനെ വീടിനു സമീപം വച്ച് വാക്കത്തി കൊണ്ട് ആക്രമിച്ചത്.   തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് […]

വൈക്കത്ത് റേഷൻ കടയിൽ നിന്ന് ലഭിച്ച അരിയിൽ നിറയെ പുഴുക്കൾ ; താലൂക്ക് സപ്ലൈ ഓഫീസിനു മുന്നിൽ ധർണ നടത്തി ഗ്രഹനാഥൻ.രണ്ടു മാസമായി ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ പരാതി വ്യാപകമായിട്ടും സിവില്‍ സപ്ലൈസ് മന്ത്രി നടപടി സ്വീകരിച്ചില്ല.

സ്വന്തം ലേഖിക. വൈക്കം :റേഷൻകടയില്‍നിന്നു ലഭിച്ച പുഴു നുരയ്ക്കുന്ന അരിയുമായി ഗൃഹനാഥൻ താലൂക്ക് സപ്ലൈ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. വൈക്കം ഉദയനാപുരം നേരേകടവ് വെള്ളമ്പറത്ത് വി.എസ്. സന്തോഷാണ് നേരേകടവിലെ എട്ടാം നമ്പര്‍ റേഷൻകടയില്‍ നിന്നും വാങ്ങിയ പുഴുനുരയ്ക്കുന്ന 20 കിലോ കുത്തരിയുമായി ആണ് സമരത്തിനെത്തിയത്. ഈ കടയില്‍നിന്ന് താൻ വാങ്ങിയ അഞ്ചു കിലോ പച്ചരിയിലും പുഴുക്കളുണ്ടായിരുന്നെന്ന് സന്തോഷ് ആരോപിച്ചു. വൈക്കം താലൂക്കിലെ 171 റേഷൻ കടകളില്‍ ഭൂരിഭാഗം കടകളിലും പുഴുക്കളും പുഴുക്കട്ടയുമുള്ള അരി ലഭിച്ചിരുന്നു. സിവില്‍ സപ്ലൈസിന് അരി നല്‍കുന്ന രണ്ടു മില്ലുകള്‍ […]

റബറിൽ നിന്നും മൂല്യ വർദ്ധിത ഉത്പന്നങ്ങളുമായി റബർ കർഷക ഉത്പാദക കമ്പനി-റബ്ബ്ഫാം; ഡിസംബർ 31ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്ത് ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കും

  സ്വന്തം ലേഖകൻ   കോട്ടയം : കേരള സർക്കാർ കൃഷി വകുപ്പിൻ്റെ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുകിട കർഷക കാർഷിക കൺസോഷ്യത്തിന്റെ പ്രോത്സാഹനത്തോടെ റബർ കർഷകർ രൂപം കൊടുത്ത് പ്രവർത്തിക്കുന്ന കർഷക ഉല്പാദക കമ്പനിയായ ‘റബ്ബ്ഫാം’ റബ്ബർ അധിഷ്ഠിത ഉത്പന്ന നിർമ്മാണ സംരംഭത്തിന് തുടക്കം കുറിച്ചു. കർഷകരിൽ നിന്നും ശേഖരിക്കുന്ന റബർ ഉപയോഗിച്ച് മൂല്യ വർദ്ധിത ഉൽപന്നങ്ങൾ ആയ ഗ്രോബാഗ്, ഇൻഡോർ/ഔട്ട്ഡോർ ചെടിച്ചട്ടികൾ, കൈയുറകൾ, റബർബാൻഡ് തുടങ്ങിയവയുടെ നിർമ്മാണം റബ്ബ്ഫാം ആരംഭിച്ചിട്ടുണ്ട്.   ഈ ഉൽപ്പന്നങ്ങൾ ഔദ്യോഗികമായി വിപണിയിൽ […]

ഭക്തരുടെ മേൽ അനാവശ്യനിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്ന സർക്കാർ കടമ നിർവഹിക്കുന്നില്ല: ശബരിമലയിൽ കേന്ദ്ര ഇടപെടൽ അനിവാര്യം. വാർത്താസമ്മേളനത്തിൽ പി. സി. ജോർജ് ആവശ്യപ്പെട്ടു.

  സ്വന്തം ലേഖകൻ   കോട്ടയം : കഠിന വ്രതമെടുത്ത് പ്രതീക്ഷയോടെ അയ്യപ്പദർശനത്തിനെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാരെ ക്രൂരമായി അവഗണിക്കുന്ന നടപടികളാണ് പിണറായി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് വാർത്താ സമ്മേളനത്തിൽ മുൻ എം.എൽ.എ. പി സി ജോർജ് പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുന്ന ശബരിമലയിൽ എത്തുന്ന ഭക്തർക്ക് ആവശ്യസൗകര്യങ്ങളൊരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുന്നു.   ഭക്തരുടെ മേൽ അനാവശ്യനിയന്ത്രണങ്ങൾ അടിച്ചേൽപ്പി പ്പിക്കുന്ന സർക്കാർ കടമ നിർവഹിക്കുന്നില്ല. സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഭക്തർ വഴിയിൽ ദിവസങ്ങളോളം കുടിങ്ങിക്കിടന്ന് നരകയാതന അനുഭവിക്കുകയാണ്. സ്ത്രീ പ്രവേശന വിഷയത്തിൽ […]

കോട്ടയം കളത്തിപ്പടി ക്രിസ്റ്റീൻ ‘ധ്യാനകേന്ദ്രത്തില്‍ ഇറച്ചി വാങ്ങാനെന്ന വ്യാജേന എത്തി,ഇറച്ചി തരില്ലെന്ന് അഡ്മിനിസ്ട്രേറ്റർ’;ബഹളത്തെ തുടർന്നെത്തിയ പൊലീസിനെ ആക്രമിച്ച ആറുപേര്‍ അറസ്റ്റില്‍.

സ്വന്തം ലേഖിക കോട്ടയം: ഡ്യൂട്ടിക്കിടയില്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആറുപേരെ പോലീസ് അറസ്റ്റുചെയ്തു.നട്ടാശ്ശേരി വടവാതൂര്‍ മധുരംചേരികടവ് ഭാഗത്ത് കുന്നമ്ബള്ളില്‍ വര്‍ഗീസ് മാത്യു (31), ഇയാളുടെ സഹോദരൻ റിജു മാത്യു (35), നട്ടാശ്ശേരി വടവാതൂര്‍ പാറേപ്പറമ്ബ് ഭാഗത്ത് പാറേപ്പറമ്ബില്‍ മഹാദേവ് പി.സജി (24), നട്ടാശ്ശേരി വടവാതൂര്‍ മധുരം ചേരികടവ് ഭാഗത്ത് കുന്നമ്ബള്ളി രാഹുല്‍ രാജ് (25), വടവാതൂര്‍ മധുരംചേരികടവ് ഭാഗത്ത് വാത്തിത്തറ എബിൻ ദേവസ്യാ (24), വടവാതൂര്‍ മധുരംചേരികടവ് ഭാഗത്ത് വാത്തിത്തറ മരിയൻ നിധിൻ (29) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്. 24-ന് […]

ഏറ്റുമാനൂർ മൃഗാശുപത്രിയിൽ രാത്രികാല ഡോക്ടർ സേവനം പുനരാരംഭിച്ചു.

  സ്വന്തം ലേഖകൻ   ഏറ്റുമാനൂർ : ഏറ്റുമാനൂർ ബ്ലോക്കിൽ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന രാത്രികാല ഡോക്ടർ സേവനം പുനരാരംഭിച്ചു. ഏറ്റുമാനൂർ മൃഗാശുപത്രിയിൽ എല്ലാ ദിവസവും വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെയാണ് സേവനം ലഭിക്കുക.   ക്ഷീര കർഷകരും പൊതുജനങ്ങളും രാത്രികാല സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു. രാത്രികാല ഡോക്ടർ സേവനത്തിന് ഫോൺ : *95398 01319* ഈ നമ്പറിൽ ബന്ധപ്പെടുക.