play-sharp-fill
കുമരകം സ്വദേശിയായ ഗൃഹനാഥനേയും കുടുംബത്തേയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കുമരകം സ്വദേശിയായ ഗൃഹനാഥനേയും കുടുംബത്തേയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

 

കുമരകം: ഗൃഹനാഥനെയും കുടുംബത്തെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

 

തിരുവാർപ്പ്, കാഞ്ഞിരം പാറെനാല്പ്പത്തില്‍ വീട്ടിൽ ജെറിൻ (24), തിരുവാർപ്പ് കാഞ്ഞിരം തൊണ്ണുറില്‍ ചിറ വീട്ടിൽ സാമോൻ (27), കുമരകം പൂവത്തുശേരി വീട്ടിൽ സഞ്ജയ് സന്തോഷ് (24) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി കുമരകം സ്വദേശിയായ ഗൃഹനാഥനെയും, മകനെയും, ഗൃഹനാഥന്റെ സഹോദരനെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗൃഹനാഥന്റെ വളർത്തുനായയുടെ നേരെ സാമോൻ പടക്കം കത്തിച്ചെറിഞ്ഞത് ഗൃഹനാഥൻ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലം ഇവർ സംഘം ചേർന്ന് ഗൃഹനാഥനെ മർദ്ദിക്കുകയും, കരിങ്കല്ല് കഷണം കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഗൃഹനാഥന്റെ മകനെയും, ഗൃഹനാഥന്റെ സഹോദരനെയും, അയൽക്കാരനെയും ഇവർ സംഘം ചേർന്ന് ആക്രമിച്ചു.

 

തുടർന്ന് ഇവർ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ മൂവരെയും പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷൻ എസ്.എച്ച്. ഓ അൻസൽ എ.എസ്, എസ്.ഐ മാരായ ഷാജി, സുനിൽകുമാർ,സി.പി.ഓ മാരായ അഭിലാഷ്, അമ്പാടി,ഷൈജു, അനിൽകുമാർ, മിനിഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂവരേയും റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group